മമ്മുക്കയെ ഞാൻ പത്ത് തവണ സ്വപ്നം കണ്ടിട്ടുണ്ട്.!! പ്രണയത്തെ കുറിച്ച് വാചാലമായി മമ്മുക്കയും ജ്യോതികയും; ഭാര്യയും ഭർത്താവും തമ്മിലുള്ള പ്രണയമാണ് ഏറ്റവും മനോഹരം.!! | Mammootty And Jyothika In Kathal Movie Promotion

Mammootty And Jyothika In Kathal Movie Promotion

Mammootty And Jyothika In Kathal Movie Promotion : മലയാള സിനിമ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ജിയോ ബേബിയുടെ സംവിധാനത്തിൽ പുറത്തെത്തുന്ന മമ്മൂട്ടി, ജ്യോതിക എന്നിവർ കേന്ദ്ര കഥാപാത്രത്തിൽ അണിനിരക്കുന്ന കാതൽ. ആദ്യമായി തമിഴ് നടി ജ്യോതികയും മമ്മൂട്ടിയും ഒരുമിക്കുന്ന ചിത്രം പ്രഖ്യാപനവേള മുതൽ തന്നെ ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

അടുത്തകാലത്തായി നിരവധി പരീക്ഷണങ്ങൾ മലയാള സിനിമയിൽ നടത്തുന്ന മമ്മൂട്ടിയുടെ കരിയറിലെ മറ്റൊരു വഴിത്തിരിവ് ആയിരിക്കും ഈ ചിത്രം എന്നും സിനിമാനിരൂപകർ വിലയിരുത്തുന്നു. ഒരു ഇടവേളയ്ക്ക് ശേഷമാണ് ജ്യോതിക ഇപ്പോൾ മലയാള സിനിമയിൽ അഭിനയിക്കുന്നത് ഇപ്പോൾ ചിത്രത്തിൻറെ പ്രമോഷൻ വർക്കുകളുമായി ബന്ധപ്പെട്ട് മമ്മൂട്ടിയുടെയും ജ്യോതികയുടെയും

സഹതാരങ്ങളുടെയും അഭിമുഖമാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിക്കൊണ്ടിരിക്കുന്നത്. ഈ ചിത്രം ഒരു പരീക്ഷണം ആണോ എന്ന് അവതാരകൻ മമ്മൂക്കയോട് ചോദിക്കുമ്പോൾ എല്ലാ ചിത്രങ്ങളും പരീക്ഷണങ്ങൾ ആണെന്നും എല്ലാം ചില ശ്രമങ്ങൾ ആണെന്നും അതിനെ വേണമെങ്കിൽ നിങ്ങൾക്ക് പരിശ്രമം എന്ന് കൂടി പേരിട്ട് വിളിക്കാം എന്ന് ആണ് മമ്മൂക്ക പറയുന്നത്. ചിത്രം ഹിറ്റാകുന്നത് അത്

പ്രേക്ഷകന്റെ അഭിരുചിക്ക് അനുസൃതമായി ആയിരിക്കും. ഏറെ പ്രതീക്ഷിച്ച് തീയേറ്ററിലെത്തിയ നിരവധി ചിത്രങ്ങൾ പരാജയപ്പെട്ടിട്ടുണ്ട് എന്നും എന്നാൽ പരാജയമാകും എന്ന് കരുതിയത് ഹിറ്റായിട്ടുണ്ടെന്ന് മമ്മൂക്ക പറയുന്നു എല്ലാകാലത്തും ആളുകൾ വളരെയധികം സന്തോഷത്തോടെ നെഞ്ചേറ്റിയിരിക്കുന്ന താര ദമ്പതികൾ ആണ് സൂര്യയും ജ്യോതികയും. ഇപ്പോൾ മമ്മൂട്ടി ചിത്രത്തിന് കാതൽ എന്നൊരു പേര് വരുമ്പോൾ തന്നെ ഇരുവരുടെയും വ്യത്യസ്തമായ വേഷ പകർച്ച കാണാൻ കഴിയുമെന്നാണ് പ്രേക്ഷകർ അനുമാനിക്കുന്നത്. എന്നാൽ യൂത്ത് സിനിമകളാണ് എപ്പോഴും കാതൽ സിനിമകളായി പുറത്തുവരുന്നത് എന്ന് പറയപ്പെടുമ്പോൾ പോലും അവിടെ അങ്ങനെയൊരു വേർതിരിവില്ലെന്നാണ് മമ്മൂക്ക പറയുന്നത്. ഭാര്യയും ഭർത്താവും തമ്മിലും പ്രണയം ഉണ്ടെന്നും എപ്പോഴും യുവാക്കൾക്കാണ് പ്രണയമെന്ന് കരുതുന്നത് തെറ്റാണെന്ന് മമ്മൂട്ടിയും ജ്യോതികയും ഒരേ സ്വരത്തിൽ പറയുന്നു. വിവാഹശേഷം ഭാര്യയും ഭർത്താവും തമ്മിലും പ്രണയം ഉണ്ടാകാം എന്നും അതായിരിക്കും ഒരുപക്ഷേ ഏറ്റവും മനോഹരമായതെന്നാണ് ഇരു താരങ്ങളും ഒറ്റ സ്വരത്തിൽ പറയുന്നത്.

Rate this post

Comments are closed.