വേദികയ്ക്ക് ആശ്വാസവാക്കുമായി പ്രതീഷ് എത്തിയതിന് പിന്നാലെ, സിദ്ധാർത്ഥിനെ കൈയിലെടുത്താൻ മറ്റൊരു മാർഗ്ഗം പ്രതീഷ് കണ്ടെത്തുന്നു.!! | Kudumbavilak serial Today episode August 21 Malayalam

Kudumbavilak serial Today episode August 21 Malayalam

കുടുംബ പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ കുടുംബ വിളക്കിൽ കഴിഞ്ഞ കുറച്ച് ആഴ്ചകളായി വേദികയുടെ അസുഖവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് നടക്കുന്നത്. വേദികയുടെ ആദ്യ കീമോ കഴിഞ്ഞ ശേഷം ക്ഷീണിതയായിരിക്കുന്ന വേദികയെ നല്ല രീതിയിലാണ് സുമിത്ര നോക്കുന്നത്. റൊക്കോർഡിങ്ങൊക്കെ കഴിഞ്ഞ് പ്രതീഷ് തിരികെ വന്നതിനു റൂമിലേക്ക് പോയി മോളെ കാണുകയൊക്കെ കണ്ട ശേഷം ഫ്രഷായിട്ട് വരുന്നു. പിന്നീട് പ്രതീഷ് വേദികയെ കുറിച്ച് സഞ്ജനയോട് ചോദിക്കുന്നു.

വേദികയുടെ ബുദ്ധിമുട്ടുകളൊക്കെ സഞ്ജന പറഞ്ഞത് കേട്ട് വേദികയെ കാണാൻ പോവുകയാണ്. വേദികയുടെ ദു:ഖകരമായ അവസ്ഥ കണ്ട് പ്രതീഷിന് വളരെ വിഷമം തോന്നി. പിന്നീട് പ്രതീഷ് നേരെ സിദ്ധാർത്ഥിനെ ഫോൺ വിളിച്ചു. വളരെ നല്ല രീതിയിൽ അച്ഛനും മകനും സംസാരിച്ച് ഫോൺ വച്ചു. പിറ്റേ ദിവസം പ്രതീഷ് അച്ഛനെ കാണാൻ കുറച്ച് പണമൊക്കെ എടുത്താണ് പോയത്. മകനോട് നല്ല രീതിയിൽ റെക്കോർഡിംങ്ങ് കാര്യങ്ങളൊക്കെ അന്വേഷിക്കുകയും,

പ്രതീഷ് പണം അച്ഛന് നൽകുകയും ചെയ്തു. കുറേ സംസാരിച്ച ശേഷം പ്രതീഷ് വേദികയെ കുറിച്ച് സംസാരിച്ചു. വേദികയെ കുറിച്ച് പറയാൻ തുടങ്ങിയ മാത്രയിൽ പ്രതീഷിനോട് വളരെ ദേഷ്യപ്പെട്ട് പണം തിരികെ നൽകി വീട്ടിൽ നിന്ന് പോവാൻ പറഞ്ഞു. ഇതൊക്കെ സരസ്വതിയമ്മ കണ്ടിരുന്നു. പിന്നീട് വീട്ടിലെത്തി തരിച്ചിരുന്ന പ്രതീഷിനെ കണ്ട് സുമിത്ര എന്താണ് പ്രശ്നമെന്ന് ചോദിക്കുന്നു. അത് കേട്ട സരസ്വതിയമ്മ എല്ലാ കാര്യങ്ങളും അവിടെ നിന്ന് പറഞ്ഞു.

അച്ഛന് ജോലിയില്ലാത്തതുകൊണ്ടാണ് അമ്മേ ഞാൻ പണം കൊടുത്തതെന്നും, അച്ഛൻ അത് ഞാൻ വേദികൻറിയെ തിരികെ കൊണ്ടുപോകാൻ കൊടുത്തതാണ് എന്നൊക്കെ പറഞ്ഞ് എന്നെ വീട്ടിൽ നിന്ന് ഇറക്കിവിടുകയായിരുന്നു. ഇതൊക്കെ കേട്ടുകൊണ്ട് വേദിക റൂമിൽ നിൽക്കുന്നുണ്ടായിരുന്നു. താൻ ദ്രോഹിച്ചവരൊക്കെ തനിക്ക് വേണ്ടി സഹായങ്ങൾ ചെയ്യുമ്പോൾ നീറുകയായിരുന്നു വേദിക. ഇത്തരം കാര്യങ്ങളൊക്കെയാണ് ഇന്നത്തെ പ്രൊമോയിൽ കാണുന്നത്.

Rate this post

Comments are closed.