നൃത്ത ചാരുതയിൽ മൂന്നു തലമുറയുടെ ആഘോഷങ്ങൾ; ഓണ വിശേഷങ്ങൾ പങ്ക് വെച്ച് ആശ ശരത്.!! | Asha Sarath And Family Onam Celebration Viral Malayalam

Asha Sarath And Family Onam Celebration Viral Malayalam

Asha Sarath And Family Onam Celebration Viral Malayalam : അഭിനേതാവും നർത്തകയായും മലയാളി മനസ്സുകളുടെ ഹൃദയത്തിൽ ഇടം പിടിച്ച താരമാണ് ആശ ശരത്. സക്കറിയയുടെ ഗർഭിണികൾ എന്ന ചിത്രത്തിലൂടെയാണ് താരത്തിന്റെ സിനിമ പ്രവേശനം. അഭിനേതാവ് എന്നതിലുപരി മികച്ച ഒരു ഡാൻസർ കൂടിയാണ് ആശ ശരത്. വളരെ ചെറുപ്പത്തിലേ സിനിനയിലേക്ക് ഓഫറുകൾ വന്നിരുന്നു എങ്കിലും ഈയടുത്ത കാലത്താണ് താരം സിനിമയിലേക്ക് വന്നത്.

ചുരുങ്ങിയ കാലം കൊണ്ട് തന്നെ സിനിമ ലോകത്ത് തന്റെതായ വ്യക്തി മുദ്ര പതിപ്പിച്ച താരം കൂടിയാണ് ആശ ശരത്. കലാമണ്ഡലം സുമതി എന്ന പ്രശ്‌സ്തയായ ഡാൻസ് ടീച്ചറിന്റെ മകൾ കൂടിയാണ് താരം. ഇതിനോടകം തന്നെ മലയാളത്തിലെ എല്ലാ സൂപ്പർ താരങ്ങളോടൊപ്പവും താരം അഭിനയിച്ചു കഴിഞ്ഞു. ആശയുടെ കരിയറിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട വേഷം ആയിരുന്നു ദൃശ്യം സിനിമയിലെ ഐ ജി ഗീതാ പ്രഭാകറിന്റേത്. വളരെ മികച്ച അഭിനയമാണ് ചിത്രത്തിൽ ആശ കാഴ്ച്ച വെച്ചത്. സിനിമയും ഡാൻസും ഒരേ പോലെ കൊണ്ട് നടക്കുന്ന താരത്തിന്റെ ഡെഡിക്കേഷൻ എടുത്തു പറയേണ്ടത് തന്നെയാണ്. സിനിമയുടെ തിരക്കുകൾക്കിടയിലും ഡാൻസ് പ്രോഗ്രാമുകൾക്കായി താരം സമയം കണ്ടെത്താറുണ്ട്. ഈ ഓണത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്.

ആശയുടെ മൂത്ത മകൾ ഉത്തരയുടെ കല്യാണശേഷമുള്ള ആദ്യത്തെ ഓണം കൂടിയാണ് ഇത്. അമ്മയെപ്പോലെ തന്നെ മികച്ച ഒരു ക്ലാസിക്കൽ ഡാൻസർ ആണ് ഉത്തര. ഇത്തവണ ഒരുമിച്ചു ഒരു ഡാൻസ് പ്രോഗ്രാം ഉള്ളത് കൊണ്ട് ഉത്തര ഇത്തവണ ആശയോടൊപ്പമാണ് തിരുവോണം ആഘോഷിക്കുന്നത്. ഇപ്പോൾ ഇതാ തന്റെ യുട്യൂബ് ചാനലിലൂടെ തങ്ങളുടെ കുടുംബത്തിന്റെ ഓണാഘോഷങ്ങളുമായി എത്തുയിരിക്കുകയാണ് ആശ ശരത്.

കൂട്ടിനു താരത്തിന്റെ അമ്മയായ കലാമണ്ഡലം സുമതിയും മകളായ ഉത്തരയും ഉണ്ട്. 3 തലമുറകളുടെ ഓണ ഓർമ്മകൾ ആണ് താരങ്ങൾ പ്രേക്ഷകാരുമായി പങ്ക് വെച്ചത്. ഏറ്റവും കൂടുതൽ ഓണ ഓർമ്മകൾ പങ്ക് വെയ്ക്കാനുള്ളത് ഒന്നാം തലമുറയായ അമ്മയ്ക്ക് തന്നെയാണ്. തന്റെ 11 മത്തെ വയസ്സിൽ കലാമണ്ഡലത്തിൽ പഠിക്കാൻ പോകുന്നതിനു മുൻപുള്ള ഗ്രാമത്തിന്റെ നിഷ്കളങ്കമായ ഓണാഘോഷങ്ങളെക്കുറിച്ച് വാതോരാതെയാണ് സുമതിയമ്മ സംസാരിച്ചത്. സൗകര്യങ്ങളും സമ്പത്തും കുറവായിരുന്നെങ്കിലും അയൽവാസികൾ തമ്മിലുണ്ടായിരുന്ന പങ്കിടലിന്റെ ഓണാഘോഷം വളരെ മനോഹരമായിരുന്നെന്നാണ് ആ അമ്മ പറയുന്നത്. ഓണത്തിന് തങ്ങൾക്ക് പറ്റിയ അബദ്ധങ്ങളും പരസ്പരം തുറന്ന് പറയുന്നുണ്ട്. എല്ലാവർക്കും മനോഹരമായ ഒരു ഓണം ആശംസിച്ചും മാവേലി നാട് വാണിടും കാലം എന്ന പാട്ടിനു മുദ്രകളും ഭവങ്ങളും കൊണ്ട് ഒരുമിച്ചൊരു നൃത്ത സദ്യ സമ്മാനിച്ചുമാണ് വീഡിയോ അവസാനിപ്പിച്ചത്.

Rate this post

Comments are closed.