ഗരുഡൻ പറന്നുയർന്നു.!! സംവിധായകന് ആഡംബര വാഹനം സമ്മാനിച്ച് നിർമാതാവ്; ഇതിന് മുന്പും പലരും ഇത് ചെയ്തിട്ടുണ്ട്.!! | Listin Stephen Gifts Kia Car To Garudan Movie Director Arun Varma

Listin Stephen Gifts Kia Car To Garudan Movie Director Arun Varma

Listin Stephen Gifts Kia Car To Garudan Movie Director Arun Varma : സുരേഷ് ഗോപി നായകനായി അടുത്തിടെ പുറത്തിറങ്ങിയ ചിത്രം ഗരുഡന്റെ വിജയത്തിന്റെ ഭാഗമായി ചിത്രത്തിന്റെ സംവിധായകൻ അരുൺ വർമ്മയ്ക്ക് കിയയുടെ സെൽറ്റോസ് കാർ സമ്മാനിച്ച് ചിത്രത്തിന്റെ നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ. കിയയുടെ ഏറ്റവും പുതിയ മോഡലായ എസ് യു വി സെൽറ്റോസിന്റെ മികച്ച മോഡലാണ് സംവിധായകന്

സമ്മാനമായി നൽകിയത്. ഇപ്പോൾ സമൂഹ മാധ്യമങ്ങളിലൂടെ വൈറലായി കൊണ്ടിരിക്കുന്നത് കാറിന്റെ താക്കോൽ അരുണിന് സമ്മാനിക്കുന്ന ചിത്രങ്ങളും വീഡിയോസും ആണ്. സംവിധായകൻ ലിസ്റ്റിൻ സ്റ്റീഫൻ തന്നെ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ ഇതിന്റെ ചിത്രങ്ങൾ ആരാധകരുമായി പങ്കുവെച്ചിരുന്നു. മിഥുൻ മാനുവലിന്റെ തിരക്കഥയിൽ അരുൺ വർമ്മ സംവിധാനം ചെയ്ത ചിത്രമാണ് ഗരുഡൻ ഈ ചിത്രത്തിന്റെ വൻ

വിജയത്തിന് പിന്നാലെയാണ് നിർമ്മാതാവ് ചിത്രത്തിന്റെ ലാഭ വിഹിതത്തിൽ നിന്ന് കാർ അദ്ദേഹത്തിന് സമാനമായി നൽകിയത്. നടൻ സുരേഷ് ഗോപിയും ബിജു മേനോനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമ കഴിഞ്ഞ നവംബർ 3നാണ് തീയറ്ററുകളിലേക്ക് എത്തിയത്. ഇപ്പോൾ നിർമ്മാതാക്കൾ പറയുന്നത് ബിജു മേനോൻ സുരേഷ് ഗോപി കൂട്ടുകെട്ട് മലയാള സിനിമ പ്രേക്ഷകർക്കിടയിൽ ഒരു തരംഗം തന്നെ

സൃഷ്ടിച്ചിരിക്കുകയാണ് എന്നതാണ്. അഞ്ചാംപാതിര എന്ന ചിത്രത്തിനുശേഷം തിരക്കഥാകൃത്ത് മിഥുൻ മാനുവൽ ഒരുക്കിയ ത്രില്ലർ ചിത്രമാണ് ഗരുഡൻ. സുരേഷ് ഗോപിക്കും ബിജുമേനോനും പുറമേ മലയാളത്തിലെ പ്രമുഖ താരങ്ങളായ അഭിരാമി, ദിലീഷ് പോത്തൻ, ജഗതിഷ്, ദിവ്യാപിള്ള, തലൈവാസൽ വിജയ്, അർജുൻ നന്ദകുമാർ, മേജർ രവി, ബാലാജി ശർമ, രഞ്ജിത്ത്, ജെയിംസ് ജോസ്, മാളവിക ചൈതന്യ പ്രകാശ്, ജോസിക്കുട്ടി എന്നിവർ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. മാജിക് ബാനറിൽ ഒരുക്കിയ ചിത്രം സിനിമ പ്രേമികൾ ഏറ്റെടുത്തിരിക്കുകയാണ്.

Rate this post

Comments are closed.