മോൾക്ക് അമ്മയായി മഞ്ജു വാര്യർ.!! മന്ത്രിക്കൊപ്പം കൊല്ലത്ത് ലേഡി സൂപ്പർ സ്റ്റാറും; മഞ്ജു ചേച്ചിയെ ഒരു നോക്ക് കാണാൻ തടിച്ചു കൂടിയത് ജനസാഗരം.!! | Manju Warrier And KB Ganesh Kumar In MYG World Inauguration

Manju Warrier And KB Ganesh Kumar In MYG World Inauguration

Manju Warrier And KB Ganesh Kumar In MYG World Inauguration : മലയാള സിനിമയിലെ നായികമാരിൽ ജനപ്രിയ താരമാണ് മഞ്ജു വാര്യർ. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയികൊണ്ടിരിക്കുന്നത് മൈജി മൊബൈൽ വേൾഡിന്റെ ഉത്ഘടന വേളയിൽ എത്തിയ താരത്തിന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ഗതാഗത മന്ത്രി ഗണേഷ്‌കുമാറിനോടൊപ്പം കൊല്ലം

കരുനാഗപ്പള്ളിയിൽ MYG യിൽ എത്തിയ മഞ്ജു വാര്യർയെയും ഗണേഷ്‌ കുമാറിനെയും തേടി എത്തിയ ഭിന്നശേഷിക്കാരിയാ കുട്ടിയുടെ വീഡിയോ ആണ് സോഷ്യൽ മീഡിയ ചർച്ചയാകുന്നത്. അമ്മയുടെ താൻ വരച്ച മഞ്ജു വാര്യരുടെയും ഗണേഷ്‌കുമാറിന്റെയും ചിത്രങ്ങൾ സമ്മാനമായി നൽകാനാണ് അമ്മയുടെ തോളിൽ ഏറി കൊച്ചു കലാകാരി വേദിയിൽ എത്തിയത്. താര ജാടകൾ ഒന്നും ഇല്ലാതെ ഒരു അമ്മയുടെ

സ്നേഹത്തോടെ അവളെ ചേർത്തുപിടിച്ചു അവളോട് സംസാരിക്കുന്ന മഞ്ജു വാര്യരെയും, ഏറെ സന്തോഷത്തോടെ അമ്മയുടെ തോളിൽ ഏറി മടങ്ങുന്ന മകളെയും വിഡിയോയിൽ കാണാം. ഇൻസ്റ്റാഗ്രാമിൽ പൊന്നു surya ഫോട്ടോഗ്രഫി എന്ന പേജിൽ മോളുടെ അമ്മ എന്നാ ക്യാപ്ഷനോടെ പങ്കുവെച്ചിരിക്കുന്ന വിഡിയോയിൽ താരത്തെ പ്രശംസിച്ചു അമ്മയുടെ സ്നേഹത്തെക്കുറിച്ചും പറഞ്ഞു നിരവധി കമന്റുകൾ

ആണ് വന്നിരിക്കുന്നത്. ആരാധകർ ഇതിനകം തന്നെ വീഡിയോ നെഞ്ചിലേറ്റിക്കഴിഞ്ഞു. സൗബിൻ ഷാഹിറിനോപ്പമുള്ള വെള്ളരിപട്ടണം ആണ് മഞ്ജു വാര്യരുടേതായി പുറത്തിറങ്ങിയ അവസാന ചിത്രം. രജനികാന്ത് – ലോകേഷ് കനകരാജ്, ഫഹദ് ഫാസിൽ ഒന്നിക്കുന്ന വെട്ടയ്യാൻ, മലയാളികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രം എമ്പുരാൻ, എന്നിവയാണ് മഞ്ജുവാര്യയുടെതായി പുറത്തിറങ്ങാൻ ഇരിക്കുന്ന പുതിയ ചിത്രങ്ങൾ. കുഞ്ചാക്കോബോബാനൊപ്പമുള്ള ലിജോ ജോസ് പല്ലിശ്ശേരി ചിത്രവും തരത്തിന്റെതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്.

Rate this post

Comments are closed.