സിനിമയിൽ നായിക വേഷം നക്ഷ്ടപെട്ടു!! അച്ഛനെ കുറിച്ചുള്ള പാട്ടുകൾ കേൾക്കുമ്പോൾ എനിക്ക് കരച്ചിൽ വരയും!! വാനമ്പാടിയിലെ ഗൗരി മനസ് തുറക്കുന്നു!! | Vanambadi Anumol Gouri Prakash Interview With Anu Jospeh Latest

Vanambadi Anumol Gouri Prakash Interview With Anu Jospeh Latestനടി, അവതാരിക എന്നീ നിലകളിൽ വളരെയധികം ശ്രദ്ധേയമായ ഒരു നടിയായിരുന്നു അനുജോസഫ്. വളരെ ചെറിയ പ്രായത്തിൽ തന്നെ കലാരംഗത്തേക്ക് വന്ന അനു ടെലിവിഷൻ ആരാധകരുടെ ഇഷ്ടതാരങ്ങളിൽ ഒരാളാണ്. ബിഗ്ബോസ് സീസൺ 5 യിലും അനു ജോസഫ് മത്സരാർത്ഥിയായി എത്തിയിരുന്നു.

ഇപ്പോൾ അനുജോസഫ് ഏറ്റവുമധികം തിളങ്ങുന്നത് സ്വന്തം യുട്യൂബ് ചാനലിലെ വ്ളോഗർ എന്ന നിലയിലാണ്. അനുജോസഫ് എന്ന യുട്യൂബ് ചാനലിലൂടെയാണ് പ്രേക്ഷകർക്കിടയിൽ ഇപ്പോൾ അനു തിളങ്ങി നിൽക്കുന്നത്. യുട്യൂബ് ചാനൽ വഴി അനു പങ്കുവയ്ക്കുന്നത് സ്വന്തം വിശേഷങ്ങൾ മാത്രമല്ല, സഹതാരങ്ങളുടെയും സുഹൃത്തുക്കളുടെയും വിശേഷങ്ങൾ കൂടിയും താരം പങ്കുവയ്ക്കാറുണ്ട്. കഴിഞ്ഞ ദിവസം അനുജോസഫ് പങ്കുവച്ച വീഡിയോയാണ്

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. വാനമ്പാടിയിലെ പ്രേക്ഷകരുടെ ഇഷ്ടതാരമായ ഗൗരി പ്രകാശുമായി നടത്തിയ വീഡിയോയായിരുന്നു. ഗൗരിയുടെ വിശേഷങ്ങൾ ആരാധകരുമായി പങ്കു വയ്ക്കുകയായിരുന്നു അനുജോസഫ്. പത്താംതരം പാസായ ഗൗരി തൻ്റെ പുതിയ വിശേഷങ്ങൾ പങ്കുവയ്ക്കുകയായിരുന്നു. 2 സിനിമകളിൽ ചെറിയ വേഷങ്ങൾ ചെയ്തെന്നും, മൂന്നാമതൊരു സിനിമയിൽ നല്ല വേഷം കിട്ടിയപ്പോൾ കൊറോണ മൂലം

ആ സിനിമ റിലീസായിലെന്നും പറഞ്ഞ് ഗൗരി ചിരിക്കുകയായിരുന്നു. ഇനിയും അഭിനയം തുടരുമോ എന്ന ചോദ്യത്തിന് സിനിമ ആണെങ്കിൽ ചെയ്യുമെന്നും, എനിക്കിഷ്ടം സംഗീതത്തിലേക്ക് കടക്കാനാണെന്നുമാണ് ഗൗരി പറയുന്നത്. ചെറുപ്രായത്തിൽ അച്ഛനെ നഷ്ടപ്പെട്ട ഗൗരി അച്ഛനെ ഓർമ്മകളും പങ്കുവയ്ക്കുന്നുണ്ട്. അനുവിൻ്റെ ആവശ്യപ്രകാരം പ്രേക്ഷകർക്ക് വേണ്ടി കണ്ണൻ്റെ മധുര ഗാനം ആലപിച്ചാണ് ഗൗരി പ്രകാശ് അനുജോസഫുമായുള്ള വീഡിയോ അവസാനിപ്പിക്കുന്നത്.Vanambadi Anumol Gouri Prakash Interview With Anu Jospeh Latest

4.4/5 - (47 votes)
Anu JospehGouri PrakashVanambadi