എതു പൊടി കൊണ്ടുള്ള പുട്ടും ദിവസം മുഴുവൻ നല്ല സോഫ്റ്റ്‌ ആയിരിക്കാൻ ഈ സൂത്രം മതി.!! | Easy Tip To Make Soft Puttu

Easy Tip To Make Soft Puttu

easy-tip-to-make-soft-puttu : നമ്മളെല്ലാവരും ബ്രേക്ക്ഫാസ്റ്റ് ആയി ഉണ്ടാക്കുന്ന ഒരു വിഭവമാണ് പുട്ട്. മാത്രവുമല്ല പുട്ട് എന്ന് പറയുന്നത് മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട ഒരു വിഭവം കൂടിയാണ്. പലതരത്തിലുള്ള പുട്ടുകൾ ഇന്ന് ലഭ്യമാണ്. പലതരത്തിലുള്ള പുട്ടുകൾ മാത്രം ലഭിക്കുന്ന ഹോട്ടലുകൾ ഇന്ന് നിരവധിയാണ്. എന്നാൽ പുട്ട് ഉണ്ടാകുമ്പോൾ മയം പുട്ടിനെ പ്രധാന ഘടകം തന്നെയാണ്.

ഏതു പൊടി കൊണ്ടുള്ള പുട്ടും ദിവസം മുഴുവൻ സോഫ്റ്റ് ആയിരിക്കുന്നത് എങ്ങനെ എന്ന് നോക്കാം. ആദ്യം ഒരു പാത്രത്തിൽ 250ml അളവിൽ പുട്ടുപൊടി എടുക്കുക. വറുത്ത പുട്ട് പൊടി എടുക്കാനും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. അതിലേക്ക് പാകത്തിന് ഉപ്പും ആഡ് ചെയ്യുക. ശേഷം കൈ കൊണ്ട് നന്നായി മിക്സ് ചെയ്യുക. കൈകൊണ്ട് മിക്സ് ചെയ്തെങ്കിൽ മാത്രമേ ഉപ്പ് എല്ലായിടത്തും പിടിക്കുകയുള്ളൂ.

ശേഷം ഒരു ടേബിൾ സ്പൂൺ നെയ്യ് ഒഴിച്ച് വീണ്ടും കൈകൊണ്ട് നന്നായി മിക്സ് ചെയ്യുക. നെയ്യ് ഒഴിക്കുന്നത് പുട്ടിന് നന്നായി ടേസ്റ്റ് കിട്ടുവാൻ ആണ്. ശേഷം ഒരു ഗ്ലാസ് ചെറുചൂടുവെള്ളം അതിൽ ഒഴിക്കുക. വെള്ളം ഒഴിക്കുമ്പോൾ പൊടി മുങ്ങിക്കിടക്കുന്ന രീതിയിൽ ഒഴിക്കാൻ ആയി ശ്രദ്ധിക്കണം. എന്നിട്ട് 5 മിനിറ്റ് നേരം കുതിരാൻ വെക്കണം. 5 മിനിറ്റ് കഴിഞ്ഞ് നോക്കുമ്പോൾ നന്നായിട്ട് കുതിർന്ന് ആയി കാണാം.

ശേഷം പുട്ടു പാത്രമെടുത്ത് പുട്ടും തേങ്ങയും നിറക്കുക. ശേഷം വെള്ളം നന്നായി തിളച്ചതിനുശേഷം പുട്ട് പാത്രം കയറ്റിവച്ച് ആവിയിൽ വേവിച്ചെടുക്കുക. നല്ല മഴയും ഉള്ളതും സ്വാദിഷ്ടവുമായ പുട്ട് റെഡി. വളരെ എളുപ്പത്തിൽ ഇങ്ങനെ പുട്ട് ദിവസം മുഴുവൻ സോഫ്റ്റ് ആയിരിക്കുന്നതാണ്. കൂടുതൽ വിശദമായി വീഡിയയിൽ കാണിച്ചിട്ടുണ്ട്. Video Credits: shiya’s Cake Hut

Rate this post

Comments are closed.