കല്യാണ രാത്രി തന്നെ സ്വാസികക്കും പ്രേമിനും കിടിലൻ പണി കൊടുത്ത് കുടുംബാംഗങ്ങൾ! പ്രിയതമയെ കാണാൻ തിരക്കുകൂട്ടി പ്രിയതമൻ; ഒടുവിൽ സംഭവിച്ചത് ഇങ്ങനെ! | Cousins planned surprise game for Swasika and Prem

Cousins planned surprise game for Swasika and Prem

Cousins planned surprise game for Swasika and Prem : മലയാള സിനിമ, സീരിയൽ പ്രേമികളുടെ പ്രിയതാരമാണ് നടി സ്വാസിക. തന്റെ എല്ലാ വിശേഷങ്ങളും താരം ആരാധകരെ അറിയിക്കാറുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ ഉടനീളം സ്വാസികയുടെ പുതിയ വിശേഷങ്ങൾ ആണ് നിറഞ്ഞുനിൽക്കുന്നത്. താരത്തിന്റെ വിവാഹ വിശേഷങ്ങൾ ആണ് ഇപ്പോഴത്തെ വൈറൽ.

താരത്തിന്റെ വിവാഹ വിശേഷങ്ങളെ കുറിച്ച് താരം ഇതിനു മുൻപ് കുറെ പ്രാവശ്യം പല ഇന്റർവ്യൂകളിലും പറഞ്ഞിരുന്നു. എന്നാൽ വിവാഹ തീയതി മാറ്റിപ്പറഞ്ഞ് വളരെ രഹസ്യമായിട്ടാണ് താരം ഇപ്പോൾ വിവാഹിതയായിരിക്കുന്നത്. തന്റെ കല്യാണ സങ്കൽപങ്ങളെ കുറിച്ച് സ്വാസിക പറഞ്ഞ വാക്കുകളും ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു. വരന്റെ പേരാണ് പ്രേം ജേക്കബ്. സ്വാസിക ഹിന്ദുവും പ്രേം ക്രിസ്ത്യനും ആണ്. പ്രേമിനോടുള്ള പ്രണയം സ്വാസികയാണ് ആദ്യം തുറന്നു പറഞ്ഞത്. ഇരുവരും ഒന്നിച്ച് അഭിനയിച്ച ഒരു സീനിൽ ഷൂട്ടിംഗ് ലൊക്കേഷനിൽ വെച്ചാണ് താരം പ്രണയം തുറന്നു പറഞ്ഞത്.

പ്രേമിന്റെ ശബ്ദമാണ് തന്നിൽ പ്രണയം ജനിപ്പിച്ചത് എന്ന് സ്വാസിക പറയുമ്പോൾ സ്വാസികയുടെ ക്യാരക്ടറാണ് തന്നെ സ്വാധീനിച്ചത് എന്നാണ് പ്രേം പറയുന്നത്. ഇപ്പോൾ വിവാഹ ശേഷമുള്ള സ്വാസികയുടെ വളരെ രസകരമായ ഒരു നിമിഷമാണ് വീഡിയോയായി ബന്ധുക്കൾ പങ്കുവെച്ചിരിക്കുന്നത്. സ്വാസികയെ ഒരു റൂമിൽ പൂട്ടിയിടുന്നതും, പ്രേമിനോട് സ്വാസികയെ പൂട്ടിയിട്ട റൂമിന്റെ താക്കോൽ കണ്ടെത്താനും പറയുന്ന രസകരമായ ഒരു ഗെയിമിന്റെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കപ്പെട്ടിരിക്കുന്നത്.

ചൂടോ തണുപ്പോ എന്ന ആ പഴയ ഗെയിം ആണ് പ്രേം കളിക്കുന്നത്. ശേഷം താക്കോൽ കണ്ടെത്തുന്നതും സ്വാസികയെ മുറി തുറന്നു രക്ഷപ്പെടുത്തുന്നതും വീഡിയോയിൽ കാണാം.” when she waited for the whole day and we gave the task” എന്ന ഒരു അടിക്കുറിപ്പും പങ്കുവയ്ക്കപ്പെട്ട വീഡിയോയ്ക്ക് താഴെ ചേർത്തിട്ടുണ്ട്.

Rate this post

Comments are closed.