അപ്പടേം അമ്മടേം അനുഗ്രഹം വാങ്ങി അർഭാടമായി കാളിദാസ്ജയറാമിന്റെയും തരുണിയുടെയും വിവാഹനിശ്ചയം.!! | Kalidas And Tharuni got Engaged Malayalam

Kalidas And Tharuni got Engaged

സിനിമ പ്രേക്ഷകർ ഏറെ സ്നേഹിക്കുന്ന ഒരു താര കുടുംബമാണ് ജയറാമിന്റെയും പാർവതിയുടെയും.സ്‌ക്രീനിലെ പ്രണയജോഡികൾ ജീവിതത്തിലും ഒരുമിച്ചപ്പോൾ ആരാധകർ ഏറെ സന്തോഷിച്ചു. ഇപ്പോഴും ഇവരുടെ വിശേഷങ്ങൾ അറിയാൻ ഒരുപാട് ആഗ്രഹിക്കുന്നവരാണ് പ്രേക്ഷകർ പ്രത്യേകിച്ച് മലയാളികൾ.

പാർവതിയോടും ജയറാമിനോടും ഉള്ള സ്നേഹം ഈ താര കുടുംബത്തിൽ നിന്ന് സിനിമയിലേക്ക് വന്ന കാളിദാസിനും ആരാധകർ കൊടുത്തു. ബാലതാരമായി വന്നു മികച്ച അഭിനയ മികവ് കാണിച്ച നടനാണ് കാളിദാസ് ജയറാം അത് കൊണ്ട് തന്നെ നായകനായി എത്തിയപ്പോഴും ആരാധകർക്ക് ആ മുഖം അപരിചിതമായി തോന്നിയില്ല.കൊച്ചു കൊച്ചു സന്തോഷങ്ങൾ, എന്റെ വീട് അപ്പൂന്റെയും തുടങ്ങിയ ചിത്രങ്ങളിൽ ജയറാമിന്റെ മകനായി തന്നെയാണ് കാളിദാസ് ബാലതാരമായി അഭിനയിച്ചത്.

പിന്നീട് പൂമരം എന്ന ചിത്രത്തിൽ ആണ് താരം നായകനായി എത്തിയത്. മലയാളത്തിൽ മാത്രമല്ല തമിഴിലും താരമാണ് കാളിദാസ്. കാളിദാസിന്റെകരിയറിലെ തന്നെ നാഴികക്കല്ലായ ചിത്രം ആയിരുന്നു പാവയ് കഥകൾ.ചിത്രത്തിലെ സത്താർ എന്ന കഥാപാത്രത്തെ വളരെ മനോഹരമാണ് താരം അവതരിപ്പിച്ചത്. ഇപ്പോൾ സൗത്ത് ഇന്ത്യയിലെ മുൻനിര നായകന്മാരിൽ ഒരാളാണ് കാളിദാസ്. കാളിദാസിനു എല്ലാ വിധ സപ്പോർട്ടും നൽകി കൂടെ നിൽക്കുന്നത് പാർവതിയും ജയറാമും ആണ്. ഇളയ മകൾ മാളവിക ജയറാം സോഷ്യൽ മീഡിയയിൽ ആക്റ്റീവ് ആണെങ്കിലും സിനിമ മേഖലയിലേക്ക് ഇത് വരെഎത്തിയിട്ടില്ല.ഈയടുത്താണ് കാളിദാസ് തന്റെ പ്രണയം വെളിപ്പെടുത്തിത്.

മോഡൽ ആയ തരിണിയെ ആണ് കാളിദാസ് പ്രണയിക്കുന്നത്. ഇരുവരും ഒരുമിച്ചുള്ള നിരവധി ചിത്രങ്ങൾ താരം ഇൻസ്റ്റാഗ്രാമിൽ പങ്ക് വെയ്ക്കാറുണ്ട്. കാളിദാസിനോടൊപ്പം ജയറാമിന്റെ ഫാമിലി ഫങ്ഷനുകളിൽ തരിണി പങ്കെടുക്കാറുമുണ്ട്. ഇപോഴിതാ കാളിദാസിന്റെയും തരിണിയുടെയും പ്രണയം പൂവണിയുകയാണ്. ഒഫീഷ്യലി ഇരുവരും എൻഗേജ്ഡ് ആയ ദൃശ്യങ്ങൾ ആണ് പുറത്ത് വരുന്നത്.കുടുംബംഗങ്ങളും അടുത്ത ബന്ധുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.ഇൻസ്റ്റാഗ്രാമിലോ മറ്റുമായിചടങ്ങിനെക്കുറിച്ച് താരങ്ങൾ പങ്ക് വെച്ചിരുന്നില്ല.കൂടുതൽ ചിത്രണങ്ങൾക്കായി കാത്തിരിക്കുകയാണ് ആരാധകർ.

Rate this post

Comments are closed.