രഞ്ജിതയുടെ അടിത്തറ ഇളക്കി സുമിത്ര.!! ഇനി ഭരണം പൂജയുടെ കയ്യിൽ തന്നെ; കലി ഇളകി പങ്കജ് രഞ്ജിതയും.!! | Kudumbavilakku Today Episode January 04

Kudumbavilakku Today Episode January 04

Kudumbavilakku Today Episode January 04: ഏഷ്യാനെറ്റ് കുടുംബ പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ കുടുംബ വിളക്കിൽ ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ സ്വരമോളെ വിളിക്കാൻ പോയ പ്രേമ സ്വര മോൾ പനിച്ച് കിടക്കുന്നതാണ് കാണുന്നത്.ഉടൻ തന്നെ പ്രേമ ഡോക്ടറെ വിളിച്ച്, ഡോക്ടർ വന്ന് കുഞ്ഞിൻ്റെ പനിക്കുള്ള മരുന്നുകൾ നൽകുകയായിരുന്നു. പിന്നീട് കാണുന്നത് സുമിത്ര

രഞ്ജിതയുടെ വീട്ടിൽ വന്ന് ചായ ഉണ്ടാക്കുകയായിരുന്നു. ചായ ഉണ്ടാക്കിയ ശേഷമാണ് രഞ്ജിത കയറി വരുന്നത്. വണ്ടിയുടെ ശബ്ദം കേട്ട് അരവിന്ദും പങ്കജും ഞെട്ടുകയായിരുന്നു. രഞ്ജിത കയറി വന്നപ്പോൾ അരവിന്ദ് അടുക്കളയിലേക്ക് നോക്കുകയായിരുന്നു. ജോലിക്കാരിയാണ് ചായകൊണ്ടു വരുന്നതെന്ന് കരുതി രഞ്ജിത വാങ്ങി കുടിക്കുമ്പോഴാണ് സുമിത്രയെ കാണുന്നത്.ആദ്യം ഞെട്ടിപ്പോയെങ്കിലും നിങ്ങൾ എന്തിന് ഈ വീട്ടിൻ്റെ ഉള്ളിൽ കയറിയെന്നും, എൻ്റെ ചേട്ടൻ

എനിക്ക് ഇഷ്ടദാനമായി തന്നതാണെന്നും പറയുന്നു. നിങ്ങൾ എൻ്റെ ചേട്ടനെ വശീകരിച്ച് എടുത്തതാണെന്നും, അല്ലെങ്കിൽ എൻ്റെ ചേട്ടന് ഇങ്ങനെയൊരു ഗതി വരില്ലായിരുന്നില്ലെന്നും പറയുകയാണ് രഞ്ജിത. ഇതൊക്കെ കേട്ട് സുമിത്രയ്ക്ക് ദേഷ്യം വരികയും, എനിക്കൊന്നും അറിയില്ലെന്ന് കരുതേണ്ടെന്നും, 6 വർഷം കോമയിലായെങ്കിലും ഇപ്പോൾ എനിക്ക് എല്ലാ മറിയുന്നുണ്ട്. ഞാൻ ഒക്കെ അന്വേഷിക്കുമെന്നാണ് സുമിത്ര രഞ്ജിതയോട് പറയുന്നത്. പിന്നീട് കാണുന്നത്

ചിത്ര സൂക്ഷിച്ചു വച്ച പണങ്ങളൊക്കെ എടുത്ത് സുമിത്രയ്ക്ക് കൊടുക്കാൻ എടുത്തു വയ്ക്കുമ്പോഴാണ് ദീപു വരുന്നത്. ചേച്ചി ഈ കാശ് വാങ്ങില്ലെന്നും, ഭയങ്കര അഭിമാനിയാണെന്നും, അതു കൊണ്ട് നിൻ്റെ ഈ പണം ചേച്ചി മേടിക്കാതിരുന്നാൽ നിനക്ക് വിഷമമാവുമെന്നും പറയുകയാണ് ദീപു. സാരമില്ലെന്നും ഞാൻ കൊടുക്കാമെന്നും പറയുകയാണ് ചിത്ര. അങ്ങനെ വ്യത്യസ്ഥമായ ഒരു പൊമോയാണ് ഇന്ന് കാണാൻ സാധിക്കുന്നത്.

Rate this post

Comments are closed.