സരസ്വതിയമ്മയുടെ വായടപ്പിച്ച് സുമിത്ര.!! എല്ലാം വേദികയെ ഏൽപ്പിച്ച് സുമിത്ര യാത്രയാകുന്നു; ഉറച്ചതീരുമാനവുമായി ശിവദാസമേനോൻ അയാൾക്കരികിൽ Kudumbavilakku today latest episode

Kudumbavilakku today latest episode

ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ടപരമ്പര കുടുംബവിളക്ക് ആയിരം എപ്പിസോഡിനോട് അടുത്തിരിക്കുമ്പോൾ വളരെ വ്യത്യസ്തമായ രംഗങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ സംസാരശേഷി നഷ്ടപ്പെട്ട സിദ്ധാർത്ഥ് സംസാരിക്കുന്നതായിരുന്നു. എല്ലാവരോടും ക്ഷമ ചോദിച്ച സിദ്ധാർത്ഥ്, വേദികയോട് പലതും പറയുമ്പോൾ

സിദ്ധാർത്ഥിനെ അപമാനിക്കുകയായിരുന്നു. അതിൻ്റെ പേരിൽ സരസ്വതിയമ്മ വേദികയെ വഴക്കു പറയുകയും, ഈ വീട്ടിൽ നിന്ന് ഇറങ്ങിപ്പോവാൻ പറയുകയും ചെയ്യുമ്പോൾ, അത് കേട്ട് സുമിത്ര വരികയായിരുന്നു. അമ്മയ്ക്ക് ഇവളെ ഇറക്കി വിടാൻ അവകാശമില്ലെന്ന് പറയുകയായിരുന്നു സുമിത്ര. പിന്നീട് വേദികയോട് സിദ്ധുവിനോട് നീ പെരുമാറിയത് ശരിയായില്ലെന്നും, നിങ്ങൾ ഒരുമിച്ച് ജീവിക്കണമെന്നും പറയുകയാണ് സുമിത്ര. അപ്പോഴാണ് സിദ്ധാർത്ഥ്

രോഹിത്തിനെ റൂമിലേക്ക് വിളിക്കുകയും, എന്നെ ശുശ്രൂഷിച്ചതിന് താങ്കൾക്ക് സുമിത്രയോട് വല്ല അനിഷ്ടവും തോന്നിയിട്ടുണ്ടോ എന്നും ചോദിക്കുകയായിരുന്നു. നിങ്ങളുടെ ദാമ്പത്യത്തിൽ എന്നെ കുറിച്ച് പ്രശ്നമൊന്നും ഉണ്ടായിട്ടില്ലല്ലോ തുടങ്ങി പല കാര്യങ്ങളും സിദ്ധു രോഹിത്തിനോട് പറഞ്ഞു. രോഹിത്തും സുമിത്രയും പിന്നീട് ഓഫീസിലേക്ക് പുറപ്പെട്ടപ്പോൾ വേദികയെയും സിദ്ധാർത്ഥിനെയും ഒരുമിപ്പിക്കാൻ നമുക്ക് വക്കീലിനെ കണ്ടാലോ എന്ന് പറയുകയായിരുന്നു രോഹിത്ത്.

എന്നാൽ സുമിത്രയ്ക്ക് അതിനോട് താൽപര്യമില്ലായിരുന്നു. അവർ അവരുടെ കാര്യം നോക്കട്ടെ എന്നാണ് സുമിത്ര പറയുന്നത്. ഇനി നമുക്ക് നമ്മുടെ കാര്യം നോക്കാമെന്നും, കുറച്ച് ദിവസം രോഹിത്തിൻ്റെ വീട്ടിൽ പോയി താമസിക്കാമെന്നു പറയുന്നു. ഇത് കേട്ട് രോഹിത്തിന് സന്തോഷമാവുന്നു. ഈ കാര്യം ശ്രീനിലയത്തിൽ എല്ലാവരോടുമായി പറഞ്ഞപ്പോൾ, വേദികയ്ക്ക് അത് അത്ര ഇഷ്ടപ്പെടുന്നില്ല. സരസ്വതിയമ്മ പോകുന്നവർ പോവട്ടെയെന്നും, എപ്പോഴെങ്കിലും ഇവിടെ വന്നാൽ മതിയെന്നും പറയുകയാണ്. Kudumbavilakku today latest episode

Rate this post

Comments are closed.