സിദ്ധൂനോട് എല്ലാം എണ്ണിയെണ്ണി ചോദിച്ച് വേദിക പൊട്ടിത്തെറിച്ച് രോഹിത്ത്.!! സിദ്ധുവിന്റെ ചലനശേഷിയും സംസാരശേഷിയും പൂർണ്ണമായും നഷ്ടപ്പെട്ടു | Kudumbavilakku today episode

Kudumbavilakku today episode

Kudumbavilakku today episode : ഏഷ്യാനെറ്റ് കുടുംബപ്രേക്ഷകരുടെ ഇഷ്ട പരമ്പരയിൽ കഴിഞ്ഞ ആഴ്ച നടന്നത് അത്ര രസകരമായ രംഗങ്ങളായിരുന്നില്ല. സിദ്ധാർത്ഥിന് ആക്സിഡണ്ട് സംഭവിക്കുന്നതും, പിന്നീട് സിദ്ധാർത്ഥ് കിടപ്പിലാകുന്നതുമാണ് നാം കണ്ടത്. എന്നാൽ സിദ്ധാർത്ഥിൻ്റെ ഈ അവസ്ഥയ്ക്ക് താൻ കൂടി കാരണമാണല്ലോ എന്നോർത്ത് കുറ്റബോധം കൊണ്ട് വിഷമിക്കുകയാണ് സുമിത്ര.

അതിനാൽ സിദ്ധാർത്ഥിനെ നോക്കാൻ വേണ്ടി വൈസ് ചാൻസിലറെ വച്ചിരുന്നെങ്കിലും സുമിത്ര കാര്യങ്ങൾ അന്വേഷിക്കാൻ സിദ്ധാർത്ഥിൻ്റെ വീട്ടിലേക്ക് പോയിക്കൊണ്ടിരിക്കുന്നുണ്ട്. രോഹിത്തിനെയും കൂട്ടി സിദ്ധാർത്ഥിൻ്റെ വീട്ടിലെത്തിയ സുമിത്ര സിദ്ധാർത്ഥിന് ഭക്ഷണം നൽകുകയും ചെയ്യുന്നു. സുമിത്ര നൽകിയ ഭക്ഷണം സിദ്ധു പെട്ടെന്ന് കഴിക്കുകയും ചെയ്യുന്നു. എന്നാൽ ഇതൊന്നും രോഹിത്തിന് ഇഷ്ടപ്പെടുന്നില്ല. സിദ്ധാർത്ഥിനെ കാണാൻ ഇതുവരെ ഭാര്യയായ വേദിക

വന്നിരുന്നില്ല. സുമിത്രയുടെ വാക്കുകൾ കേട്ട് വേദിക സിദ്ധാർത്ഥിനെ കാണാൻ പോവുകയാണ്. പോയ ശേഷം വേദനിപ്പിക്കുന്ന വാക്കുകളാണ് വേദിക സിദ്ധാർത്ഥിനോട് പറയുന്നത്. ഇതൊക്കെ കേട്ട് കണ്ണീർ ഒഴുക്കുകയാണ് സിദ്ധാർത്ഥ്. ആകെ വിഷമത്തിലായ സുമിത്ര തൻ്റെ വിഷമങ്ങൾ പങ്കുവയ്ക്കാൻ അമ്മയുടെ അടുത്തേക്ക് പോവുകയാണ്. അമ്മയോട് തൻ്റെ വിഷമങ്ങളൊക്കെ താരം പങ്കുവയ്ക്കുകയും ചെയ്തു. പിന്നീട് വീട്ടിലേക്ക് തിരിച്ചെത്തിയ സുമിത്ര ഇങ്ങനെ സിദ്ധാർത്ഥ് കിടന്നാൽ തൻ്റെ മക്കളുടെ അച്ഛൻ ഇതു പോലെ തന്നെ ആകുമെന്ന് കരുതി ശിവദാസമേനോനുമായി തീരുമാനിച്ച്

ആയുർവേദ ചികിത്സയെടുക്കാൻ തീരുമാനിക്കുന്നു. അങ്ങനെ രോഹിത്തും സുമിത്രയും ചേർന്ന് സിദ്ധാർത്ഥിനെ അനന്തൻ വൈദ്യരുടെ ആര്യവൈദ്യശാലയിൽ എത്തിക്കുന്നു. അവിടെ എത്തിയ സുമിത്രയോടും രോഹിത്തിനോടും, സിദ്ധാർത്ഥിന് മുൻപിൽ കാണുന്നതൊക്കെ മനസിലാവുന്നുണ്ടെന്നും, പക്ഷേ ചലനശേഷിയും സംസാരശേഷിയും പൂർണ്ണമായും നഷ്ടപ്പെട്ട അവസ്ഥയിലാണെന്ന് കേട്ടപ്പോൾ സുമിത്ര ആകെ തകർന്നു പോവുകയാണ്. തൻ്റെ മക്കളുടെ അച്ഛനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ കഴിയണേ ഈശ്വര എന്ന് പ്രാർത്ഥിക്കുന്ന സുമിത്രയ്ക്ക് അത് തീരാവേദനയാവുകയാണ്. എങ്കിലും സിദ്ധാർത്ഥിനെ ആര്യവൈദ്യശാലയിലാക്കി ചികിത്സ തുടരാൻ തന്നെ സുമിത്രയും രോഹിത്തും തീരുമാനിക്കുകയാണ്. അങ്ങനെ വ്യത്യസ്തമായ എപ്പിസോഡാണ് ഈ ആഴ്ചനടക്കാൻ പോകുന്നത്.

Rate this post

Comments are closed.