അച്ഛന്റെ വഴിയിലേക്കോ ഈ മകനും.!! പ്രതീഷിന്റെ ജീവിതം തകർത്തുകൊണ്ട് അവൾ എത്തുന്നു.!! | Kudumbavilak Serial Today Episode 9 september

Kudumbavilak Serial Today Episode 9 september

കുടുംബവിളക്ക് സീരിയൽ കഴിഞ്ഞ ആഴ്ച വളരെ രസകരമായാണ് മുന്നോട്ടു പോയത്. ആഴ്ചയുടെ അവസാനത്തിൽ സിദ്ധു വേദികയെ കൊല്ലാനാണ് തീരുമാനമെന്ന് വേദിക മനസിലാക്കുന്നതായിരുന്നു. ഇതിനു ശേഷം വേദിക പലതും ആലോചിച്ചപ്പോൾ ഇനി ഡൈവോഴ്സ് സിദ്ധുവിൽ നിന്നും വേണമെന്നും, ഇനി സിദ്ധുവുമായി ഒരു ജീവിതം വേണ്ടെന്ന് തീരുമാനിക്കുകയാണ് വേദിക.ഈ കാര്യം സുമിത്രയോട് പറയുകയാണ്. എന്നാൽ സുമിത്ര പറയുന്നത് അത്ര വേഗമെന്നും അയാൾക്ക് ഡൈവോഴ്സ് കൊടുക്കരുതെന്ന് പറയുകയാണ് സുമിത്ര.

അപ്പോൾ ഇത് കേട്ട് രോഹിത്തും വരികയാണ്. രോഹിത്തും വേദിക പറഞ്ഞത് പോലെ പറയുകയാണ്. ഇനി സിദ്ധാർത്ഥുമായി ഒരു ജീവിതം വേദികയ്ക്ക് വേണ്ടെന്ന് തന്നെ പറയുകയാണ്. അപ്പോൾ സുമിത്ര പറയുന്നത് സിദ്ധാർത്ഥിന് ഡൈവോഴ്സ് കിട്ടിയാൽ വളരെ സന്തോഷമാവുമെന്നും, അങ്ങനെ അയാൾക്ക് ഇത്രവേഗം ഫ്രീഡം കൊടുക്കരുതെന്ന് പറയുകയാണ്. അതിനു ശേഷം ശ്രീനിലയത്തിൽ പ്രതീഷിനെയാണ് കാണുന്നത്. പ്രതീഷിന് ചെന്നൈയിൽ നിന്ന് ദീപയുടെ കോൾ വരുന്നു. നിൻ്റെ അടുത്ത ഒഡീഷൻ്റെ സമയമായെന്നും, അതിനാൽ നീ വേഗം ചെന്നൈയിലേക്ക് വരണമെന്നും പറയുകയാണ്. അങ്ങനെ എല്ലാവരോടും പ്രതീഷ് ഈ കാര്യം പറയുകയാണ്.

പിന്നീട് പ്രതീഷ് നേരെ ശ്രീനിലയത്തിൽ നിന്ന് ചെന്നൈയിലേക്ക് പോകുന്നു. അപ്പോൾ ദീപയുടെ പിറന്നാൾ ആഘോഷമായതിനാൽ അവിടെ പാർട്ടിയൊക്കെ പ്ലാൻ ചെയ്തിരുന്നു. അവിടെ എത്തിയപ്പോൾ പ്രതീഷോട് ഒരു പാട്ടു പാടാൻ ദീപ പറയുന്നു. അവരുടെ നിർബന്ധത്തിന് വഴങ്ങി പ്രതീഷ് ഹിറ്റ് പാട്ടായ ‘ഒരു മധുരക്കിനാവിൻ ‘ എന്ന പാട്ട് ദീപയുടെ കൂടെ ആടിയും പാടിയും കൊണ്ടിരിക്കുമ്പോൾ ആരോ വന്ന് ഒരു ജ്യൂസ് കൊടുത്തു. ഇത് കുടിച്ചപ്പോൾ പ്രതീഷ് മയങ്ങി വീഴുകയായിരുന്നു. ദീപ ആഗ്രഹിച്ച കാര്യം നടക്കാൻ ജ്യൂസിൽ എന്തോ കലക്കി കൊടുത്തിരുന്നു. ശേഷം പ്രതീഷിനെ റൂമിൽ കിടത്തി ദീപചേർന്ന് നിന്നുള്ള പല ഫോട്ടോകൾ എടുത്തു.

പിറ്റേ ദിവസം രാവിലെ സഞ്ജനയ്ക്കും, പ്രതീക്ഷിനുമൊക്കെ ഈ ഫോട്ടോകളൊക്കെ അയച്ചുകൊടുത്തു. ഇത് കണ്ട സഞ്ജന സുമിത്രയോട് ഫോട്ടോകൾ കാണിച്ചു കൊടുക്കുന്നു. ഇത് കണ്ടപ്പോൾ സുമിത്ര പറയുന്നത് പ്രതീഷ് ഇങ്ങനെ ചെയ്യില്ലെന്നാണ്. സഞ്ജനയും അത് സമ്മതിക്കുന്നുണ്ട്. എന്നാൽ സുമിത്ര പ്രതീഷിനെ വിളിക്കുകയാണ്. പ്രതീഷ് ആണെങ്കിൽ ആ ഫോട്ടോകൾ കണ്ട ടെൻഷനിലാണ്. നീ എത്രയും പെട്ടെന്ന് ഇവിടെ വരണമെന്ന് സുമിത്ര പറയുകയാണ്. പക്ഷേ, ദീപയും സുഹൃത്തും കൂടി പ്രതീഷിനെ ചെന്നൈയിൽ പോകാൻ പറ്റാത്തവിധം ട്രാപ്പിലാക്കി വച്ചു. അങ്ങനെ രസകരമായ എപ്പിസോഡുകളാണ് ഇനി നടക്കാൻ പോകുന്നത്.

Rate this post

Comments are closed.