നടൻ മമ്മൂട്ടിയുടെ സഹോദരി ആമിന അന്തരിച്ചു.!! | Mammotty

Mammotty

Mammootty sister Ameena passed away :ഇന്ന് നടൻ മമ്മൂട്ടിയുടെ സഹോദരി ആമിന അന്തരിച്ചു. അസുഖ ബാധിതയായതിനെ തുടർന്ന് കുറെ നാളുകൾ ആയി ചികിത്സയിൽ ആയിരുന്നു ആമിന . പ്രായം 70 വയസ് . കാഞ്ഞിരപ്പള്ളി പാറക്കൽ പരേതനായ പിഎം സെലീമിന്റെ ഭാര്യയാണ് ആമിന. ഖബറടക്കം ബുധനാഴ്ച ചെമ്പ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.

വൈക്കത്തിന് അടുത്ത് ചെമ്പ് എന്ന ഗ്രാമം ആണ് മമ്മൂട്ടിയുടെ സ്വദേശം. ഇസ്മായിൽ – ഫാത്തിമ ദമ്പതികളുടെ മൂത്ത മകനാണ് മമ്മൂട്ടി. ഇപ്പോൾ അദ്ദേഹത്തിന്റെ മൂന്ന് സഹോദരിമാരിൽ ഒരാളായ ആമിനയാണ് അന്തരിച്ചിരിക്കുന്നത്. ആമിനക്ക് മമ്മൂട്ടിയെ കൂടാതെ രണ്ട് സഹോദരന്മാർ : ഇബ്രാഹിംകുട്ടി, സക്കറിയ. രണ്ട് സഹോദരിമാർ : സൗദ, സലീന. ആമിനക്ക് മൂന്ന് മക്കൾ ആണ് ഉള്ളത്.

ജൂലി, ജൂബി, ജിതിൻ എന്നിവരാണ് ആമിനയുടെ മക്കൾ. തന്റെ കല ജീവിതത്തിന് കുടുംബം നൽകിയ സപ്പോർട്ട് മമ്മൂട്ടി പലപ്പോഴും പറഞ്ഞിട്ടുണ്ട്. സിനിമ തിരക്കുകളിൽ സജീവമായപ്പോഴും മമ്മൂട്ടി കുടുംബത്തിനൊപ്പം സമയം കണ്ടെത്തുമായിരുന്നു. എല്ലാ മക്കളെയും പോലെ തന്നെയും ഏറ്റവും കൂടുതൽ സ്വാധീനിച്ചിട്ടുള്ളത് തന്റെ ഉമ്മ ഫാത്തിമയാണെന്നും മമ്മൂട്ടി ഒരിക്കൽ ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്.

കഴിഞ്ഞ ഏപ്രിൽ മാസത്തിലാണ് മമ്മൂട്ടിയുടെ മാതാവ് ഫാത്തിമ (93) അന്തരിച്ചത്. മമ്മൂട്ടിയുടെ കുടുംബത്തിൽ ഇപ്പോൾ ഉണ്ടായിരിക്കുന്ന നഷ്ടത്തിൽ അദ്ദേഹത്തിന്റെ ആരാധകർ സോഷ്യൽ മീഡിയയിലൂടെ ആദരാഞ്ജലികൾ അർപ്പിക്കുന്നു.

Rate this post

Comments are closed.