ഒരു മലയാളി ഏറ്റവും കൂടുതൽ കേൾക്കുന്ന ശബ്ദത്തിനുടമ! 25 തവണ കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ നേടിയ ഗായകൻ; ആരാണെന്ന് മനസ്സിലായോ? | Singer Childhood Image
Singer Childhood Image
ഇന്ത്യൻ സംഗീത ചരിത്രത്തിലെ ഏറ്റവും മികച്ച ഗായകരിൽ ഒരാളായി കണക്കാക്കപ്പെടുന്ന ഒരു പ്രതിഭയുടെ യൗവനകാല ചിത്രമാണ് ഇവിടെ പങ്കുവെച്ചിരിക്കുന്നത്. ഇന്ത്യൻ ക്ലാസിക്കൽ, ചലച്ചിത്ര ഗാനങ്ങൾ, ഭക്തിഗാനങ്ങൾ ആലപിക്കുന്ന ഈ സംഗീതജ്ഞനെ അറിയാത്ത മലയാളികൾ ആരും തന്നെ ഉണ്ടാകില്ല എന്ന് പറയുന്നതായിരിക്കും യാഥാർത്ഥ്യം. കേരളത്തിന്റെ സാംസ്കാരിക പ്രതീകമായ കെജെ യേശുദാസിന്റെ പഴയകാല ചിത്രങ്ങളാണ് ഇന്ന് നിങ്ങൾക്കായി ഇവിടെ പങ്കുവെച്ചിരിക്കുന്നത്.
മലയാളികളുടെ അഭിമാനമായ കെജെ യേശുദാസ്, മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ഒഡിയ, മറാത്തി, ബംഗാളി തുടങ്ങിയ ഇന്ത്യൻ ഭാഷകളിലും, അറബിക്, ഇംഗ്ലീഷ്, റഷ്യൻ, ലാറ്റിൻ തുടങ്ങിയ വിദേശ ഭാഷകളിലുമായി 80,000-ലധികം ഗാനങ്ങൾ ആലപിച്ചതായി കണക്കാക്കപ്പെടുന്നു. 1940-ൽ ജനിച്ച കെജെ യേശുദാസ്, 1961-ൽ തന്റെ 21-ാം വയസ്സിലാണ് പിന്നണി ഗാന രംഗത്തേക്ക് വരുന്നത്. ഭാഗ്യജാതകം, ഭാര്യ, കാൽപ്പാടുകൾ, കണ്ണും കരളും തുടങ്ങിയ ചലച്ചിത്രങ്ങളിൽ ആലപിച്ചുകൊണ്ട് 1962 മുതൽ യേശുദാസ് മലയാള ചലച്ചിത്ര രംഗത്ത് സജീവമായി.
മികച്ച പിന്നണി ഗായകനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം 8 തവണ നേടിക്കൊണ്ട് റെക്കോർഡ് സൃഷ്ടിച്ച യേശുദാസ്, മികച്ച ഗായകനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് 25 തവണ നേടിക്കൊണ്ടും റെക്കോർഡ് സൃഷ്ടിച്ചിട്ടുണ്ട്. മികച്ച പിന്നണി ഗായകനുള്ള തമിഴ്നാട് സംസ്ഥാന ചലച്ചിത്ര അവാർഡ് 5 തവണ നേടിയ യേശുദാസ്, മികച്ച പിന്നണി ഗായകനുള്ള ആന്ധ്ര പ്രദേശ് സംസ്ഥാന ചലച്ചിത്ര അവാർഡ് (4), വെസ്റ്റ് ബംഗാൾ സംസ്ഥാന ചലച്ചിത്ര അവാർഡ് (1), കർണാടക സംസ്ഥാന ചലച്ചിത്ര അവാർഡ് (1) എന്നീ സംസ്ഥാന അവാർഡുകൾ എല്ലാം നേടിയിട്ടുണ്ട്.
ചില ഗാന രംഗങ്ങളുടെ ഭാഗമായും മറ്റും, കുറച്ച് സിനിമകളിൽ കെജെ യേശുദാസ് വേഷമിട്ടിട്ടുമുണ്ട്. കായംകുളം കൊച്ചുണ്ണി (1966), അനാർക്കലി (1966), പാതിര സൂര്യൻ (1981) തുടങ്ങി ചില സിനിമകളിൽ യേശുദാസ് ചെറിയ വേഷങ്ങൾ അഭിനയിച്ചിട്ടുണ്ട്. 80,000 – ത്തിലധികം ഗാനങ്ങൾ ആലപിച്ചിട്ടുള്ള കെജെ യേശുദാസ്, അഴകുള്ള സെലീന, സഞ്ചാരി, പൂച്ച സന്യാസി തുടങ്ങി വളരെ കുറച്ച് സിനിമകൾക്ക് മാത്രമേ സംഗീതം നിർവഹിച്ചിട്ടുള്ളൂ.
Comments are closed.