പൊങ്കൽ മത്സരത്തിൽ ആർക്കാകും വിജയം..? തുനിവിന്റെയും വാരിസിന്റെയും പ്രീ-ബുക്കിങ് വരുമാനം പുറത്ത്…| Thuniv And Varisu Pre-Booking Earnings Are Out Malayalam
Thuniv And Varisu Pre-Booking Earnings Are Out Malayalam: തമിഴ് സിനിമ ഇൻഡസ്ട്രിയെ സംബന്ധിച്ചിടത്തോളം പൊങ്കൽ സിനിമകളുടെ കൂടി ആഘോഷമാണ്. പൊങ്കൽ ആഘോഷവേളയിൽ എല്ലാ കാലത്തും തമിഴ് സിനിമ ഇൻഡസ്ട്രിയിൽ ഗംഭീര സിനിമകൾ റിലീസുകൾക്ക് എത്താറുണ്ട്. ഇത്തവണയും പതിവ് തെറ്റിയിട്ടില്ല. അജിത് കുമാർ നായകനായി എത്തുന്ന ‘തുനിവ്’, വിജയ് നായകനായി എത്തുന്ന ‘വാരിസ്’ എന്നിവയാണ് ഇത്തവണത്തെ പ്രധാന പൊങ്കൽ റിലീസുകൾ. രണ്ട് ചിത്രങ്ങളും നാളെ (ജനുവരി 11) തിയേറ്ററുകളിൽ റിലീസിന് എത്തും. രണ്ട് ചിത്രങ്ങളുടെയും ടീസറും ട്രെയിലറും ഗാനങ്ങളും മറ്റും പുറത്തിറങ്ങിയതിന് പിന്നാലെ തന്നെ,
വിജയ് – അജിത് ആരാധകർ തമ്മിൽ യൂട്യൂബ് കാഴ്ചക്കാരുടെയും മറ്റും എണ്ണത്തിന്റെ കണക്ക് താരതമ്യം ചെയ്തുകൊണ്ട് മത്സരിക്കാൻ ആരംഭിച്ചിട്ടുണ്ട്. ഇപ്പോഴിത, രണ്ട് ചിത്രങ്ങളുടെയും പ്രീ-റിലീസ് ബുക്കിംഗ് കണക്കുകൾ പുറത്തു വന്നിരിക്കുകയാണ്. 2022 ഏപ്രിലിൽ പുറത്തിറങ്ങിയ വിജയ് ചിത്രം ‘ബീസ്റ്റ്’ ആണ് നിലവിൽ ഏറ്റവും കൂടുതൽ പ്രീ-റിലീസിംഗ് വരുമാനം നേടിയിട്ടുള്ള തമിഴ് ചിത്രം. 20 കൂടി രൂപയാണ് ‘ബീസ്റ്റ്’ പ്രീ-റിലീസിംഗ് കളക്ഷൻ നേടിയത്.തിങ്കളാഴ്ച്ച അർദ്ധരാത്രി 12 മണി വരെയുള്ള കണക്കുകൾ പുറത്തുവരുമ്പോൾ,

വാരിസിന്റെ റിലീസ് ദിവസത്തെ ഏകദേശം 2.49 ലക്ഷം ടിക്കറ്റുകൾ വിറ്റു എന്നാണ് വിവരം ലഭിക്കുന്നത്. അതായത്, 4.76 കോടി രൂപയാണ് പ്രീ-ബുക്കിങ്ങിലൂടെ വാരിസ് ഇതുവരെ നേടിയിരിക്കുന്നത്. അതേസമയം, അജിത്തിന്റെ ‘തുനിവ്’ ഇതുവരെ 1.92 ലക്ഷ്യം ടിക്കറ്റുകൾ വില്പന നടത്തിയതിലൂടെ, 3.79 കൂടി രൂപ സമ്പാദിച്ചു കഴിഞ്ഞു. റിലീസിന് ഇനി ഒരു ദിവസം കൂടി ബാക്കിയുള്ളതിനാൽ, ഈ കണക്കുകൾ എല്ലാം വലിയ രീതിയിൽ മാറും എന്നാണ് പ്രതീക്ഷിക്കുന്നത്.
അജിത് കുമാറിന്റെ നായികയായി മഞ്ജു വാര്യർ എത്തുന്നതുകൊണ്ടുതന്നെ, എച്ച്. വിനോദ് സംവിധാനം ചെയ്തിരിക്കുന്ന ‘തുനിവ്’ മലയാള സിനിമ പ്രേക്ഷകരിലും ആകാംക്ഷ നിലനിർത്തുന്നുണ്ട്. വിജയ് – രശ്മിക മന്ദാന കൂട്ടുകെട്ടിൽ വംശി പൈടിപള്ളി സംവിധാനം ചെയ്തിരിക്കുന്ന വാരിസും മലയാള സിനിമ പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രമാണ്. അതുകൊണ്ടുതന്നെ ഈ രണ്ട് തമിഴ് ആക്ഷൻ ചിത്രങ്ങളും, കേരളത്തിലും വലിയ കളക്ഷൻ നേടും എന്നാണ് പ്രതീക്ഷിക്കുന്നത്.

Comments are closed.