എന്നും എന്റെ സ്വന്തം രാജകുമാരി.!! ദൈവം തന്ന ഏറ്റവും വലിയ അനുഗ്രഹമാണ് നീ; മകളുടെ പിറന്നാൾ ആഘോഷമാക്കി മന്യ.!! | Acress Manya Daughter Birthday Celebration

Acress Manya Daughter Birthday Celebration

Acress Manya Daughter Birthday Celebration : മോഡലിംഗ് രംഗത്തുനിന്ന് അഭിനയത്തിലേക്ക് കടന്നുവന്ന താരമാണ് മന്യ. ജോക്കർ, വക്കാലത്ത് നാരായണൻകുട്ടി, കുഞ്ഞിക്കൂനൻ തുടങ്ങിയ ഒട്ടേറെ ചിത്രങ്ങളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങൾ കൈകാര്യം ചെയ്യുവാൻ മന്യയ്ക്ക് സാധിക്കുകയുണ്ടായി. ആന്ധ്ര സ്വദേശിയായ മന്യ വളരെ പെട്ടെന്ന് തന്നെ മലയാളികൾക്കിടയിലേക്ക് ഇറങ്ങിച്ചെല്ലുകയും അഭിനയത്തിലുള്ള തന്റെ മികവ്

കാണിക്കുകയും ചെയ്തിരുന്നു. 11ൽ വ്യാഴം എന്ന ചിത്രത്തിലാണ് താരം ഏറ്റവും അവസാനമായി അഭിനയിച്ചത്. പിന്നീട് വിവാഹമൊക്കെ കഴിഞ്ഞ് കുടുംബജീവിതവുമായി കഴിവാനായിരുന്നു താരം. എന്നിരുന്നാൽ പോലും സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ് മന്യ. ജോക്കർ എന്ന ചിത്രത്തിലാണ് താരം ആദ്യമായി അഭിനയിച്ചത്. ബാലതാരമായി അഭിനയരംഗത്തേക്ക് കടന്നുവന്ന നായിക കൂടിയാണ് മന്യ.

ആദ്യ ചിത്രത്തിലെ നായിക കഥാപാത്രം തന്നെ വളരെ പെട്ടെന്ന് ശ്രദ്ധിക്കപ്പെടുകയും ആളുകൾ ഏറ്റെടുക്കുകയും ചെയ്തിരുന്നു. ആദ്യ ചിത്രത്തിലെ അഭിനയത്തിലൂടെ ക്രിട്ടിക്സ് അവാർഡ് ഉൾപ്പെടെ നേടിയ താരം കുടുംബത്തിനാണ് ജീവിതത്തിൽ കൂടുതൽ പ്രാധാന്യം നൽകിയതെന്ന് പിന്നീട് ഇങ്ങോട്ടുള്ള യാത്രകളിൽ നിന്ന് വ്യക്തമായ കാര്യമാണ്. യാതൊരു സിനിമ പാരമ്പര്യവും ഇല്ലാത്ത കുടുംബത്തിൽ നിന്ന്

പതിനാലാം വയസ്സിൽ അഭിനയരംഗത്തേക്ക് കടന്നുവന്നതാണ് മന്യ. കഴിഞ്ഞ ദിവസമാണ് മന്യയുടെ മകൾ ഓംശിക തന്റെ എട്ടാം പിറന്നാൾ ആഘോഷിച്ചത്. ഇതിൻറെ വിശേഷങ്ങൾ ആണ് ഇപ്പോൾ താരം തൻറെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. കുടുംബത്തോടൊപ്പം ഉള്ള നിരവധി ചിത്രങ്ങൾ മുൻപും താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. മകളുടെ ജന്മദിനത്തിൽ കേക്ക് മുറിക്കുന്നതും കേക്കിനു മുൻപിൽ കുടുംബസമേതം നൽകുന്നതും അടക്കം നിരവധി ചിത്രങ്ങൾ താരം ഇതിനോടകം സോഷ്യൽ മീഡിയ പേജിൽ പോസ്റ്റ് ചെയ്തു കഴിഞ്ഞു. നിരവധി പേരാണ് താരപുത്രിക്ക് ആശംസകൾ അറിയിച്ച് രംഗത്ത് എത്തിയിരിക്കുന്നത്. ഒപ്പം അമ്മയുടെയും മകളുടെയും സൗന്ദര്യത്തെ പ്രശംസിച്ചുള്ള കമന്റുകളും പോസ്റ്റുകൾക്ക് താഴെ പ്രത്യക്ഷപ്പെടുന്നുണ്ട്.

View this post on Instagram

A post shared by Manya (@manya_naidu)

Rate this post

Comments are closed.