ഇനി സുമിത്രയുടെ സ്ഥാനത്തേക്ക് വേദിക എത്താൻ ശ്രമിക്കുന്നു;തള്ളയെ ചവിട്ടിക്കൂട്ടി സുമിത്ര..കിടിലൻ പ്രോമോ.!! വേദികളുടെ പേരിൽ സുമിത്രയും രോഹിത്തും പിരിയുമോ?? | Kudumbavilak Serial Today Episode 2 September Malayalam

Kudumbavilak Serial Today Episode 2 September Malayalam

ഏഷ്യാനെറ്റ് സീരിയൽ പ്രേമികളുടെ ഇഷ്ട സീരിയലായ കുടുംബ വിളക്കിൽ വരാൻ പോകുന്ന ദിവസങ്ങളിൽ വ്യത്യസ്തമായ രീതിയിലാണ് കഥ മുന്നോട്ടു പോകുന്നത്. ഈ ആഴ്ചയുടെ അവസാനം സീരിയൽ അവസാനിക്കുമ്പോൾ സുമിത്ര ശ്രീനിലയം വിട്ട് ശീതളിൻ്റെ വീട്ടിൽ താമസിക്കുകയാണ്. സച്ചിൻ സുമിത്രയോട് നന്ദി പറയുകയാണ്. പക്ഷേ, സുമിത്രയ്ക്ക് ശ്രീനിലയത്തിലെ അവസ്ഥകളും, രോഹിത്തിൻ്റെ അവസ്ഥയൊക്കെ ഓർത്ത് വിഷമമുണ്ട്.

പിന്നീട് ശീതളിൻ്റെ അടുത്തു പോയപ്പോൾ ശ്രീനിലയത്തിലെ അവസ്ഥ അമ്മയില്ലാത്തതിനാൽ ബുദ്ധിമുട്ടാവുമെന്ന് പറയുകയാണ് ശീതൾ. അതൊക്കെ രോഹിത്ത് കൈകാര്യം ചെയ്യുമെന്ന് പറയുകയാണ് സുമിത്ര. ശേഷം ശ്രീനിലയത്തിൽ രോഹിത്ത് എത്തുന്നതാണ് കാണുന്നത്. സുമിത്രയെ കാണാത്തതിനാൽ ശിവദാസമേനോൻ അന്വേഷിച്ചപ്പോൾ സുമിത്ര അവിടെ നിൽക്കേണ്ടി വന്നതിനെ കുറിച്ചും, അവിടെ നടന്ന എല്ലാ കാര്യങ്ങളും പറഞ്ഞു കൊടുത്തു.ഇത് കേട്ടപ്പോൾ സരസ്വതിയമ്മ സുമിത്ര അവിടെ ജോലിക്കാരിയായി നിന്നോ എന്നും, ഇനി ഇവിടുത്തെ കാര്യമൊക്കെ ആരു നോക്കുമെന്നും, വേദികയുടെ കാര്യമൊക്കെ ആരു ശ്രദ്ധിക്കും എന്നു പറയുകയാണ് സരസ്വതി.

ഇത് കേട്ടപ്പോൾ വേദിക ഞാൻ നോക്കി കൊള്ളാമെന്ന് പറയുകയാണ്. നിനക്ക് സുഖമില്ലാത്തതല്ലേ, പിന്നെ എങ്ങനെ സാധിക്കുമെന്ന് പറയുകയാണ് ശിവദാസമേനോൻ. ഇതൊക്കെ കേട്ട സരസ്വതിയമ്മ എല്ലാ കാര്യവും സിദ്ധാർത്ഥിനെ വിവരമറിയിക്കുകയാണ്. അങ്ങനെയിരിക്കെ വേദിക മൊത്തം ഗൃഹഭരണം ഏറ്റെടുക്കുകയാണ്. ആൻറിക്ക് സുഖമില്ലാത്തതല്ലേ ഞാൻ നോക്കി കൊള്ളാമെന്ന് പറയുകയാണ് സഞ്ജന. എന്നാൽ വേദിക അവരെ ഒന്നിനും സമ്മതിക്കാതെ ഭക്ഷണം ഉണ്ടാക്കാനൊക്കെ തുടങ്ങി. എല്ലാവർക്കും ഭക്ഷണം വിളമ്പി നൽകുന്നതിനിടയിൽ വേദികയ്ക്ക് ക്ഷീണം വരുന്നു. പെട്ടെന്ന് വേദിക രോഹിത്തിൻ്റെ ചുമലിലേക്ക് വീഴുകയാണ്.

ഉടൻ തന്നെ രോഹിത്ത് വേദികയെ തോളിലെടുത്ത് ആശുപത്രിയിലേക്ക് പുറപ്പെട്ടു. ഉടൻ തന്നെ ഈ വിവരം സിദ്ധാർത്ഥിനെ അറിയിക്കാൻ സരസ്വതിയമ്മ പുറപ്പെട്ടു. എന്തൊക്കെയാണ് വീട്ടിൽ നടക്കുന്നതെന്ന് പറയുകയാണ് സരസ്വതിയമ്മ. നീ സുമിത്രയെ ഒഴിവാക്കിയ പോലെ രോഹിത്തും ഒഴിവാക്കുമെന്ന് പറയുകയാണ് സരസ്വതിയമ്മ. നേരെ വീട്ടിൽ ചെന്ന് സുമിത്രയെ ഫോൺ വിളിക്കുകയായിരുന്നു. വീട്ടിൽ നടന്ന കാര്യങ്ങൾ അപ്പടി സുമിത്രയോട് പറയുകയാണ്. ഇതൊക്കെ കേട്ട് സരസ്വതിയമമ്മയോട് ദേഷ്യത്തിൽ സംസാരിക്കുന്നതോടെ അടുത്ത ആഴ്ചത്തെ പൊമോ അവസാനിക്കുന്നു.

Rate this post

Comments are closed.