വലതു കാൽ വെച്ച് ജിപിയുടെ മനസിലേക്കും വീട്ടിലേക്കും.!! ഗോപിക അനിൽ ഇനി പട്ടാമ്പിയുടെ മരുമകൾ; വിവാഹ ശേഷം നിലവിളക്കേന്തി ജിപിയുടെ പട്ടാമ്പിയിലെ വീട്ടിലേക്ക്.!! | Gopika Anil To GP’s Pattambi Home

Gopika Anil To GP’s Pattambi Home : മലയാളി പ്രേക്ഷകരുടെ ഇഷ്ടതാരമായിരുന്ന ഗോവിന്ദ് പത്മ സൂര്യയും ഗോപിക അനിലും വിവാഹിതരായി. ‘അടയാളങ്ങൾ’ എന്ന മലയാള സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച ജി പി യെ മലയാളികൾ കൂടുതൽ ഇഷ്ടപ്പെട്ടത് അവതാരകൻ എന്ന നിലയിലാണ്. ഡിഫോർ ഡാൻസ് എന്ന റിയാലിറ്റി ഷോയിലെ അവതരണത്തിന് മികച്ച അവതാരകനുള്ള സംസ്ഥാന സർക്കാറിൻ്റെ അവാർഡും ജി പി സ്വന്തമാക്കിയിരുന്നു.

ജിപിയെ പോലെ തന്നെ മലയാളികളുടെ കുട്ടിത്താരമായിരുന്നു ഗോപിക.ബാലേട്ടൻ എന്ന സിനിമയിലൂടെ മോഹൻലാലിൻ്റെ മകളായി ബാലതാരമായി സിനിമയിൽ അരങ്ങേറ്റം കുറിച്ച ഗോപിക വർഷങ്ങൾക്ക് ശേഷം സീരിയലിലൂടെയാണ് ഗംഭീര തിരിച്ചുവരവ് നടത്തിയത്. ‘സാന്ത്വനം’ എന്ന പരമ്പരയിലെ അഞ്ജലിയെ കൈ നീട്ടി സ്വീകരിക്കുകയും ചെയ്തിരുന്നു മലയാളികൾ. അതിനു പിന്നാലെയാണ് ജിപിയും ഗോപികയും വിവാഹിതരാകാൻ പോകുന്നത്.

ഇന്നലെ തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം നടന്നത്. വിവാഹശേഷം അമ്പലത്തിനടുത്തുള്ള മണ്ഡപത്തിലായിരുന്നു ഗംഭീര വിവാഹസത്കാരം ഒരുക്കിയത്. നിരവധി താരങ്ങളാണ് ഇവരുടെ വിവാഹ സൽകാരത്തിൽ പങ്കെടുക്കാൻ എത്തിയത്‌. കേരളീയ തനിമയിൽ അണിഞ്ഞൊരുങ്ങിയാണ് ജിപിയും ഗോപികയും വിവാഹത്തിന് എത്തിയത്. ക്രീം കളർ കസവ് സാരിയുടുത്ത് ഗോപിക എത്തിയപ്പോൾ, കസവ് മുണ്ടും, മേൽമുണ്ടുമായിരുന്നു ജിപിയുടെ വേഷം.

കഴിഞ്ഞ വർഷം ഒക്ടോബർ 22-ന് നിശ്ചയ ദിവസമാണ് ജിപിയും ഗോപിക അനിലും വിവാഹിതരാകാൻ പോകുന്നുവെന്ന് എല്ലാവരും അറിയുന്നത്. വിവാഹത്തിന് മുൻപുള്ള ഹൽദി, സംഗീദ്, ചടങ്ങുകളുടെ വീഡിയോകളൊക്കെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. വിവാഹ വീഡിയോയും ജിപി താരത്തിൻ്റെ യുട്യൂബ് ചാനലിൽ ലൈവായി പങ്കു വയ്ക്കുകയും ചെയ്തിരുന്നു. വിവാഹ സൽക്കാരം കഴിഞ്ഞ് രാത്രിയാണ് പട്ടാമ്പിയിലെ ജിപിയുടെ വീട്ടിലെത്തിയത്. അവിടെ ഗംഭീര സ്വീകരണമാണ് ജിപിക്കും ഗോപികയ്ക്കും ഒരുക്കിയത്. കോഴിക്കോട് കാരി ഗോപിക ഇനി മുതൽ പട്ടാമ്പിക്കാരിയാവുകയാണ്. ഹിന്ദു ആചാരപ്രകാരമുള്ള ചടങ്ങുകൾ നടത്തിയാണ് ഗോപിക ജിപിയുടെ വീട്ടിലേക്ക് കയറിയത്.

Rate this post

Comments are closed.