ഓർമ്മകളിൽ അന്നും ഇന്നും ബേപ്പൂർ സുൽത്താൻ; നായകന്മാരുടെ പിറന്നാൾ ഒരേ ദിവസം!! വൈക്കം മുഹമ്മദ് ബഷീറിന്റെ നീല വെളിച്ചം ടോവിനോയിലൂടെ ബിഗ് സ്ക്രീനിൽ എത്തുന്നു…| Vaikom Muhammad Basheer’s Neela velicham Hits The Big Screen With Tovino Malayalam

Vaikom Muhammad Basheer’s Neela velicham Hits The Big Screen With Tovino Malayalam: മലയാള സാഹിത്യ ലോകത്തിന്റെ അഭിമാനമായ വൈക്കം മുഹമ്മദ് ബഷീറിന്റെ ജന്മദിനമാണ് ഇന്ന്. 1994 ജൂലൈ 5-ന് ഈ ലോകത്തോട് വിടപറഞ്ഞ അതുല്യ എഴുത്തുകാരനായ, മലയാളികൾ ഏറെ സ്നേഹത്തോടെ ‘ബേപ്പൂർ സുൽത്താൻ’ എന്ന് വിളിക്കുന്ന വൈക്കം മുഹമ്മദ് ബഷീർ 1908 ജനുവരി 21-നാണ് ജനിച്ചത്. മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ വൈക്കം മുഹമ്മദ് ബഷീറിന്റെ ‘നീലവെളിച്ചം’ എന്ന കൃതിയെ ആസ്പദമാക്കി ടോവിനോ തോമസിനെ നായകനാക്കി ആഷിക് അബു സംവിധാനം ചെയ്യുന്ന ഇതേ പേരിലുള്ള ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി.

വൈക്കം മുഹമ്മദ് ബഷീറിന്റെ 115-ാം ജന്മവാർഷിക ദിനമായ ഇന്ന്, ടോവിനോ തോമസിന്റെ പിറന്നാൾ ദിവസം കൂടിയാണ്. വൈക്കം മുഹമ്മദ് ബഷീർ ആയി എത്തുന്ന ടോവിനോയുടെ ഫസ്റ്റ് ലുക്ക് ആണ് നീലവെളിച്ചം എന്ന ചിത്രത്തിന്റെ ഇപ്പോൾ പുറത്തിറങ്ങിയ പോസ്റ്ററിൽ ഉള്ളത്. “അത്രമേൽ പ്രിയപ്പെട്ട ബഷീറിന് ജന്മദിനാശംസകൾ,” എന്ന ക്യാപ്ഷൻ നൽകിയാണ് ടോവിനോ തോമസ് തന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്കുവെച്ചിരിക്കുന്നത്. വൈക്കം മുഹമ്മദ് ബഷീറിന്റെ കൃതി അതേപടിയാണ് ആഷിക് അബു ചിത്രീകരിക്കുന്നത്.

ടോവിനോ തോമസിന് പുറമെ, റിമ കല്ലിങ്ങൽ, ഷൈൻ ടോം ചാക്കോ, റോഷൻ മാത്യു തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ഒറിജിനൽ പിക്സൽസ് ഇൻ മോഷൻ (ഒപിഎം) എന്ന തന്റെ നിർമ്മാണ കമ്പനിയുടെ ബാനറിൽ റിമ കല്ലിങ്ങലും ആഷിക് അബുവും ചേർന്നാണ് ‘നീലവെളിച്ചം’ നിർമ്മിക്കുന്നത്. സജിൻ അലി പുളക്കൽ, അബ്ബാസ് പുതുപ്പറമ്പിൽ എന്നിവരും ചിത്രത്തിന്റെ സഹനിർമ്മാതാക്കളാണ്. എംഎസ് ബാബുരാജിന്റെ ചില ഗാനങ്ങൾ ചിത്രത്തിൽ പുനരാവിഷ്കരിക്കുന്നുണ്ട്.

ബിജിബാൽ, റെക്സ് വിജയൻ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ സംഗീതം നിർവഹിച്ചിരിക്കുന്നത്. ഗിരി ഗംഗാധരൻ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത് വി സാജൻ ആണ്. സുപ്രീം സുന്ദർ ആണ് ചിത്രത്തിന്റെ ആക്ഷൻ കൊറിയോഗ്രാഫി കൈകാര്യം ചെയ്തിരിക്കുന്നത്. സമീറ സനീഷ് കോസ്റ്റ്യൂം ഡിസൈൻ ചെയ്തിരിക്കുന്ന ചിത്രത്തിന്റെ മേക്കപ്പ് കൈകാര്യം ചെയ്തിരിക്കുന്നത് റോണക്സ് സേവിയർ ആണ്. 2023 ഏപ്രിൽ 21-നാണ് ചിത്രത്തിന്റെ റിലീസ് നിശ്ചയിച്ചിരിക്കുന്നത്.

Rate this post

Comments are closed.