തണ്ണിമത്തൻ കുരു കളയാൻ ഒരു എളുപ്പ വഴി.. വത്തക്കയുടെ കുരു എളുപ്പത്തിൽ ഒഴിവാക്കാം.!!

“വത്തക്കയുടെ കുരു എളുപ്പത്തിൽ ഒഴിവാക്കാം.. നല്ല മധുരമുള്ള തണ്ണി മത്തൻ തിരഞ്ഞെടുക്കുന്നത് എങ്ങനെ എന്നറിയാമോ” വേനൽക്കാലങ്ങളിൽ പലതരത്തിലുള്ള പഴങ്ങൾ വാങ്ങി കഴിക്കുന്നവരാണ് നാമെല്ലാവരും. ദാഹമകറ്റാൻ ഉന്മേഷം കിട്ടുവാനും ഇവയിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന ഒന്നാണ് തണ്ണീർമത്തൻ. വളരെ സിമ്പിൾ ആയ രീതിയിൽ എങ്ങനെ തണ്ണിമത്തൻ കുരു കളഞ്ഞു കട്ട് ചെയ്ത് എടുക്കാം എന്നും നല്ല

മധുരമുള്ള തണ്ണിമത്തൻ എങ്ങനെ സെലക്ട് ചെയ്തെടുക്കാം എന്നുള്ളതിനെ കുറിച്ച് നോക്കാം. തണ്ണിമത്തൻ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യം ഇവയുടെ തൊലിയുടെ പുറത്ത് നല്ല ഡാർക്ക് ഗ്രീൻ കളർ ആയിരിക്കണം. കൂടാതെ കുറച്ചു ഭാഗം നല്ല യെല്ലോ കളറുള്ള തണ്ണിമത്തൻ വേണം നമ്മൾ എടുക്കാൻ. ഇങ്ങനെയുള്ളവ നല്ലതുപോലെ പഴുത്തു നല്ല മധുരമുള്ള ആയിരിക്കും. തണ്ണിമത്തൻ മുറിച്ച് എടുക്കുവാനായി രണ്ടുവശവും കട്ട് ചെയ്തെടുത്ത കുത്തനെ

നിർത്തിയശേഷം ഇതിന്റെ ഗ്രീൻ ഭാഗങ്ങളെല്ലാം പതുക്കെ കത്തികൊണ്ട് കട്ട് ചെയ്തു മാറ്റുക. അതിനുശേഷം അതിനുള്ളിൽ ഉണ്ടാകുന്ന വെളുത്ത ഭാഗങ്ങളും ചെറുതായി കട്ട് ചെയ്തു മാറ്റുക. എന്നിട്ട് കുത്തനെ നിർത്തി നോക്കുകയാണെങ്കിൽ അതിന്റെ കുരു ഉള്ള ഭാഗം കാണാവുന്നതാണ്. ഇതിന്റെ കുരു എപ്പോഴും ഒരു ലൈൻ ആയതിനാൽ മുകളിൽ നിന്നും താഴേക്ക് 5 ഭാഗങ്ങളായി കട്ട് ചെയ്തു വേർതിരിച്ചു മാറ്റുക. ശേഷം അകത്തെ കുരു കത്തികൊണ്ട്

കളയുകയാണെങ്കിൽ നിഷ്പ്രയാസം പെട്ടെന്ന് നമുക്ക് കുരു കളഞ്ഞ് എടുക്കാവുന്നതാണ്. കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ..ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Ruchi veedu_Sketch media എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Rate this post

Comments are closed.