വീണ്ടും ഒരു താര വിവാഹം കൂടി.!! മരക്കാർ അറബിക്കടലിന്റെ സിംഹം നായകൻ വിവാഹിതനായി; | Ashok Selvan And Keerthi Pandian Get Married

Ashok Selvan And Keerthi Pandian Get Married

Ashok Selvan And Keerthi Pandian Get Married : കേരളത്തിൽ അടക്കം നിരവധി ആരാധകരുള്ള തെന്നിന്ത്യൻ താരങ്ങളിൽ ഒരാളാണ് അശോക്. ഓ മൈ കടവുളേ എന്ന ചിത്രത്തിലൂടെ മലയാളികൾക്കടകം സുപരിചിതനായ താരം മരക്കാർ അറബിക്കടലിലെ സിംഹം എന്ന ചിത്രത്തിലെ നെഗറ്റീവ് കഥാപാത്രത്തിൽ പ്രത്യക്ഷപ്പെട്ട് മലയാളികളുടെ പ്രേക്ഷകപ്രീതി പിടിച്ചു പറ്റിയിരുന്നു.

നൻ പകൽ നേരത്തെ മയക്കമെന്ന ചിത്രത്തിൽ നായികയായി എത്തിയ രമ്യാ പാണ്ടിൻറെ സഹോദരിയായ കീർത്തി പാണ്ട്യനുമായി ഇപ്പോൾ അശോകിന്റെ വിവാഹം കഴിഞ്ഞു എന്ന തരത്തിലുള്ള വാർത്തകളാണ് പ്രചരിക്കുന്നത്. സോഷ്യൽ മീഡിയയിലൂടെ താരങ്ങൾ തന്നെയാണ് ഈ വിവരം ആളുകളിലേക്ക് എത്തിച്ചത് പിസ്സ രണ്ടിലൂടെ നായകനായി എത്തിയ അശോക് അടുത്തിടെ പുറത്തിറങ്ങിയ പോർതൊഴിലിലൂടെ തെന്നിന്ത്യയിലെ എല്ലാ ഭാഷകളിലും ശ്രദ്ധേയനായി മാറുകയായിരുന്നു. പോർതൊഴിൽ ഒരു ക്രൈം ത്രില്ലർ ആയി പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയപ്പോൾ ഇതിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച അശോക് സെൽവനും തന്റേതായ ഒരു ഇടം മലയാള സിനിമയിലടക്കം നേടിയെടുക്കുവാൻ സാധിക്കുകയുണ്ടായി.

നടനും നിർമ്മാതാവുമായ അരുൺ പാണ്ഡ്യന്റെ ഇളയ മകൾ കൂടിയാണ് കീർത്തി നിരവധി ഹിറ്റ് ചിത്രത്തിൽ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്. കീർത്തി അശോക്സെൽവന്റെ ബ്ലൂസ്റ്റാർ എന്ന ചിത്രത്തിലെ നായികയായി എത്തുമെന്നും റിപ്പോർട്ടുകൾ ഉണ്ട്. വളരെ ചുരുങ്ങിയ സമയം കൊണ്ട് ഇന്ത്യൻ സിനിമ പ്രേക്ഷകരുടെ മനം കവരുവാൻ ഇരുവർക്കും സാധിക്കുകയുണ്ടായി.

അശോക്സെൽവന്റെ ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ ചിത്രം പോർ തൊഴിലാണ്. താരത്തിന്റെ ഇതിലെ കഥാപാത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണവും നിരൂപകപ്രശംസയും ആളുകൾക്കിടയിൽ നിന്ന് ലഭിച്ചിരുന്നു. അശോക്സൽവനും കീർത്തിയും തമ്മിൽ പ്രണയത്തിലാണെന്ന തരത്തിലുള്ള വാർത്തകൾ മുൻപേ തന്നെ പ്രചരിച്ചിരുന്നു. എന്നാൽ ഇരുവരും ഇതിന് ഔദ്യോഗികമായ സ്ഥിരീകരണങ്ങൾ ഒന്നും നൽകിയിരുന്നില്ല. പ്രിയപ്പെട്ട താരങ്ങളുടെ വിവാഹം അറിഞ്ഞ് നിരവധി പേരാണ് ആശംസകളുമായി എത്തിയിരിക്കുന്നത്. തിരുനെൽവേലിയിൽ വച്ചാണ് താരവിവാഹം നടന്നതെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വളരെ ലളിതമായി നടന്ന ചടങ്ങിൽ താരങ്ങളുടെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. നാടൻ രീതിയിലുള്ള വസ്ത്രങ്ങളണിഞ്ഞ് ട്രഡീഷണൽ ആഭരണങ്ങളോടെ ആണ് കീർത്തി വിവാഹവേദിയിലേക്ക് എത്തിയത്. വിവാഹ ചടങ്ങുകളുടെയും അതിനുശേഷം ഉള്ള ചിത്രങ്ങളും ഒക്കെ താരങ്ങൾ ഇതിനോടകം സോഷ്യൽ മീഡിയയിൽ അപ്ലോഡ് ചെയ്തു കഴിഞ്ഞു.

Rate this post

Comments are closed.