സിദ്ധാർത്ഥിൻ്റെ ചതി മനസിലാകാതെ കൊടയ്ക്കനാലിൽ സിദ്ധുവിനൊപ്പം ട്രിപ്പിനൊരുങ്ങി വേദിക.!! ഇടിവെട്ട് ട്വിസ്റ്റ്.!! | Kudumbavilk Serial Today Episode 6 September

Kudumbavilk Serial Today Episode 6 September

ഏഷ്യാനെറ്റ് മിനിസ്‌ക്രീൻ പ്രേക്ഷകർ കാത്തിരിക്കുന്ന എപ്പിസോഡാണ് ഇനി കുടുംബ വിളക്കിൽ നടക്കാൻ പോകുന്നത്. ഇന്നലെ സുമിത്ര ശീതളിൻ്റെ വീട്ടിൽ നിന്ന് മടങ്ങി വന്നപ്പോൾ രോഹിത്തിനെയും, വേദികയെയും കുറിച്ച് ഇല്ലാ കഥകൾ പറഞ്ഞ് ഉണ്ടാക്കുകയായിരുന്നു. പിന്നീട് സുമിത്ര വേദികയെ ഭാഗവതം വായിക്കാൻ പറഞ്ഞു കൊടുക്കുമ്പോൾ അതിനും കുത്തുവാക്കുകളുമായാണ് സരസ്വതിയമ്മ എത്തുന്നത്. എന്നാൽ സരസ്വതിയ്ക്ക് പാലിൽ കായം കലർത്തി പൂജയുടെ കൈയിൽ കൊടുത്തു വിടുകയായിരുന്നു സുമിത്ര.

കുടിച്ച ഉടനെ ഛർദ്ദിക്കുന്ന സരസ്വതിയമ്മ സുമിത്രയോട് നീ പാലിൽ വിഷം കലർത്തിയോ എന്ന് ചോദിക്കുന്നുണ്ട്. ഉള്ളിലെ വിഷം എപ്പോഴാണോ അമ്മ പുറത്ത് കളയുന്നതെന്ന് പറയുകയാണ് സുമിത്ര. അതിനു ശേഷം വേദികയും സുമിത്രയും ഓഫീസിലേക്ക് പോകാൻ കാറിൽ കയറാൻ പോവുകയായിരുന്നു. അപ്പോഴാണ് സിദ്ധാർത്ഥ് വന്നത്. വേദികയോട് എനിക്ക് കുറച്ച് കാര്യങ്ങൾ പറയാനുണ്ടെന്ന് പറയുന്നു. കേൾക്കാൻ നിൽക്കാതെ പോകാനിറങ്ങിയ വേദികയെ കാറിൽ തടഞ്ഞു നിർത്തുന്നു. നീ ഇദ്ദേഹം പറയാനുള്ളത് കേട്ടിട്ട് വരൂ എന്നും,

ഞാൻ ടാക്സി റെഡിയാക്കാമെന്ന് പറഞ്ഞ് സുമിത്ര പോകുന്നു. സുമിത്ര പോയ ശേഷം വേദികയോട് കീമോയുടെ കാര്യവും, അസുഖത്തിൻ്റെ കാര്യവും, കൈ പിടിച്ച് വളരെ സ്നേഹത്തോടെ നിന്നെ കൂട്ടി ഞാൻ കൊടയ്ക്കനാലിൽ ഒരു ട്രിപ്പ് പ്ലാൻ ചെയ്യുകയായിരുന്നു. നീ ഒരു നാല് ദിവസം ലീവെടുത്ത് ട്രിപ്പിന് വരണമെന്ന് സിദ്ധാർത്ഥ് പറഞ്ഞപ്പോൾ ആലോചിച്ച് പറയാമെന്ന് പറഞ്ഞ് ഓഫീസിലേക്ക് പോവുകയാണ് വേദിക. ഇതൊക്കെ കേട്ട് അതിശയപ്പെട്ട സരസ്വതിയമ്മ മകനോട് നിനക്കെന്തു പറ്റി എന്നു ചോദിക്കുന്നു. എന്നാൽ എല്ലാം അമ്മയോട് പറയാൻ പറ്റില്ലെന്നും,

എനിക്ക് പല ഉദ്ദേശങ്ങളുണ്ടെന്നും പറയുകയാണ് സിദ്ധാർത്ഥ്. ഓഫീസിൽ വേദികയെ കാത്ത് നിൽക്കുകയാണ് സ്റ്റാഫുകളൊക്കെ. വൈകിയെത്തിയ വേദികയെ സുമിത്ര ബൊക്ക നൽകുകയും സ്റ്റാഫുകളൊക്കെ ചേർന്ന് സ്വീകരിക്കുകയായിരുന്നു. ജോലിയിൽ നല്ല പണികൾ ചെയ്തവേദികയ്ക്ക് സാലറി കൂട്ടി നൽകുകയും ചെയ്തു. എന്നാൽ സിദ്ധു പറഞ്ഞ കാര്യങ്ങൾ വേദിക സുമിത്രയോട് പറയുകയായിരുന്നു. കേട്ട മാത്രയിൽ ഇതൊക്കെ നീ വിശ്വസിച്ചോ എന്ന് ചോദിക്കുകയാണ് സുമിത്ര. ഒന്നും പറയാനാകാതെ നിൽക്കുകയായിരുന്നു വേദിക. ഇതോടെ ഇന്നത്തെ പ്രൊമോ അവസാനിക്കുകയാണ്,

Rate this post

Comments are closed.