ആ ഒരൊറ്റ സീനിനായി ലോകസുന്ദരി ഐശ്വര്യ റായ് മണിചേട്ടന് വേണ്ടി കാത്തു നിന്നത് മണിക്കൂറുകൾ; ആ വാശി ആയിരുന്നു അതിനു പിന്നിലെ കാരണം.!! | Kalabhavan Mani Memory In Enthiran Movie

Kalabhavan Mani Memory In Enthiran Movie

kalabhavan mani in enthiran movie : മലയാളത്തിൻ്റെ മണിമുത്ത് കലാഭവൻ മണിയുടെ എന്തിരനിലെ വേഷം സൗത്ത് ഇന്ത്യൻ പ്രേക്ഷകരുടെ മുഴുവൻ ശ്രേധയും പിടിച്ചു പറ്റിയിരുന്നു. ഇത്രയും ബ്രഹ്മാണ്ഡ ചിത്രത്തിൽ താര റാണി ഐശ്വര്യ റായി ഉൾപ്പെടെയുള്ളവർക്കൊപ്പം മണിച്ചെട്ടൻ്റെ സാനിദ്ധ്യം മലയാളികളുടെ അഭിമാനനിമിഷമായിരുന്നു. അന്നത്തെ മണി ചേട്ടൻ്റെ ഒരു ഇൻ്റർവ്യൂ ഇന്ന് വീണ്ടും പ്രേക്ഷകർക്കിടയിൽ വയറൽ ആകുക ആണ്.

ശങ്കർ എന്ന ഹിട്മേക്കർ തൻ്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രത്തിൽ ഒന്നായ അന്യന്നിൽ കലാഭവൻ മണിയെ അഭിനയിപ്പിചിരുന്നു എങ്കിലും ബ്രഹ്മാണ്ഡ ചിത്രമായ ലോക ശ്രേധ പിടിച്ചു പറ്റിയ എന്തിരനിലേ വേഷം ഒരിക്കലും പ്രതീക്ഷിച്ചതല്ല എന്ന് മണിചെട്ടൻ പറയുന്നു ഷൂട്ടിങിനായി ഗോവയിലേക്ക് പോകും വഴി എയർപോർട്ടിൽ തൻ്റെ ഫ്ളൈറ്റ് മിസ്സ് ആകുകയും ശങ്കർ സാറിനെ വിളിച്ചു ക്ഷമ ചോദിച്ചപ്പോൾ അദ്ദേഹം നൽകിയ മറുപടി മണിച്ചെട്ടൻ ഒരിക്കലും മറക്കില്ല എന്ന് കൂട്ടിച്ചേർത്തു “നിംഗ്ഗ പണ്ണ താൻ ഇന്ത സീൻ ബൈറോഡ് കാറിലെ വന്ത പൊതും!”

അദ്ദേഹത്തിൻ്റെ ഈ വാക്കുകൾ ആണ് തന്നെ ഗോവ വരേ കാർ ഓടിച്ചു എത്താൻ പ്രേരിപ്പിച്ചതെന്നും ഒറ്റ രാത്രി കൊണ്ട് കാർ ഓടിചാണ് താൻ അവിടെ എത്തിയതെന്നും മണി ചേട്ടൻ പറഞ്ഞു. രജനീകാന്തിനെ കണ്ട നിമിഷം താൻ ഒരിക്കലും മറക്കില്ല എന്നും അദ്ദേഹത്തിൻ്റെ അഭിനന്ദന വാക്കുകൾ എന്നും ഓർക്കുന്നുവെന്നും വളരേ സിംപിൾ ആയ മനുഷ്യൻ ആണ് അദ്ദേഹം എന്നും മണിച്ചെട്ടൻ പറഞ്ഞു. തൻ്റെ പല മലയാള സിനിമകളും രജിനി സർ കണ്ടിരുന്നുവെന്നും ഷൂട്ടിംഗ് കഴിയുമ്പോൾ മിമിക്രി കാണിക്കാമോ എന്ന റിക്യൂസ്റും വെച്ചിരുന്നു എന്തിരൻ ഷൂട്ടിംഗിൽ തൻ്റെ ഒറ്റ സീൻ ആയിരുന്നു ഉണ്ടായത്തെങ്കിലും രജനി സാറും ഐശ്വര്യ മാമും വളരെ തമാശ പ്രിയരായത്തുകൊണ്ട് 28 ടേക് വേണ്ടി വന്നു എന്നും അദ്ദേഹം പറഞ്ഞു.

വളരെ അനയാസമായിട്ടാണ് ആ കഥാപാത്രത്തെ താൻ അവധരിപ്പിച്ചതെന്നും തുടക്കത്തിലെ ടെൻഷൻ പിന്നീട് ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു മലയാളത്തിൻ്റെ മണി നാദം നമ്മളെ വിട്ടു പിരിഞിട്ട് 6 വർഷം തികയുമ്പോൾ ഇന്നും ആരാധകർ അദ്ദേഹത്തെ മറന്നിട്ടില്ല. നായകനായും വില്ലനായും സഹനടനായിയും അഭ്ര പാളിയിൽ തിളങ്ങിയ പതിനഞ്ചു വർഷങ്ങൾ നേടിയ അനവധി പുരസ്കാരങ്ങൾ ഇതൊക്കെ ഇന്നും എല്ലാവരുടെയും മനസ്സിൽ മായാതെ നിൽക്കുന്നു.

Rate this post

Comments are closed.