ഓട്ടോറിക്ഷ മത്സരത്തിലെ വിജയി ചാക്കോച്ചൻ; ചോക്ലേറ്റ് നായകൻ ഇത്രയും സിമ്പിളോ എന്ന് ചോദിച്ച് ആരാധകർ | Kunchacko Boban with family funny moments malayalam news

Kunchacko Boban with family funny moments malayalam news

Kunchacko Boban with family funny moments malayalam news : പലപ്പോഴും ചെറിയ ചെറിയ നിമിഷങ്ങളുടെ സൗന്ദര്യമാണ് ഏറ്റവും വലിയ സന്തോഷങ്ങളിലേക്ക് നമ്മെ കൊണ്ടെത്തിക്കുന്നത്. അതും കുടുംബത്തോടൊപ്പമുള്ളതാണെങ്കിൽ സന്തോഷം പിന്നെയും കൂടും. മലയാളികളുടെ പ്രിയപ്പെട്ട നടൻ ചാക്കോച്ചൻ അത്തരത്തിലൊരു വീഡിയോയാണ് ഇൻസ്റ്റാഗ്രാമിലൂടെ ഇപ്പോൾ പങ്കുവെച്ചിട്ടുള്ളത്. കുടുംബത്തോടൊപ്പം കോയമ്പത്തൂരിൽ ഓട്ടോയിൽ

സഞ്ചരിക്കുന്നതിന്റെ ആഹ്ളാദനിമിഷങ്ങൾ ആരാധകരോടൊപ്പം അദ്ദേഹം ഷെയർ ചെയ്യുന്നുമുണ്ട്. ചിരിച്ചുകളിച്ച് ഉല്ലസിക്കുന്ന ജൂനിയർ ചാക്കോച്ചനാണ് വീഡിയോയിലെ പ്രധാന ആകർഷണം. അവന്റെ ഉള്ളുനിറഞ്ഞുള്ള ചിരി കാണുമ്പോൾ ഓട്ടോയാത്ര ഏറ്റവും നന്നായി ആസ്വദിച്ചത് കൊച്ചു ചാക്കോച്ചൻ തന്നെ എന്നതിൽ ഒരു സംശയവുമില്ല. അപ്രതീക്ഷിതമായ സന്തോഷത്തിന്റെ എല്ലാ സർപ്രൈസും കൂടെയുള്ള ഭാര്യ പ്രിയയുടെ മുഖത്തുമുണ്ട്.

രണ്ടു ഓട്ടോറിക്ഷകളിലായി കുടുംബം മുഴുവനും ചാക്കോച്ചന്റെ കൂടെ യാത്രയിൽ ഉണ്ടായിരുന്നു. താൻ വന്നിറങ്ങിയ ഓട്ടോ മാത്രം ഫോക്കസ് ചെയ്യുമ്പോൾ വീഡിയോ എടുക്കുന്ന ആളോട് മറ്റേ ഓട്ടോ കൂടെ കാണിക്കാൻ ചാക്കോച്ചൻ പറയുന്നത് കേൾക്കാം. എല്ലാവരുടെയും സന്തോഷം ഒരുപോലെ പ്രേക്ഷകരിലേക്ക് എത്തിക്കാൻ അതുകൊണ്ട് സാധിക്കുന്നുണ്ട്. മലയാളത്തിലെ വിലപിടിപ്പുള്ള നടനെ യാത്രക്കാരനായി കിട്ടിയതിൽ ഓട്ടോഡ്രൈവർമാരും നല്ല ഹാപ്പിയാണ്. സെലിബ്രിറ്റി സ്റ്റാറ്റസിന്റെ തിരക്കുകൾക്കിടയിൽ പല നടന്മാർക്കും ആസ്വദിക്കാൻ പറ്റാത്തതാണ് കുടുംബവുമായിട്ടുള്ള

നല്ല നിമിഷങ്ങൾ. എന്നാൽ തന്റെ കുടുംബത്തിന് ചാക്കോച്ചൻ ഇപ്പോഴും നൽകുന്ന പ്രാധാന്യം എടുത്തു പറയേണ്ടത് തന്നെയാണ്. കൂടെ തലക്കനം ഒട്ടുമില്ലാതെ സാധാരണക്കാരന്റെ വാഹനമായ ഓട്ടോയിൽ വന്നിറങ്ങുന്ന ചാക്കോച്ചൻ ലാളിത്യത്തിന്റെ പ്രതീകമാണെന്ന് ഒരിക്കൽ കൂടെ നമ്മളെ ഓർമ്മിപ്പിക്കുന്നു. ചാക്കോച്ചന്റെ മകൻ ഇസഹാക്ക് ഇതിനോടകം തന്നെ സോഷ്യൽ മീഡിയ കീഴടക്കിയ താരമാണ്. ഇസഹാക്കിന്റെ ഓരോ വീഡിയോകളും വിശേഷങ്ങളും ആരാധകർക്ക് വലിയ സന്തോഷമുള്ള കാഴ്ച തന്നെയാണ്. ചാക്കോച്ഛനും പ്രിയക്കും ഏറെ നാൾ കാത്തിരുന്ന് ലഭിച്ച കണ്മണിയാണ് ഇസഹാക്ക്.

Rate this post

Comments are closed.