പ്രകാശൻ എന്ന ദുഷ്ടനെ വെട്ടി വീഴ്ത്തിക്കൊണ്ട് സോണി ആ സത്യം തുറന്ന് പറയുന്നു.!! കല്യാണിയുടെ മുന്നിൽ പാറുവിന് ഇനി അധോഗതി.!! | Mounaragam Serial Today Episode

Mounaragam Serial Today Episode

മൗനരാഗത്തിൽ ഇന്നലെ വളരെ വിഷമകരമായ രംഗമാണ് കണ്ടിരുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ പാറുവിനെ കല്യാണിയും കിരണു കൂടി വീട്ടിൽ എല്ലായിടത്തും അന്വേഷിച്ചു. വീട്ടിൽ കാണാത്തതിനാൽ പുറത്തു പോയി അന്വേഷിച്ചു വരാൻ പോവുകയായിരുന്നു കിരൺ. വഴിയിൽ പലരോടും ചോദിച്ചു. ആരും കണ്ടില്ലെന്നു പറഞ്ഞു. അപ്പോഴാണ് യാമിനി വിഷമത്തോടെ രൂപയെ വിളിച്ച് പാറുവിനെ കാണാത്ത വിവരം അറിയിക്കുന്നത്.

ഇത് കേട്ട് രൂപ ഞാൻ ചേട്ടനോട് എന്തു പറയുമെന്നും മോളെ പെട്ടെന്ന് തിരിച്ചു കിട്ടണമേ എന്ന് പ്രാർത്ഥിക്കുകയാണ് രൂപ. അപ്പോഴാണ് പ്രകാശൻ ആശുപത്രിയിലേക്ക് വരുന്നത്. പ്രകാശനെ കണ്ടതും ദീപയ്ക്ക് ദേഷ്യം വരികയായിരുന്നു. ഞാൻ എൻ്റെ മകൻ്റെ കല്യാണ കാര്യം പറയാൻ വന്നതാണെന്നും, ഞാനും നീയും ഇനി ഒരുമിച്ച് ജീവിക്കാൻ പോകുന്നില്ലല്ലോ, അതിനാൽ ഞാൻ ഇട്ടു തന്ന താലി എനിക്ക് തിരികെ തരണമെന്ന് പറയുകയാണ് പ്രകാശൻ.

ഇപ്പോൾ എനിക്ക് കുറച്ച് കാശിൻ്റെ ആവശ്യമുണ്ടെന്ന് പറയുകയാണ് പ്രകാശൻ. പിന്നീട് ദീപയോട് നിൻ്റെ പേരക്കുട്ടിക്ക് എങ്ങനെയുണ്ടെന്നും, ജീവനോടെയുണ്ടോ എന്ന് ചോദിക്കുകയാണ് പ്രകാശൻ. ഇതൊക്കെ കേട്ട് ദീപയ്ക്ക് ദേഷ്യം കൂടി വന്നു. പിന്നീട് പ്രകാശൻ നേരെ പോയത് സോണിയയുടെ വീട്ടിലേക്കാണ്. സിഎസും അവിടെ ഉണ്ടായിരുന്നു. ഉടൻ തന്നെ എൻ്റെ മകൻ്റെ കല്യാണക്കത്ത് കാണിച്ച് ഇവിടെ ക്ഷണിക്കാൻ വന്നതാണെന്ന് പറയുകയുണ്. ഒരു അമേരിക്കക്കാരൻ്റെ മകളാണെന്നും, നിങ്ങളെ കല്യാണത്തിന് ക്ഷണിക്കാൻ വന്നതാണെന്നും പറയുകയാണ് പ്രകാശൻ. നീ നിൻ്റെ കത്തുമായി പോയിക്കോയെന്ന് പറയുകയാണ് സിഎസ്.

നിൻ്റെ കത്ത് നമുക്ക് കാണേണ്ടെന്നും പറഞ്ഞപ്പോൾ, സോണിയ എനിക്കൊരു കത്തു തരാൻ പറയുന്നത്. ഉടൻ സോണിയ കത്ത് വാങ്ങി വയ്ക്കുന്നു. അങ്ങനെ പ്രകാശൻ പോവുകയാണ്.അപ്പോഴാണ് സോണി പറയുന്നത് അച്ഛാ, ഇനിയാണ് പൂരം നടക്കാൻ പോകുന്നതെന്നും, നോക്കിക്കോ അച്ഛനും മോനുമുള്ള ശിക്ഷ കിട്ടാൻ പോവുകയാണെന്നും, ആ കല്യാണദിവസം നമുക്ക് അവിടേക്ക് പോകണമെന്നും, കല്യാണിയെ ചെയ്തതിനുമൊക്കെ അയാൾ അനുഭവിക്കാൻ പോകുന്നത് കാണാൻ ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കിയെന്ന് പറയുകയാണ് സോണി. അങ്ങനെ പലതും പറഞ്ഞു കൊണ്ടിരിക്കുകയാണ് സോണി.ഇതോടെ ഇന്നത്തെ രസകരമായ പ്രൊമോ അവസാനിക്കുന്നു.

Rate this post

Comments are closed.