തട്ടമിട്ടു ഞാന്‍ കാത്തു വെച്ചൊരെന്‍ മുല്ല മൊട്ടിലൂറും അത്തറൊന്നു വേണ്ടേ.!! മുരളിയുടെ റസിയ ആളാകെ മാറി; ദുബായ് വന്യ ജീവികൾക്കൊപ്പം പാറിപ്പറന്ന് താരം.!! | Actress Radhika Photos Viral With Animals

Actress Radhika Photos Viral With Animals

റസിയ എന്ന കഥാപാത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതയായി മാറിയ താരമാണ് രാധിക. ക്ലാസ്മേറ്റ് എന്ന ഒരൊറ്റ ചിത്രത്തിലൂടെ തന്നെ നിരവധി ആരാധകരെ നേടിയെടുത്ത രാധിക എന്നും സോഷ്യൽ മീഡിയയിൽ സജീവസാന്നിധ്യമാണ്. സിനിമയിൽ അത്ര സജീവമല്ലെങ്കിലും തന്റെ വിശേഷങ്ങളൊക്കെ രാധിക അടിക്കടി ആളുകളിലേക്ക് എത്തിക്കാറുണ്ട്. ഇപ്പോൾ ദുബായിൽ സ്ഥിരതാമസമാക്കിയിരിക്കുന്ന രാധിക മഞ്ജുവാര്യർ ചിത്രമായ ആയിഷയിലാണ് ഏറ്റവും ഒടുവിലായി അഭിനയിച്ചത്.

ബാലതാരമായി ചലച്ചിത്ര രംഗത്തേക്ക് കടന്നുവന്ന താരം ഏതാണ്ട് 25ലധികം ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട് ഓരോ ഒന്നിനൊന്ന് മികച്ചതായി തന്നെയാണ് താരം അവതരിപ്പിച്ചിട്ടുള്ളത്. വിവാഹ ശേഷമാണ് രാധിക വിദേശത്തേക്ക് ചേക്കേറിയത്. ഇപ്പോൾ താരം ഏറ്റവും ഒടുവിൽ പങ്കുവെച്ചിരിക്കുന്ന ഇൻസ്റ്റാഗ്രാം പോസ്റ്റ് ആണ് ആളുകൾ ഏറ്റെടുത്തിരിക്കുന്നത്. കടുവയുടെ ദേഹത്ത് തലവച്ച് കിടക്കുന്ന ചിത്രം താരം തന്നെയാണ് പങ്കുവെച്ചിട്ടുള്ളത്.

നല്ലൊരു ചിരിയും നീണ്ട ഉറക്കവും ആണ് എന്തിനെയും സുഖപ്പെടുത്താനുള്ള ഏറ്റവും നല്ല രണ്ടു പ്രതിവിധികൾ എന്ന് ക്യാപ്ഷനോടെയാണ് താരം പുതിയ ചിത്രം പങ്കുവെച്ചിരിക്കുന്നത്. സിനിമാതാരങ്ങൾ അടക്കം നിരവധി പേരാണ് ചിത്രത്തിന് താഴെ കമൻറുകൾ ആയി എത്തിയിട്ടുള്ളത്. ആരും മിണ്ടരുത്. രണ്ടുപേരും നല്ല ഉറക്കം ആണെന്ന് എന്ന് പറയുന്നവരുടെ എണ്ണവും കുറവല്ല തായ്‌ലൻഡിൽ നിന്നുള്ള ചിത്രങ്ങളാണ് രാധിക പങ്കുവെച്ചിരിക്കുന്നത് എന്ന് വ്യക്തം. വെറൈറ്റി രീതിയിൽ മുടി പിന്നി ഇട്ടിരിക്കുന്നത് കണ്ട് അത്ഭുതപ്പെടുന്നവരുടെ എണ്ണവും കുറവല്ല.

ഏറ്റവും അടുത്ത സുഹൃത്തിനൊപ്പം ആണ് രാധിക തായ്‌ലൻഡ് സന്ദർശിക്കാൻ എത്തിയിരിക്കുന്നത്. ടൈഗർ പാർക്കിൽ നിന്നുള്ള ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. മുൻപും പല താരങ്ങളും തായ്‌ലൻഡിൽ അവധിയാഘോഷങ്ങൾക്ക് പോയി കടുവകൾക്കൊപ്പം ഉള്ള ചിത്രങ്ങൾ പങ്കുവയ്ക്കാറുണ്ട്. അഭിനയശേഷമാണ് താരം സിനിമ മേഖലയിൽ നിന്ന് ഇടവേള എടുത്തത്. മോഡലിംഗ് രംഗത്തും സജീവമായി താരം സിനിമയിലേക്ക് കടന്നുവരുന്നത് കാത്തിരിക്കുകയാണ് മലയാള സിനിമ പ്രേമികൾ.

Rate this post

Comments are closed.