മധുര പതിനേഴിൽനിന്നും പതിനെട്ടിലേക്കു.!! ഇനി എന്നതും ചെയ്യാനുള്ള ലൈസൻസ് ആയി; ഹൻസുവിനു പിറന്നാൾ സർപ്രൈസ്.!! | Hansika Krishna 18Th Birthday Party Viral

Hansika Krishna 18Th Birthday Party Viral

Hansika Krishna 18Th Birthday Party Viral : മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന ഒരു താര കുടുംബമാണ് നടൻ കൃഷ്ണകുമാറിന്റെ കുടുംബം. സിനിമാതാരങ്ങളും സോഷ്യൽ മീഡിയ താരങ്ങളും നിറയുന്ന ഈ കുടുംബത്തിന്റെ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് ഒരുപാട് ഇഷ്ടമാണ്. ഇൻസ്റ്റയിലും യൂട്യുബിലും അനേകായിരം ആളുകളാണ് ഇവരെ ഫോള്ളോ ചെയ്യുന്നത്. കൃഷ്ണ കുമാറിന്റെ മൂത്ത മകളും നടിയുമായ അഹാന കൃഷ്ണ ഉൾപ്പെടെ എല്ലാവർക്കും യൂട്യൂബ് ചാനലുകൾ ഉണ്ട്.

നാല് പെണ്മക്കളാണ് കൃഷ്ണകുമാറിന് ഉള്ളത്. അഹാന,ദിയ,ഇഷാനി, ഹൻസിക. നാല് മക്കളിൽ ഏറ്റവും ഇളയവളാണ് ഹൻസിക. ഇവരുടെ അമ്മ സിന്ധു കൃഷ്ണകുമാറും സോഷ്യൽ മീഡിയയിൽ താരമാണ്. ഇപോഴിതാ ഈ കുടുംബം ഒരു ആഘോഷ നിമിഷത്തിലാണ്. ഹൻസികയുടെ പിറന്നാൾ ആണ് ആ സന്തോഷം. ഏറ്റവും ഇളയ കുട്ടി ആയത് കൊണ്ട് തന്നെ വീട്ടിൽ ഉള്ള എല്ലാവരുടെയും പെറ്റ് ആണ് ഹൻസിക. പതിനെട്ടാം പിറന്നാൾ ആഘോഷിക്കുന്ന ഹൻസികയ്ക്ക് ഹൃദയ സ്പർശിയായ ഒരു കുറിപ്പോടെയാണ് അമ്മയായ സിന്ധു.

പിറന്നാൾ ആശംസിച്ചിരിക്കുന്നത്. “എന്റെ ലിറ്റിൽ ബേബി പതിനെട്ടിലേക്ക് തിരിയുന്നു എത്രയൊക്കെ ശല്യം ചെയ്താലും നീയാണ് എന്റെ ഏറ്റവും ആശ്വാസകരമായ ഇടം. കാരണം ഞാനതൊക്കെ ആസ്വദിക്കുന്നു എന്റെ ദിവസങ്ങൾ തുടങ്ങുന്നതും അവസാനിക്കുന്നതും നിന്നോടൊപ്പം ആണ്” എന്നിങ്ങനെയാണ് താരത്തിന്റെ വാക്കുകൾ. ഈ വർഷമാണ് ഹൻസികകോളേജിൽ പോയ്‌ തുടങ്ങിയത്. ചെന്നൈയിലെ കോളേജിലാണ് താരം പഠിക്കുന്നത്.

കോളേജിലെ വിശേഷങ്ങളെല്ലാം താരം തന്റെ യൂട്യൂബ് വ്ലോഗിലൂടെ പങ്ക് വെയ്ക്കാറുണ്ട്.ചേച്ചിമാരോടൊപ്പം നിരവധി റീലുകളും താരം പങ്ക് വെയ്ക്കാറുണ്ട്. ലോക്ക് ഡൌൺ സമയത്താണ് ഈ നാല് സഹോദരിമാരും യൂട്യൂബിൽ ഇത്രയധികം ആക്റ്റീവ് ആയി തുടങ്ങിയത്. നിരവധി വിദേശ ടൂറുകൾ ഇവരൊന്നിച്ചു നടത്താറുണ്ട്. ഇവർ പങ്ക് വെയ്ക്കുന്ന ഫോട്ടോകളും വീഡിയോകളും എല്ലാം വേഗത്തിൽ തന്നെ വൈറൽ ആകുന്നത് പതിവാണ്.അഭിനയം തന്നെയാണ് എല്ലാവരുടെയും ലക്ഷ്യം.അഹാന ഇപ്പോൾ മലയാള സിനിമയിലെ പ്രധാനപ്പെട്ട ഒരു നടിയാണ്.മമ്മൂട്ടി ചിത്രമായ വണ്ണിലൂടെ ഇഷാനിയും സിനിമ പ്രവേശനം നടത്തിക്കഴിഞ്ഞു.

Rate this post

Comments are closed.