സഞ്ജനെയും കുഞ്ഞിനേയും പോലും പ്രതീഷ് തള്ളികളയുമ്പോൾ ആത്മഹത്യക്ക് ഒരുങ്ങി സഞ്ജന.!! സഞ്ജനയുടെ അവസ്ഥ കണ്ട് ചങ്ക്‌പൊട്ടി സുമിത്ര.!! | Kudumbavilak Serial Today Episode Malayalam

Kudumbavilak Serial Today Episode Malayalam

ഏഷ്യാനെറ്റിൽ ആയിരം എപ്പിസോഡ് അടുത്തിരിക്കുന്ന കുടുംബ വിളക്ക് വളരെ വ്യത്യസ്തമായ കഥാമുഹൂർത്തങ്ങളുമായാണ് മുന്നോട്ടു പോകുന്നത്.ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ സഞ്ജന പ്രതീഷിനെ തിരക്കി ദീപയുടെ ഫ്ലാറ്റിലേക്ക് എത്തിയതായിരുന്നു. സഞ്ജനയോട് ഇറങ്ങിപ്പോവാൻ പറഞ്ഞിട്ടൊന്നും കേൾക്കാതെ സഞ്ജന ദീപയോട് വഴക്കിട്ട് അവിടെ തന്നെ നിന്നു. അപ്പോഴാണ് പ്രതീഷും മിഥുനും ഫ്ലാറ്റിലേക്ക് വരുന്നത്. മിഥുനിനെ വിളിച്ച് ദീപ പ്രതീഷിൻ്റെ ഭാര്യ വന്ന വിവരം അറിയിക്കുന്നു. ശേഷം പ്രതീഷും മിഥുനും ഫ്ലാറ്റിലേക്ക് കയറി വരുന്നത്.

പ്രതീഷിനെ കണ്ടതും സഞ്ജന മകളെയും കൊണ്ട് ഓടി വന്നു. എന്നാൽ സഞ്ജന പറയുന്നത് എല്ലാം കേട്ട് നിന്ന് ഒന്നും പറയാതെ പ്രതീഷ് നിന്നു. പിന്നീട് സഞ്ജനയുടെ കൈ പിടിച്ച് മാറ്റി എന്നെ തിരക്കി ആരും ഇനി വരേണ്ടതില്ലെന്ന് പറഞ്ഞ് റൂമിലേക്ക് പോയി.ഉടൻ തന്നെ ദീപ സഞ്ജനയെ പിടിച്ച് പുറത്താക്കി. സഞ്ജന കരഞ്ഞുകൊണ്ട് സുമിത്രയുടെ അടുത്തേക്ക് പോയി. എന്നാൽ പ്രതീഷ് സഞ്ജനയെയും മകളെയും പിടിച്ച് പുറത്താക്കിയതിന് ദീപയോട് കയർത്തു സംസാരിക്കുകയും, ദീപയെ തല്ലാൻ വേണ്ടി ഒരുങ്ങുമ്പോൾ, മിഥുൻ തടഞ്ഞ് നിർത്തി. എൻ്റെ പെങ്ങളുടെ ജീവിതത്തിൽ തൊട്ട് കളിച്ചപ്പോൾ നീ എന്തു കൊണ്ട് ഇതൊന്നും ഓർത്തില്ലെന്ന് പറയുകയാണ് മിഥുൻ.

അപ്പോഴേക്കും സഞ്ജനയെ കാണാത്തതിനാൽ സുമിത്രയും രോഹിത്തും തിരക്കി പോകാനൊരുങ്ങുമ്പോൾ സഞ്ജന അവിടേയ്ക്ക് വരുന്നുണ്ടായിരുന്നു. സുമിത്ര സഞ്ജനയോട് അവിടെ നടന്ന കാര്യം ചോദിച്ചപ്പോൾ, പ്രതീഷിൻ്റെ മാറ്റത്തെ കുറിച്ച് സഞ്ജന കരഞ്ഞുകൊണ്ട് പറഞ്ഞു.ഇത് കേട്ട് സുമിത്രയും രോഹിത്തും റൂമിലേക്ക് പോയി ഇനി എന്തു ചെയ്യുമെന്ന് ആലോചിക്കുകയാണ്. മകൻ അച്ഛൻ്റെ വഴി പോയെന്ന് സുമിത്ര പറയുമ്പോൾ, പ്രതീഷ് അങ്ങനെ ആവില്ലെന്ന് പറയുകയാണ് രോഹിത്ത്. എന്തോ ഒരു ചതിയുണ്ടെന്നും, അത് കണ്ടെത്തണമെന്നും പറയുകയാണ്.

എന്നാൽ ശ്രീനിലയത്തിൽ വേദികയ്ക്ക് നാളെ കീമോയ്ക്ക് പോകേണ്ട ദിവസമാണ്. ശിവദാസമേനോൻ ഞാൻ വരാം തൻ്റെ കൂടെയെന്ന് പറയുകയാണ്.ഇത് കേട്ട് വേദികയ്ക്ക് വിഷമം വരുന്നു. പിന്നെ കീമോ ചെയ്യാമെന്ന് പറയുകയാണ്. നാളെ തന്നെ പോകണമെന്ന് ശിവദാസമേനോൻ പറയുന്നു. ഇത് കേട്ട് സരസ്വതിയമ്മയ്ക്ക് ദേഷ്യം വരികയാണ്. വേദികയുടെ കാര്യം ഞങ്ങൾ എന്തിനാണ് ശ്രദ്ധിക്കുന്നതെന്ന് പറയുകയാണ് സരസ്വതിയമ്മ. നാളെ ആശുപത്രിയിൽ വേദികയെ കൂട്ടി ഞാനും സരസ്വതിയും പോവുമെന് പറഞ്ഞ് ശിവദാസമേനോൻ പറയുന്നു.ഇത് കേട്ട് മറുത്തൊന്നും പറയാനാകാതെ സരസ്വതിയമ്മ നിൽക്കുന്നതോടെ ഇന്നത്തെ പ്രൊമോ അവസാനിക്കുകയാണ്.

Rate this post

Comments are closed.