സന്തോഷവാർത്തയ്‌ക്ക്‌ പിന്നാലെ സുമിത്രയെ തേടിയെത്തിയ ദുഃഖവാർത്ത! ശീതളിന് സംഭവിച്ചത് എന്ത് ? | Kudumbavilak Serial Today Episode August 22 Malayalam

Kudumbavilak Serial Today Episode August 22 Malayalam

മിനിസ്‌ക്രീൻ പ്രേക്ഷകരുടെ ഇഷ്ട പരമ്പരയിൽ ഇന്നൊരു സന്തോഷ വാർത്തയാണ് നടന്നിരിക്കുന്നത്. ശീതളിൻ്റെ വീടാണ് എപ്പിസോഡ് തുടങ്ങുമ്പോൾ തന്നെ കാണുന്നത്. സച്ചിൻ ലഡുവുമായി വീട്ടിലേക്ക് വരികയായിരുന്നു. അമ്മയും സച്ചിനും, ശീതളും മധുരം കഴിച്ചു. അമ്മ ശ്രീനിലയത്തിൽ ഈ സന്തോഷ വാർത്ത അറിയിച്ചോ എന്ന് ചോദിക്കുന്നുണ്ട്. ശീതൾ അറിയിച്ചില്ലെന്നറിഞ്ഞ സച്ചിൻ ഉടൻ തന്നെ രോഹിത്തിനെ വിളിച്ച് പറയുന്നു.

അത് കേട്ട് കൊണ്ട് സുമിത്ര വരികയാണ്. എന്താണ് സന്തോഷ വാർത്ത എന്ന് ചോദിച്ചപ്പോൾ, ശീതൾ ഗർഭിണിയാണെന്ന വിവരം രോഹിത്ത് പറയുന്നു. ഇത് അറിഞ്ഞപ്പോൾ തന്നെ സുമിത്ര ശീതളിനെ വിളിക്കുന്നു. പിന്നീട് ശ്രീനിലയത്തിൽ എല്ലാവരോടും സുമിത്ര പറയുന്നു. എല്ലാവരും സന്തോഷത്താൽ ശീതളിനെ കാണാൻ പോകണമെന്ന് പറയുന്നു.എന്നാൽ ആദ്യം തന്നെ സുമിത്രയും രോഹിത്തും പോവട്ടെ എന്ന് പറയുന്നു.ഇത് കേട്ടപ്പോൾ സരസ്വതിയമ്മയ്ക്ക് അത്രയ്ക്കങ്ങ് ഇഷ്ടപ്പെട്ടില്ല.

സ്വന്തം അച്ഛനുള്ളപ്പോൾ ഇവനെന്തിനാ പോകുന്നതെന്ന് സരസ്വതിയമ്മ ചെറുങ്ങനെ പറയുന്നുണ്ടായിരുന്നു. ഇത് കേട്ട് അനന്യ അച്ഛമ്മ എന്തോ പറഞ്ഞല്ലോ എന്ന് ചോദിച്ചപ്പോൾ, അനന്യയ്ക്കിട്ട് പാര പണിയുകയാണ് സരസ്വതിയമ്മ ചെയ്തത്. പ്രതീഷിനു കുഞ്ഞായി,ശീതളിനും വിശേഷമായി. നിനക്ക് ഇനിയും കുട്ടി ആയില്ലല്ലോ എന്ന് പറഞ്ഞ് സരസ്വതിയമ്മ അനന്യയെ അപമാനിച്ചു. സന്തോഷ വാർത്തകൾ നടക്കുമ്പോൾ നീ എന്തിനാ ഇങ്ങനെ വേദനിപ്പിക്കുന്നതെന്ന് ശിവദാസമേനോൻ പറഞ്ഞു. പണ്ടേ അമ്മയ്ക്ക് മറ്റുള്ളവരെ വിഷമിപ്പിക്കുന്നത് സന്തോഷമുള്ള കാര്യമാണ് എന്ന് വേദിക പറഞ്ഞു. പിന്നീട് ശരണ്യയെ വിളിച്ച് ശീതളിൻ്റെ വിശേഷവും, കുറെ കുശുമ്പുകളും പറഞ്ഞു കൊടുക്കുകയും ചെയ്തു.

ശീതളിൻ്റെ വീട്ടിൽ അമ്മ വെള്ളത്തിന് വേണ്ടി ശീതളിനെ വിളിക്കുകയായിരുന്നു. അപ്പോൾ മുകളിൽ നിന്ന് ഇറങ്ങി വരുന്ന വഴിയിൽ ശീതൾ സ്റ്റെയറ്റിൽ നിന്ന് വീഴുകയായിരുന്നു. ഉടൻ തന്നെ സച്ചിൻ ആശുപത്രിയിൽ എത്തിച്ചു. പിറ്റേ ദിവസം രാവിലെ ഇതൊന്നും അറിയാതെ സന്തോഷത്തോടെ സുമിത്രയും രോഹിത്തും വന്നു. ശീതൾ വീണതും, മൂന്ന് മാസം ബെഡ് റസ്റ്റിന് ഡോക്ടർ പറഞ്ഞതും അവരോട് പറഞ്ഞു. പിന്നീട് രോഹിത്തും സുമിത്രയും ശീതളിനെ പോയി കണ്ട് സംസാരിച്ചു. ശീതൾ വേദികയെക്കുറിച്ചൊക്കെ അന്വേഷിക്കുന്നതോടെ ഇന്നത്തെ പ്രൊമോ അവസാനിക്കുകയാണ്.

Rate this post

Comments are closed.