തടസ്സങ്ങളെ അതിജീവിച്ച് ബേസിലിന്റെ ‘ഹോപ്പ്’ ചിത്രങ്ങൾ വൈറൽ.!! | Basil Joseph Share Daughter Hope Elizabeth Basil Photo Viral

Basil Joseph Share Daughter Hope Elizabeth Basil Photo Viral

നടനും സംവിധായകനുമായി മലയാള സിനിമാ ലോകത്ത് തിളങ്ങുന്ന താരമാണ് ബേസിൽ ജോസഫ്. വിനീത് ശ്രീനിവാസന്റെ അസിസ്റ്റന്റ് ഡയറക്ടർ ആയി സിനിമ ലോകത്തേക്ക് കടന്ന് വന്നു ഇപ്പോൾ ലോകമറിയുന്ന സംവിധായകനായി മാറിയ ബേസിൽ ജോസഫ് ഇന്ന് ന്യൂ ജനറേഷൻ സംവിധായകരിൽ പ്രേക്ഷകർ ഏറ്റവും പ്രതീക്ഷയർപ്പിക്കുന്ന ഒരു സംവിധായകനാണ്. മലയാളത്തിലെ ആദ്യത്തെ സൂപ്പർ ഹീറോ ചിത്രമായ മിന്നൽ മുരളി സംവിധാനം ചെയ്തത് ബേസിൽ ജോസഫ് ആണ്.

ഇതോടെ ലോകമറിയുന്ന ഒരു സംവിധായകൻ ആയി മാറാൻ താരത്തിന് കഴിഞ്ഞു. 2022 ലെ മികച്ച സംവിധായകനുള്ള ഏഷ്യൻ അക്കാദമി അവാർഡും മിന്നൽ മുരളി എന്ന ചിത്രം ബേസിലിന് നേടിക്കൊടുത്തു.ലോകത്തിനു മുൻപിൽ കേരളം നേടിയ അഭിമാനകരമായ നേട്ടം കൂടി ആയിരുന്നു ഇത്.ജീവിതത്തിലും സിനിമയിലും ഒരേ പോലെ നർമ്മത്തിന് പ്രാധാന്യം കൊടുക്കുന്ന ഒരാൾ കൂടിയാണ് ബേസിൽ. ഇപോഴിതാ തന്റെ കുഞ്ഞിന്റെ രസകരമായ ഒരു ചിത്രം സോഷ്യൽ മീഡിയയിൽ പങ്ക് വെച്ചിരിക്കുകയാണ് തരാം.

കമിഴ്ന്നു കിടക്കുന്ന കുഞ്ഞിന്റെ ഫോട്ടോ പോസ്റ്റ്‌ ചെയ്ത ബേസിൽ അതിനു കൊടുത്തിരിക്കുന്ന അടിക്കുറിപ്പ് തടസങ്ങളില്ലാതെ ടേക്ക് ഓഫ്‌ ചെയ്തു എന്നാണ്.ഹോപ്പ് എലിസബത്ത് ബേസിൽ എന്നാണ് കുഞ്ഞിന്റെ പേര്.2017 ലാണ് ബേസിൽ വിവാഹം കഴിച്ചത്. എലിസബത്ത് ആണ് ബേസിലിന്റെ ഭാര്യ ഒരുപാട് വർഷത്തെ പ്രണയത്തിനു ശേഷമായിരുന്നു ഇരുവരും വിവാഹിതരായത്.സിനിമകൾ പോലെ രസകരമാണ് ബേസിലിന്റെ സോഷ്യൽ മീഡിയ പോസ്റ്റുകളും.

വിവാഹ ഫോട്ടോക്ക് ബേസിൽ കൊടുത്ത ക്യാപ്ഷൻ ജങ്ക ജക ജക എന്നായിരുന്നു. സോഷ്യൽ മീഡിയയിൽ ഈ പോസ്റ്റ്‌ വൈറൽ ആകുകയും ചെയ്തു.നടൻ ടോവിനോയുടെ ഏറ്റവുമടുത്ത സുഹൃത്താണ് ബേസിൽ. ബേസിലിന്റെ ബിർത്തഡേയ്ക്കും മറ്റുമായി. രസകരമായ ബേസിലിന്റെ സിനിമ സെറ്റിലെ വീഡിയോകൾ ടോവിനോ പങ്ക് വെയ്ക്കാറുമുണ്ട്.

Rate this post

Comments are closed.