ഏറെ കാണാൻ കാത്തിരുന്ന കാഴ്ച്ച.!! അമ്പിളി ചേട്ടന്റെ പാട്ട് കേട്ടോ.!? മകൾക്കൊപ്പം മനോഹരമായി പാടി ഹാസ്യ സാമ്രാട്ട്.!! | Jagathy Sreekumar Amazing Song With Daughter Parvathy

Jagathy Sreekumar Amazing Song With Daughter Parvathy

Jagathy Sreekumar Amazing Song With Daughter Parvathy : മകൾ പാർവ്വതയോടൊപ്പം പാട്ടുപാടി മലയാളത്തിന്റെ ഹാസ്യ സാമ്രാട്ട് ജഗതി ശ്രീകുമാർ. നിമിഷങ്ങൾക്കകം വീഡിയോ ഏറ്റെടുത്ത് ആരാധകർ. ഒരുകാലത്ത് പ്രേക്ഷകരുടെ ഏറ്റവും ഇഷ്ടപ്പെട്ട ഹാസ്യനടൻമാരിൽ ഒരാളായിരുന്നു ജഗതി ശ്രീകുമാർ. വെള്ളിത്തിരയിലേക്ക് പഴയ ഊർജ്ജസ്വലതയോടെ ആരെങ്കിലും തിരിച്ചുവരണമെന്ന് മലയാളികൾ എപ്പോഴും ആഗ്രഹിക്കുന്നുണ്ടെങ്കിൽ അത് ജ​ഗതി ശ്രീകുമാറാണ്.

അതിന്റെ തുടക്കമായിരുന്നു സി.ബി.ഐ 5ലെ ഒരു രംഗത്തിന്റെ ചിത്രീകരണം എന്ന് വേണമെങ്കിൽ പറയാം. ഇപ്പോഴിതാ ആരാധകർക്കായി ഫെയ്സ്ബുക്കിലൂടെ ഒരു പുത്തൻ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് മലയാളത്തിന്റെ സ്വന്തം ഹാസ്യസാമ്രാട്ട്. മകൾ പാർവതിക്കൊപ്പം പാട്ട് പാടുന്ന ജഗതി ശ്രീകുമാറിന്റെ വിഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്.

ജഗതിയുടെ തന്നെ ഔദ്യോഗിക ഫെയ്സ്ബുക് പേജിലാണ് ഈ വിഡിയോ പങ്കുവെച്ചിരിക്കുന്നത്. പാട്ട് പാടാം എന്നു പറഞ്ഞുകൊണ്ട് പാർവതി പാടിത്തുടങ്ങുമ്പോൾ ജഗതിയും ഒപ്പം ചേർന്ന് പാടുന്നു. ‘ക്യാഹുവാ തേരാവാദാ’ എന്ന പ്രശസ്തമായ റഫി ഗാനമാണ് ഇരുവരും ഒന്നിച്ചു ചേർന്നാലപിക്കുന്നത്. ‘മുഹമ്മദ് റഫിയുടെ മാന്ത്രിക ഗാനത്തിനൊപ്പം’ എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ ആരാധകർക്കായി പങ്കുവച്ചിരിക്കുന്നത്.

#Classics #MindfulMondays എന്ന ഹാഷ്ടാഗുകളും പോസ്റ്റിൽ ചേർത്തിട്ടുണ്ട്. ഒരു മിനിറ്റിൽ താഴെ മാത്രം ആണ് ഈ വീഡിയോയുടെയുടെ ദൈർഘ്യം. ഈ വിഡിയോ ചുരുങ്ങിയ സമയം കൊണ്ടാണു വൈറൽ ആയത്. നിരവധി പേർ പ്രതികരണങ്ങളുമായി രംഗത്തെത്തുന്നുണ്ട്. ആരാധകർ ഉൾപ്പെടെ പലരും ഈ വിഡിയോ ഷെയർ ചെയ്തുകഴിഞ്ഞു. മലയാള സിനിമയ്ക്ക് പകരംവെക്കാൻ പറ്റാത്ത ഒരേ ഒരാളാണ് ഇദ്ദേഹം എന്നും പൂർവാധികം ശക്തിയോടെ സിനിമയിലേക്ക് തിരിച്ചു വരട്ടെയെന്നുമാണ് ഭൂരിഭാ​ഗം കമന്റുകളും.

5/5 - (1 vote)

Comments are closed.