പർദ്ദക്കാരിയെ അകത്ത് കയറ്റിയ യാമിനിയെ പുറത്താക്കണമെന്ന സരയുവിൻ്റെ ആവശ്യം കേൾക്കാതെ സരയുവിനെ വീട്ടിൽ നിന്ന് പുറത്താക്കി രൂപ.!! | Mounaragam serial Today episode August 17 Malayalam
Mounaragam serial Today episode August 17 Malayalam
മൗനരാഗം പ്രേക്ഷകർ കാത്തിരിക്കുന്ന മുഹൂർത്തങ്ങളാണ് നടക്കാൻ പോകുന്നത്. ഇന്നലെ താത്തയായി രൂപ ആശുപത്രിയിൽ പോയി കല്യാണിയെ കണ്ടിരുന്നു. പെട്ടെന്ന് തന്നെ കല്യാണിയെ കണ്ട് ദീപയോടൊന്നും മിണ്ടാതെ താത്ത മടങ്ങുകയായിരുന്നു. എന്നാൽ സരയു രൂപയുടെ വീട്ടിൽ പർദ്ദയിട്ട സ്ത്രീയെ കണ്ട വിവരം രാഹുലിനെ അറിയിച്ച് രാഹുലും രൂപയുടെ വീട്ടിലേക്ക് വന്നു. വന്നയുടനെ യാമിനിയോട് അവിടെ നിന്ന് ഇറങ്ങാൻ പറയുകയായിരുന്നു.
അപ്പോഴേക്കും രൂപ ഓട്ടോറിക്ഷയിൽ വന്നിറങ്ങി. സരയു ഇവിടെ വരുമ്പോൾ ഒരു പർദ്ദയിട്ട സ്ത്രീ ഉണ്ടായിരുന്നുവെന്നും, അവൾ കള്ളിയാണെന്നും സരയു പറഞ്ഞു. അതു കേട്ട് ദേഷ്യം പിടിച്ച രൂപ നിന്നെ പോലെ ഒരു കള്ളി എവിടെയും ഇല്ലെന്നും, എന്നോട് ആരും ഇങ്ങനെ ഒരു കളവ് പറഞ്ഞിട്ടില്ലെന്നും പറയുകയാണ്. രൂപ അകത്ത് പോയതിന് പിന്നാലെ പിറകെ പോയി യാമിനിയെ ഇപ്പോൾ തന്നെ പറഞ്ഞ് വിടണമെന്ന് പറയുകയും, പറഞ്ഞ് വിട്ടില്ലെങ്കിൽ ഞാൻ ഈ വീട്ടിൽ വരില്ലെന്ന് പറയുകയാണ് സരയു.
അത് സാധിക്കില്ലെന്ന് പറയുകയാണ് രൂപ. അപ്പോൾ തന്നെ വീട്ടിൽ നിന്ന് ഇറങ്ങാൻ വേണ്ടി വന്നപ്പോൾ പുറത്ത് നിൽക്കുന്ന അച്ഛനോട് അവൾ നടന്ന കാര്യങ്ങൾ പറഞ്ഞു. പെട്ടെന്ന് തന്നെ നീ ചെയ്തത് വളരെ തെറ്റായിപ്പോയെന്നും, നമ്മൾ ആഗ്രഹിച്ചതൊന്നും നടക്കില്ലെന്ന് പറയുകയാണ് രാഹുൽ.ആൻറിയോട് മാപ്പ് പറഞ്ഞ് അവിടെ നിൽക്കാൻ പറയുകയാണ് രാഹുൽ. ആൻ്റിയുടെ അടുത്ത് പോയി മാപ്പ് പറയുകയാണ് സരയു. എന്നാൽ അതൊന്നും കേൾക്കാതെ ഇറങ്ങിപ്പോവാൻ പറയുകയാണ് രൂപ. പിന്നെ കാണുന്നത് പ്രകാശനും, രാഹുലും തമ്മിലുള്ള സംഭാഷണമാണ്.
നിൻ്റെ മകളെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തതറിഞ്ഞില്ലേയെന്ന് രാഹുൽ പ്രകാശനോട് പറയുകയാണ്. അറിയുമെന്നും, അവൾ പ്രസവിക്കുന്നത് സംസാരിക്കാത്ത ഒരു കുഞ്ഞിനെയായിരിക്കുമെന്ന് പറയുകയാണ് പ്രകാശൻ. ആശുപത്രിയിൽ ദീപകരഞ്ഞുകൊണ്ടിരിക്കുകയാണ്. ചന്ദ്രസേനൻ വന്ന് ദീപയോട് പ്രകാശൻ്റെ കാര്യങ്ങളൊക്കെ പറയുകയാണ്. അതിനിടയിൽ കല്യാണിയെ കാണാൻ ചന്ദ്രസേനൻ പോവുന്നു. അപ്പോൾ കിരണും ദീപയോട് നമ്മളെ സ്നേഹിക്കാത്തവരെ സ്നേഹിക്കേണ്ടതില്ലെന്നും, അമ്മ കുറച്ചു കൂടി ശക്തമായ തീരുമാനങ്ങൾ എടുക്കണമെന്ന് പറയുകയാണ്. കല്യാണിയ്ക്ക് പ്രസവവേദന കൂടുന്നതോടെ ഇന്നത്തെ പ്രൊമോ അവസാനിക്കുകയാണ്.
Comments are closed.