ചീരുവിനെ സാക്ഷിയാക്കി മേഘ്‌ന ഇനി പുതു ജീവിതത്തിലേക്ക്.!! കാത്തിരുന്ന സർപ്രൈസ് പൊട്ടിച്ച് പ്രിയ താരം; ആശംസകളുമായി താരങ്ങളും ആരാധകരും.!! | Meghana Raj Sarja Happy News Viral

Meghana Raj Sarja Happy News Goes Viral : താരം മേഘ്ന രാജ് സർജയ്ക്ക് ഇത്തവണത്തെ ക്രിസ്മസ് ആഘോഷത്തിന് സന്തോഷം രണ്ടിരട്ടയാണ്. പുതിയ സംരഭമായ മേഘ്ന രാജ് എന്ന യൂട്യൂബ് ചാനലിന് തുടക്കമിട്ടിരിക്കുകയാണവർ. ഇതിനോടകം പതിനാലായിരത്തിലുമധികം ആളുകൾ ഒഫിഷ്യൽ ചാനൽ ലോൻജിങ് വീഡിയോ കണ്ടു കഴിഞ്ഞു. ജീവിതത്തിലെ കൊച്ചു സന്തോഷങ്ങളും ആഘോഷങ്ങളുമാണ് കണ്ടന്റായി അവർ തിരഞ്ഞെടുത്തിരിക്കുന്നത്.

പ്രശസ്ത സംവിധായകൻ വിനയന്റെ ചിത്രമായ ഹൊറർ ത്രില്ലർ “യക്ഷിയും ഞാനും” എന്ന ചിത്രത്തിലൂടെ 2010 ലാണ് മലയാള സിനിമയിൽ നായികയായി മേഘ്ന എത്തിയത്. ആതിര എന്ന കഥാപാത്രം പ്രേക്ഷക ശ്രദ്ധയാകർഷിച്ചു. പിന്നീടവിടുന്ന് മെമ്മറീസ്, മുല്ലമൊട്ടും മുന്തിരിച്ചാറും, റെഡ് വൈൻ, പോപ്പിൻസ്, അച്ഛന്റെ ആൺമക്കൾ തുടങ്ങി പത്തിലധികം മലയാള സിനിമകളിൽ വേഷമിട്ടു. കർണാടക സ്വദേശിനിയായ മേഘ്ന മലയാളത്തെക്കാളും തെലുങ്ക്, കന്നട, തമിഴ് ചിത്രങ്ങളിലാണ് കൂടുതൽ അഭിനയിച്ചിരിക്കുന്നത്.

ബെൻഡു അപ്പ റാവു ആർ.ഐ.പി എന്ന ചിത്രത്തിലെ പ്രകടനത്തിന് 2009 ൽ കന്നട സംസ്ഥന ചലച്ചിത്ര പുരസ്കാരം ലഭിച്ചു. കന്നട നടനായ ചിരൻ ജീവി സർജയുമായി 2018 ലായിരുന്നു മേഘ്നയുടെ വിവാഹം. പത്തു വർഷത്തെ പ്രണയം വിവാഹത്തിലൂടെ സഫലമായപ്പോൾ ഇരുവർക്കുമൊപ്പം പ്രേക്ഷകരും സന്തോഷിച്ചു. 2020 ഒക്ടോബറിൽ റയാൻ രാജ് സർജ എന്ന പോന്നോമന ജനിച്ചു. ഭർത്താവ് ചിരഞ്ജീവി അപ്പോഴേയ്ക്കും ഇഹലോക വാസം വെടിഞ്ഞിരുന്നു.മേഘ്നയേയും മകനേയും ഇൻസ്റ്റഗ്രാമിലും ഫേസ് ബുക്കിലുമായി 14 ലക്ഷം ആളുകളാണ് പിൻ തുടരുന്നത്.

വസ്ത്രങ്ങളുടെയും സൗന്ദര്യ വർദ്ധക വസ്തുക്കളുടെയും പ്രൊമോഷൻ കൂടാതെ മോഡലിംഗ് മറ്റൊരു വരുമാന മാർഗമാണ്. ക്രിസ്തമസ് ദിനത്തിൽ ലോൻജ് ചെയ്ത യൂടൂബ് ചാനൽ മേഘ്നയിലെ ബിസ്നസുകാരിയെ കാണിക്കുന്നു. ചാനൽ ഇറങ്ങുന്നു എന്ന വീഡിയോ തികച്ചും പുതിയതാണ്. നിരവധി യുടൂബ് ചാനലുകളുളള ഇക്കാലത്ത് വത്യസ്തയാവുക പുതുമ കൊണ്ടുവരിക എന്നതാണ് പ്രധാനം. അത് മേഘ്നക്ക് കഴിയുമെന്നതിന്റെ തെളിവാണ് യൂടുബ് ചാനൽ ലോജിംങ് വീഡിയോ ഐഡിയയും അത് ഒരു വിശേഷ ദിവസം തന്നെ പ്രേക്ഷകരിൽ എത്തിക്കുക എന്നതും.

Rate this post

Comments are closed.