സിനിമ തിരക്കുകൾക്കിടയിൽ അല്പസമയം കുട്ടികളുമൊത്ത് കളിച്ച് വിനീത് ശ്രീനിവാസൻ.!! കുട്ടി കുറുമ്പന്മാരുടെ കുസൃതികൾ വൈറൽ…| Vineeth Sreenivasan With Children Photo Goes Viral Malayalam

Vineeth Sreenivasan With Children Photo Goes Viral Malayalam: മലയാള സിനിമ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് വിനീത് ശ്രീനിവാസൻ. മലയാള സിനിമ ലോകത്ത് വളരെ സജീവമായ സാന്നിധ്യമാണ് താരത്തിന്റെത്. ഒരേസമയം ഗായകനായും നടനായും എല്ലാം പുതുതായി റിലീസ് ചെയ്യുന്ന ചിത്രങ്ങളിൽ എത്തി ആരാധകരെ ഞെട്ടിക്കാറുള്ള ആളാണ് താരം. ഇപ്പോൾ സിനിമ തിരക്കുകളിൽ നിന്ന് ഒഴിഞ്ഞ് തന്റെ കുടുംബത്തോടൊപ്പം അല്പസമയം ആസ്വദിക്കാൻ സാധിച്ചതിന്റെ സന്തോഷത്തിലാണ് വിനീത്. താരത്തിന്റെ മക്കളായ വിഹാനും ഷാനയും താങ്കളുടെ അച്ഛനോടൊപ്പം ഒരു കളികളിലും മറ്റും ഏർപ്പെട്ടാണ് സന്തോഷം പ്രകടിപ്പിച്ചത്.

എല്ലാത്തിനും തന്റെ ഭാര്യ ദിവ്യയും താരത്തോടൊപ്പം എപ്പോഴും ഉണ്ട്. താരം തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് കുടുംബത്തോടൊപ്പം ഉള്ള ചിത്രം പങ്കുവെച്ചത്. കുറുക്കൻ എന്ന ചിത്രമാണ് വിനീത് ശ്രീനിവാസൻ കൂട്ടുകെട്ടിൽ പുതുതായി തീയറ്ററുകളിൽ എത്താൻ ഒരുങ്ങുന്ന ചിത്രം. ഈ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയാക്കി പോസ്റ്റ് പ്രൊഡക്ഷൻ സ്റ്റേജിലാണ് ഇപ്പോൾ ഉള്ളത്. താരത്തിന്റെ ആരാധകരും ചിത്രത്തിന്റെ വരവിനായി കാത്തിരിക്കുകയാണ് ഇപ്പോൾ.

അടുത്തിടെ പുറത്തിറങ്ങിയ ഉണ്ണിമുകുന്ദൻ ചിത്രം ആയ മാളികപ്പുറം എന്ന സിനിമയിലെ ഗാനം ആലപിച്ച് വിനീത് ശ്രദ്ധ നേടിയിരുന്നു. അമ്പാടി തുമ്പി എന്ന് തുടങ്ങുന്ന ഗാനമാണ് ഇനി ശ്രീനിവാസൻ ചിത്രത്തിൽ ആലപിച്ചത്. കൂടാതെ ക്രൈം ഡ്രാമ വിഭാഗത്തിൽ വരുന്ന ഒരു പുതിയ ചിത്രം വിനീതിന്റെതായി തീയറ്ററുകളിൽ എത്താൻ ഒരുങ്ങുകയാണ് ഇപ്പോൾ. ബിജുമേനോൻ വിനീത് ശ്രീനിവാസൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങൾ ആക്കി നിർമ്മിക്കുന്ന തങ്കം എന്ന ചിത്രമാണ് റിലീസിന് ഒരുങ്ങുന്നത്.

സഹീദ് അറഫത്തിന്റെ സംവിധാനത്തിൽ എത്തുന്ന ചിത്രമാണ് തങ്കം. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ശ്യാം പുഷ്കരൻ ആണ്. വിനീതിന്റെ തായി ഒടുവിൽ തിയറ്ററുകളിൽ എത്തിയ സിനിമ മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ് എന്നതാണ്. ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചത് അഭിനവ് സുന്ദർ നായിക് ആണ്. ചിത്രം റിലീസിനു ശേഷവും ഒരുപാട് ചർച്ചകൾക്ക് വഴിയൊരുക്കിയിരുന്നു.

Rate this post

Comments are closed.