എന്റെ കയ്യിൽ ഉള്ളത് ലോക്കൽ വാച്ച്.!! എന്റെ സ്റ്റാഫിന്റെ കയ്യിൽ ഡയമണ്ട് വാച്ച്; ജീവനക്കാരനെ കെട്ടി പിടിച്ച് സന്തോഷം പങ്കിട്ട് യൂസഫലി | MA Yusuff Ali Staff Diamond Watch

MA Yusuff Ali Staff Diamond Watch

MA Yusuff Ali Staff Diamond Watch : ലോകത്തിലെ ശ്രദ്ധേയരായ ബിസിനസുകാരുടെ പട്ടികയിൽ ഇടം പിടിച്ച മലയാളി ആണ് എം എ യൂസഫലി. തൻ്റെ ബിസിനസ് വളർത്തുന്നതിനോടൊപ്പം അദ്ദേഹം ജീവകാരുണ്യ പ്രവർത്തനങ്ങളിലും ഏറെ ശ്രദ്ധ ചെലുത്തിയിരുന്നു. ഇന്ത്യയിൽ അഞ്ച് ലുലു മാളുകളാണ് ഇപ്പോൾ ഉള്ളത്, വരും വർഷങ്ങളിൽ കൂടുതൽ സൂപ്പർമാർക്കറ്റുകൾ കേരളത്തിലും,

ഉത്തർപ്രദേശിലും തുറക്കുമെന്ന് ഈയിടെ ലുലു ഗ്രൂപ്പ് അറിയിച്ചിരുന്നു. ലുലു മോൾ സന്ദർശിച്ച യൂസഫലി തൻറെ സ്റ്റാഫും, മറ്റു അതിഥികളും ആയുള്ള രസകരമായ നിമിഷമാണ് ഫേസ്ബുക്കിലൂടെ ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്. ലുലു സൂപ്പർമാർക്കറ്റിൽ വെച്ച് തൻ്റെ സ്റ്റാഫ് ഡയമണ്ട് വാച്ച് ധരിച്ചിരിക്കുന്നത് മറ്റ് അതിഥികൾക്ക് കാണിച്ചുകൊടുത്തു സന്തോഷം പങ്കുവെക്കുന്ന യൂസഫലിയെ ആണ് വീഡിയോയിൽ കാണുന്നത്. താൻ ധരിച്ചിരിക്കുന്നത് ഒരു സാധാരണ വാച്ചാണ്

എന്നാൽ എൻറെ സ്റ്റാഫ് ഡയമണ്ട് വാച്ച് ആണ് ധരിച്ചിരിക്കുന്നത് എന്നു പറഞ്ഞ് അദ്ദേഹം സന്തോഷത്തോടെ പൊട്ടിച്ചിരിക്കുകയാണ്. സ്റ്റാഫിന്റെ പേരും, എവിടെ ആണ് സ്ഥലം എന്ന് ചോദിക്കുമ്പോൾ താൻ മലയാളിയാണ് കേരളത്തിൽ നിന്നാണ് എന്ന് പറയുന്നത് കേൾക്കുമ്പോൾ തന്റെ നാട്ടുകാരനാണ്, ഒരേ സംസ്ഥാനത്തിൽ നിന്നുള്ളവരാണ് ഞങ്ങൾ എന്നു പറഞ്ഞ് പരിചയപ്പെടുത്തുകയാണ് മറ്റ് അതിഥികൾക്ക്.
തൻറെ ബിസിനസ് വളർത്തുന്നതിനോടൊപ്പം നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളിലും പങ്കുകൊണ്ടിട്ടുള്ള യൂസഫലിയെ ലോകം കീഴടക്കിയ നല്ല മനസ്സിന് ഉടമയായ

ബിസിനസുകാരൻ എന്ന വിശേഷണമാണ് ജനം നൽകിയത്. ജനമനസ്സുകളിൽ ഇടം നേടിയ ചുരുക്കം ചില ബിസിനസുകാരിൽ ഒരാളാണ് എം എ യൂസഫലി. ലുലു മോളിലെ തന്നെ ജോലിക്കാരോട് ഒപ്പമുള്ള പല വീഡിയോകളും മുൻപും പ്രേക്ഷകർ ഏറ്റെടുത്തിട്ടുണ്ട്. അദ്ദേഹത്തിൻറെ ജോലിക്കാരോടുള്ള സമീപനവും ഏറെ പ്രശസ്നീയം ആണ്. പാവപ്പെട്ട ഒരുപറ്റം ജനങ്ങൾക്കൊപ്പം നിന്നതിന്റെ പേരിൽ ഒരുപാട് വിമർശനങ്ങൾക്കും അദ്ദേഹം ഇരയായിട്ടുണ്ട് എന്ന് മാധ്യമങ്ങളോട് മുൻപ് അദ്ദേഹം തുറന്നു സംസാരിച്ചിട്ടുണ്ട്.

Rate this post

Comments are closed.