ഗോപിക വന്നതിനു ശേഷം ജിപിക്ക് സൗഭാഗ്യങ്ങളുടെ സുവർണകാലം.!! ഏറെ വെല്ലുവിളികൾ നിറഞ്ഞിടത്തു നിന്നും ഒന്നാമത് എത്തി; പുതിയ അവാർഡ് ഏറ്റുവാങ്ങി ഗോവിന്ദ് പത്മസൂര്യ.!! | Govind Padmasoorya Latest Achievement Viral

Govind Padmasoorya Latest Achievement Viral : മലയാളികൾ ഇന്ന് ഏറെ ആവേശത്തോടെ നോക്കിക്കാണുന്ന ടെലിവിഷൻ പരമ്പരകളിൽ ഒന്നാണ് ഗോവിന്ദ് പത്മസൂര്യ അവതാരകനായി എത്തിയ സീ കേരളത്തിൽ സംപ്രേക്ഷണം ചെയ്യുന്ന ബസിങ്ക. കുടുംബപ്രേക്ഷകർക്ക് വേണ്ടി ഒരുക്കിയിരിക്കുന്ന പരിപാടിയിലെ ഗോവിന്ദ് പത്മസൂര്യയുടെ പ്രകടനം വളരെയധികം ആളുകളെ ആകർഷിച്ചത് തന്നെയായിരുന്നു. നിരവധി

പേരാണ് ഷോ തുടങ്ങിയപ്പോൾ മുതൽ പരിപാടിയിലേക്ക് എത്തുകയും ഇതിനെ അനുകൂലിച്ച് പ്രതികരിക്കുകയും ചെയ്തിട്ടുള്ളത്. എന്നും സോഷ്യൽ മീഡിയയിൽ ആളുകൾ ഏറ്റവും കൂടുതൽ തിരയുന്ന താര മുഖങ്ങളിൽ ഒന്നാണ് ജിപിയുടേത്. വ്യത്യസ്തമായ അവതരണ ശൈലിയും സൗഹൃദപരമായ ഇടപെടലും താരത്തിന് നിരവധി ആരാധകരെ നേടിക്കൊടുക്കുമ്പോൾ ഗോപിക അനിലുമായുള്ള ജീപ്പിയുടെ

വിവാഹനിശ്ചയം അടക്കം വലിയതോതിൽ സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു. ഇപ്പോൾ താരം പങ്കുവയ്ക്കുന്ന ഓരോ വീഡിയോയ്ക്കും പോസ്റ്റുകൾക്കും വളരെ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഈ സാഹചര്യത്തിൽ ജി പി ഇപ്പോൾ പങ്കുവെച്ചിരിക്കുന്ന ഏറ്റവും പുതിയ പോസ്റ്റാണ് ആളുകൾ ഏറ്റെടുത്തിരിക്കുന്നത്. ഞാൻ മുൻപ് നിരവധി അവാർഡുകൾ നേടിയിട്ടുണ്ടെങ്കിലും ഈ അവാർഡ് എന്നെ

സംബന്ധിച്ചിടത്തോളം വളരെയധികം പ്രധാനപ്പെട്ടതു തന്നെയാണ് ബസിങ്ക എന്ന ഞങ്ങളുടെ ഷോയ്ക്ക് ഞാൻ നേടുന്ന ആദ്യത്തെ അവാർഡ് ആണിത്. എൻറെ മറ്റെല്ലാം ഷോകളിൽ നിന്നും വ്യത്യസ്തമായി സാങ്കേതികതയുടെയും പ്രേക്ഷകരുടെ ഇടപെടലിന്റെയും കാര്യത്തിൽ വളരെയധികം വെല്ലുവിളി നിറഞ്ഞതായിരുന്നു ബസിങ്ക. നൽകിയിരുന്ന സ്ലോട്ടിൽ സീയുടെ ഏറ്റവും റേറ്റ് ചെയ്ത ഷോകളിൽ ഒന്നായി ഇതു മാറ്റിയതിൽ എനിക്ക് വളരെയധികം സന്തോഷവും അഭിമാനവും ആണ് ഉള്ളതെന്നും അവാർഡ് വാങ്ങുന്ന ചിത്രത്തോടൊപ്പം ജി പി പോസ്റ്റായി കുറിച്ചു. ഗോപികയടക്കം നിരവധി പേരാണ് പോസ്റ്റിനു കമന്റുമായി രംഗത്തെത്തിയിരിക്കുന്നത്. ജിപിക്ക് ഇത്തരത്തിൽ ഒരു അവാർഡ് കിട്ടിയതിൽ സന്തോഷിക്കുന്ന ആരാധകരെയും കമൻറ് ബോക്സിൽ കാണാൻ കഴിയുന്നു. ഇനിയും നിരവധി അവാർഡുകൾ നേടട്ടെ എന്നാണ് പ്രേക്ഷകർക്ക് ജിപിയോട് പറയുവാനുള്ളത്.

Rate this post

Comments are closed.