മോളിവുഡിലെ യൂത്തൻ വണ്ടിപ്രാന്തൻ കുഞ്ഞിക്കയുടെ പുതിയ കാർ കണ്ടോ! ഉപ്പാനെ കടത്തി വെട്ടിച് മോൻ.!! | Dulquer Salmaan Brought New Luxury BMW Car

Dulquer Salmaan Brought New Luxury BMW Car

യുവ തലമുറയിൽ ഏറ്റവും കൂടുതൽ സ്റ്റൈലിഷ് ആയ താരമാണ് ദുൽഖർ.മലയാളി താരങ്ങളിൽ ഏറ്റവും കൂടുതൽ വണ്ടി പ്രേമം ഉള്ള നടൻ കൂടിയാണ് ദുൽഖർ സൽമാൻ.സെക്കന്റ്‌ ഷോ എന്ന മലയാള ചിത്രത്തിലൂടെയായിരുന്നു ദുൽഖറിന്റെ സിനിമയിലേക്കുള്ള വരവ്. മമ്മൂട്ടിയുടെ മകൻ എന്ന ലേബലിൽ സിനിമയിലേക്ക് വന്ന ആളാണ് ദുൽഖർ എന്നാൽ ഇന്ന് ഇന്ത്യയൊട്ടാകെ മലയാള ഫിലിം ഇൻഡസ്ട്രിയുടെ മുഖം ദുൽഖർ ആണ്.

മണി രത്നം ചിത്രമായ ഓക്കേ കണ്മണിയിലൂടെ തമിഴ് ഇൻഡസ്ട്രിയിലേക്ക് കാലെടുത്തു വെച്ച ദുൽഖർ ഇപ്പോൾ ബോളിവുഡിൽ അടക്കം തന്റെ അഭിനയ മികവ് തെളിയിച്ചു കഴിഞ്ഞു.ഡ്രെസ്സിങ്ങിലും സ്റ്റൈലിലും എല്ലാം ഒരുപാട് ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരാൾ കൂടിയാണ് ദുൽഖർ. ഡ്രെസ്സിങ്ങിലാണെങ്കിലും അഭിനയത്തിൽ ആണെങ്കിലും തന്റെതായ ഒരു ശൈലി സൃഷ്ടിച്ചു കൊണ്ട് യൂത്ത് ഐക്കൺ അവാർഡ് സ്വന്താക്കിയ ദുൽഖറിന്റെ വീട്ടിലേക്ക് ഇപ്പോൾ പുതിയൊരു അഥിതി കൂടി എത്തിയിരിക്കുകയാണ്.

2.92 കോടി വില വരുന്ന GLS 6000 എന്ന വണ്ടിയാണ് താരം സ്വന്തമാക്കിയിരിക്കുന്നത്.ബ്ലാക്ക് കളറിൽ ക്ലാസ്സിക്‌ ലുക്ക്‌ തോന്നിക്കുന്ന മനോഹരമായ വാഹനമാണ് GLS600.പാൻ ഇന്ത്യൻ ലെവൽ സൂപ്പർ ഹിറ്റ് ആയ സീതാരാമം എന്ന ചിത്രത്തിന് ശേഷം.

ഓഗസ്റ്റ് 24 നു പുറത്തിറങ്ങാൻ പോകുന്ന കൊത്ത എന്ന ചിത്രത്തിന് വേണ്ടി കാത്തിരിക്കുകയാണ് ദുൽഖർ ആരാധകർ ഇപ്പോൾ.ചിത്രത്തിലെ ഗാനങ്ങൾ ഇപ്പോൾ തന്നെ വൈറൽ ആയിക്കഴിഞ്ഞു.പുതുമുഖ സംവിധായകൻ ആയ അഭിലാഷ് ജോഷിയാണ് ചിത്രം സംവിധാനം ചെയ്തത്.വ്യത്യസ്തമായ ഒരു ഗെറ്റപ്പിൽ ആണ് ദുൽഖർ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്.ഒരുപാട് പ്രതീക്ഷയോടെയാണ് ഡിക്യു ചിത്രം കാണാൻ ആരാധകർ കാത്തിരിക്കുന്നത്.

Rate this post

Comments are closed.