ഈ നിമിഷത്തിനായാണ് ഞാൻ ഇത്രയും നാൾ കാത്തിരുന്നത്.!! ജയസൂര്യയെ ചേർത്ത് പിടിച്ചത് രജനികാന്ത്; തീഷ്‌ണമായ ആ കണ്ണുകളിൽ കണ്ടത് കരുണയും ശാന്തിയും.!! | Actor Jayasurya Meet Up With Rajinikanth

Actor Jayasurya Meet Up With Rajinikanth

Actor Jayasurya Meet Up With Rajinikanth : ഇന്ത്യൻ സിനിമയിൽ തന്റേതായ ഒരു പ്രേക്ഷക പിന്തുണ സ്വന്തമാക്കാൻ സാധിച്ച താരമാണ് രജനീകാന്ത്. താരത്തിന്റെ ചിത്രങ്ങൾ എന്നും മലയാളികൾക്ക് പ്രിയപ്പെട്ടതായിരുന്നു. മലയാളത്തിലെ സിനിമ നടന്മാർക്കും തമിഴ് സൂപ്പർതാരത്തിനോട് വലിയ ആരാധനയാണ് ഉള്ളത്. ഇപ്പോൾ അത്തരത്തിൽ സമൂഹ മാധ്യമങ്ങളിലൂടെ ശ്രദ്ധ നേടുന്നത് പുതിയ ചിത്രങ്ങളാണ്. മലയാളികളുടെ ഇഷ്ടതാരം ജയസൂര്യ രജനീകാന്തിനെ നേരിട്ട് കണ്ട് സന്തോഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ്.

നടൻ ജയസൂര്യ രജനികാന്തിനെ കാണാൻ എത്തിയത് തിരുവനന്തപുരത്ത് ഷൂട്ടിങ്ങിന് എത്തിയ താരത്തിന്റെ ഹോട്ടലിൽ വെച്ചാണ്. സമൂഹ മാധ്യമങ്ങളിൽ സജീവ സാന്നിധ്യമായ താരമാണ് നടൻ ജയസൂര്യ. താരം തന്റെ വലിയൊരു ആഗ്രഹം നിറവേറിയത്തിന്റെ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച് കഴിഞ്ഞു. ‘എനിക്ക് ഓർമ്മവച്ച കാലം മുതൽ എന്നിൽ ഉണ്ടായ ആഗ്രഹം ആണിത്, ഒരു ഐക്കണിനെ ഇന്ന് ഞാൻ കണ്ടുമുട്ടി. ഒരു സൂപ്പർസ്റ്റാർ എന്നതിൽ എല്ലാത്തിലും ഉപരിയായി ഞാൻ ഇതുവരെ കണ്ടിട്ടുള്ളതിൽ വച്ച് വളരെ മനോഹരമായ ഒരു മനുഷ്യരിൽ ഒരാളെ തന്നെയാണ് ഞാൻ ഇന്ന് കണ്ടുമുട്ടിയത്.

ഈ സ്വപ്നം യാഥാർത്ഥ്യമാക്കി തന്നതിന് പ്രത്യകം ദൈവത്തിനു നന്ദി പറയുകയാണ് നടൻ ജയസൂര്യ. രജനീകാന്തിനൊപ്പം ഉള്ള സോഷ്യൽ മീഡിയയിൽ ജയസൂര്യ ഇങ്ങനെ കുറിച്ചു. ലോഗേഷിന്റെ സംവിധാനത്തിൽ വിജയിനെ നായകനായി എത്തുന്ന ലിയോ എന്ന ചിത്രത്തിന്റെ വിതരണക്കാർ ഗോകുലം മൂവീസ് ആണ്.

ഈ ചിത്രത്തിന്റെ പ്രചരണാർത്ഥമാണ് ജയസൂര്യ തിരുവനന്തപുരത്തേക്ക് എത്തിയത്. ജയസൂര്യക്കൊപ്പം ഗോകുലം മൂവീസ് എക്സിക്യൂട്ടീവ് ഡയറക്ടർമാരിൽ ഒരാളായ കൃഷ്ണമൂർത്തിയെയും കാണാം. ലിയോയുടെ പ്രചരണത്തിന്റെ ഭാഗമായി വിജയ് ഫാൻ സംഘടന തന്നെയായ പ്രിയം എന്ന ചാരിറ്റി പ്രോഗ്രാമിന് ശേഷമാണ് ജയസൂര്യ രജനിയെ കാണാൻ എത്തിയത്. നിരവധി ആരാധകരാണ് താരം പങ്കുവെച്ച ചിത്രത്തിന് കമന്റുകളുമായി എത്തിയത്.

Rate this post

Comments are closed.