അമ്മക്കൊപ്പം വീടുകളിൽ പാത്രം കഴുകിയാണ് ജീവിച്ചത്.!! സ്വന്തമായി ഒരു സ്ഥലവും, വീടൊരുക്കി തന്നതും സീമ ജി നായർ ആണ്; എല്ലാവരെയും ചിരിക്കുമ്പോഴും ജീവിതത്തിൽ ചിരിക്കാൻ കഴിഞ്ഞിട്ടില്ല.!! | Comedy Star Maya Krishna Real Life Story Celebrity News

Comedy Star Maya Krishna Real Life Story Celebrity News

Comedy Star Maya Krishna Real Life Story Celebrity News : കോമഡി പ്രോഗ്രാമുകളിലൂടെ മലയാളികളുടെ ഹൃദയത്തിൽ ഇടം പിടിച്ച താരമാണ് മായ കൃഷ്ണൻ. അരങ്ങിൽ എല്ലാവരെയും കുടു കുടാ ചിരിപ്പിക്കുമ്പോഴും യഥാർത്ഥ ജീവിതത്തിൽ മായയ്ക്ക് ചിരിക്കാൻ കഴിഞ്ഞിരുന്നില്ല. അത്രയേറെ പ്രതിസന്ധികളിൽ കൂടിയാണ് മായ കടന്നു പോയത്. അമ്മയോടൊപ്പം വീട്ടുജോലിക്ക് പോകുന്നതിനിടയിൽ ആണ് താരം വിദ്യാഭ്യാസം

പൂർത്തിയാക്കിയത്. അമ്മ ജോലിക്ക് നിൽക്കുന്ന വീടിനു തൊട്ടടുത്തുള്ള പ്രൈവറ്റ് കോളേജിലാണ് താരം പഠിച്ചത്. ക്ലാസിക്കൽ ഡാൻസർ ആയിരുന്ന മായ മഴവിൽ മനോരമയിൽ കോമഡി ഫെസ്റ്റിവൽ പ്രോഗ്രാമിൽ ഡാൻസർ ആയിട്ട് എത്തിയാണ് തന്റെ മീഡിയ ജീവിതം ആരംഭിച്ചത്. ഒരിക്കൽ സ്കിറ്റ് ചെയ്യുന്ന പെൺകുട്ടി എത്താത്തതിനെ തുടർന്ന് വളരെ അപ്രതീക്ഷിതമയാണ് താരത്തിന് സ്കിറ്റിൽ അഭിനയിക്കാൻ അവസരം

ലഭിച്ചത്. പിന്നീട് നിരവധി സ്കിറ്റുകളിൽ താരം അഭിനയിച്ചു. നസീർ സംക്രാന്തിയാണ് തനിക്ക് ആദ്യമായി ലൈവ് സ്കിറ്റ് ചെയ്യാൻ അവസരം കൊടുത്തതെന്നാണ് മായ പറയുന്നത്. പിന്നീട് ഏഷ്യാനെറ്റിലെ കോമഡി സ്റ്റാർ റിയാലിറ്റി ഷോയിൽ സ്ഥിര സാനിധ്യമായിരുന്നു മായ. ഇപ്പോൾ സൂര്യ ടീവിയിൽ സംപ്രേക്ഷണം ചെയ്യുന്ന കനൽപ്പൂവ് എന്ന പരമ്പരയിൽ ലീഡിങ് റോൾ ചെയ്യുന്നത് മായയാണ്. ഈയടുത്ത് മായ

വാർത്തകളിൽ നിറഞ്ഞു നിന്നത് താരത്തിന്റെ പുതിയ വീട് പണിതപ്പോൾ ആണ്. ചാരിറ്റി പ്രവർത്തനങ്ങൾ ചെയ്യുന്നതിൽ മുൻപന്തിയിൽ നിൽക്കുന്ന സിനിമ സീരിയൽ താരം സീമ ജി നായർ ആണ് മായയ്ക്കും സ്വന്തമായി ഒരു വീട് ലഭിക്കാൻ കാരണമായത്. വീട് വെയ്ക്കാൻ സ്ഥലം വാങ്ങിയതുൾപ്പെടെ വീടിനു പെയിന്റ് ചെയ്യുന്ന കളർ തീരുമാനിച്ചത് വരെ സീമയാണ്. മോശം ജീവിത സാഹചര്യങ്ങൾ ഉള്ള തന്റെ സഹപ്രവർത്തകർക്കെല്ലാം തന്നെ വലിയൊരു അത്താണിയാണ് മായ എന്നതാണ് സത്യം. മായയും അത് പലയിടങ്ങളിലും തുറന്ന് പറഞ്ഞിട്ടുണ്ട്. മറ്റൊരു സഹപ്രവർത്തകയിൽ നിന്നാണ് മായയുടെ ജീവിത സാഹചര്യങ്ങളെപ്പറ്റി സീമ അറിഞ്ഞത് ഇതോടെ മായയുടെ ജീവിതത്തിലെ ഏറ്റവും വലിയ പ്രശ്‌നത്തിന് പരിഹാരം ആകുകയായിരുന്നു.

Rate this post

Comments are closed.