സരസ്വതിയെ ഓടിച്ച് അച്ചാച്ചൻ.!! സ്വന്തം കണ്ണുകളെ വിശ്വസിക്കാനാവാതെ ഞെട്ടി വേദിക | Kudumbavilakku Today Episode Latest

Kudumbavilakku Today Episode Latest

കുടുംബവിളക്ക് സീരിയലിൽ ഇന്ന് ഓണാഘോഷം. ഈ വർഷത്തെ ഓണത്തിന് കുടുംബ വിളക്കിലെ ശ്രീനിലയം വീട് ഒരുങ്ങി കഴിഞ്ഞു. സമ്പത്തിനോട് നാളെ നീരവിനെ കൂട്ടി വരാൻ ഓണാഘോഷത്തിന് സുമിത്ര ക്ഷണിക്കുകയാണ്. എന്നാൽ സമ്പത്ത് അതിന് തയ്യാറാവുന്നില്ല. പിറ്റേ ദിവസം തിരുവോണ ദിവസത്തിൻ്റെ പുലരിയ്ക്കാണ് ശ്രീനിലയം വീട് ഒരുങ്ങുന്നത്. രാവിലെ എഴുന്നേറ്റ ഉടനെ സരസ്വതിയമ്മ ശിവദാസമേനോനോട് സിദ്ധുവിനെ ഓണത്തിന് ക്ഷണിച്ചിരുന്നോ എന്ന് ചോദിക്കുകയാണ്.

അവൻ്റെ വീട്ടിൽ വരാൻ അവനെ എന്തിനാണ് ക്ഷണിക്കുന്നതെന്നും പറയുകയാണ് ശിവദാസമേനോൻ. സുമിത്രയും വേദികയും, സഞ്ജനയും, അനന്യയും, പൂജയും, രോഹിത്തും, പ്രതീഷുമൊക്കെ പൂക്കളം ഒരുക്കുകയാണ്. അത് കണ്ട് സന്തോഷത്തോടെ നിൽക്കുകയാണ് ശിവദാസമേനോൻ. അപ്പോഴാണ് ശരണ്യയും ശ്രീകുമാറും ഓണമാഘോഷിക്കാൻ വരുന്നത്. പിന്നാലെ സുമിത്രയുടെ അമ്മയും, ചിത്രയും വരുന്നത്.

കുറേ നാളുകൾക്ക് ശേഷം അവരെ കണ്ടതിൻ്റെ സന്തോഷത്തിൽ ഉടൻ തന്നെ മുറ്റത്തിറങ്ങി അമ്മയെയും ചിത്രയെയും അകത്തേക്ക് കൂട്ടികൊണ്ടു വന്നു. എല്ലാവരും വന്നെങ്കിലും വേദിക ആഗ്രഹിച്ചത് തൻ്റെ മകൻ നീരവ് വരുമെന്ന് തന്നെയാണ്. എന്നാൽ നീരവിനെ കാണാത്തതിൽ വിഷമിച്ച് മകന് വാങ്ങിയ ഓണക്കോടി നോക്കി പൊട്ടിക്കരയുകയായിരുന്നു വേദിക. അത് കണ്ട് കൊണ്ടാണ് സുമിത്ര എത്തുന്നത്. എനിക്ക് എൻ്റെ മകന് ഈ ഓണക്കോടി നൽകാനാവുമോ എന്ന് സുമിത്രയോട് പറയുകയാണ് വേദിക.

എന്തു മറുപടി പറയണമെന്നറിയാതെ ധർമ്മസങ്കടത്തിൽ നിൽക്കുകയാണ് സുമിത്ര. അപ്പോഴേക്കും വേദിക സുമിത്രയോട് പറയുന്നത് കേട്ട് കൊണ്ട് ചിത്രയും റൂമിലേക്ക് വരുന്നുണ്ട്. ആർക്കും വേദികയുടെ ഈ നിസ്സഹായ അവസ്ഥയ്ക്ക് ഒരു മറുപടി നൽകാൻ സാധിക്കുകയില്ല. കാരണം കുഞ്ഞിനെ സമ്പത്തിന് നൽകി പോയതായിരുന്നു വേദിക. മകനെ കാണാതെയുള്ള ഇപ്പോഴത്തെ വേദികയുടെ അവസ്ഥ കണ്ട് വിഷമിച്ചു നിൽക്കുകയാണ് തിരുവോണ ദിനത്തിൽ എല്ലാവരും. ഇതോടെ ഇന്നത്തെ പ്രൊമോ അവസാനിക്കുകയാണ്.

Rate this post

Comments are closed.