നൂൽ പുട്ട് ബിരിയാണി 😲കഴിച്ചു തുടങ്ങിയാൽ പിന്നെ എന്നും വേണം എന്ന് വാശി പിടിക്കും.. 👌🏻😋😋 Chicken Idiyappam Biriyani Malayalam

നൂൽപുട്ട് ബിരിയാണി എന്ന് കേട്ടിട്ടുണ്ടോ പലതരത്തിലുള്ള ബിരിയാണി നിങ്ങൾ കഴിച്ചിട്ടുണ്ടാവും പക്ഷേ നൂൽപുട്ട് കൊണ്ട് ഒരു ബിരിയാണി അത് ഇത്രയും സ്വാദിൽ ഇത്രയും സോഫ്റ്റ് ആയിട്ടുള്ള നൂൽപ്പുട്ട് കൊണ്ട് ഒരു ബിരിയാണി കഴിക്കാമെന്ന് പറഞ്ഞു കഴിഞ്ഞാൽ വിശ്വസിക്കില്ല, കഴിച്ചാൽ ആർക്കും മനസ്സിൽ നിന്ന് പോകില്ല.. അത്രയും സ്വാദാണ് ഈ ഒരു ബിരിയാണി ഈ ബിരിയാണി കഴിക്കുന്നതിനായിട്ട് ഇതു തയ്യാറാക്കുന്നതിനായിട്ട് വളരെ കുറച്ച് സമയം മാത്രം മതി,

പിന്നെ ഒരു തവണ ഇത് ഒരാൾക്ക് കഴിക്കാൻ കൊടുത്താൽ എന്നും ഇതുതന്നെ വേണം എന്ന് പറഞ്ഞു വാശി പിടിക്കും എന്നുള്ള കാര്യത്തിൽ ഒരു സംശയവുമില്ല…ബിരിയാണി തയ്യാറാക്കുന്നതിനായിട്ട് ആദ്യം ചെയ്യേണ്ടത് ഇടിയപ്പം തയ്യാറാക്കി എടുക്കുകയാണ് തയ്യാറാക്കാനായിട്ട് സാധാരണ നമ്മൾ തയ്യാറാക്കുന്ന പോലെ തന്നെ ഇടിയപ്പം പൊടിയിലേക്ക് ചൂടുവെള്ളവും ഉപ്പും ചേർത്ത് നന്നായി കുഴച്ചെടുത്ത് ചില്ലിട്ട് അത്ഇടിയപ്പം സാധാരണ ഉണ്ടാക്കുന്ന പോലെ തട്ടിലേക്ക് പിഴിഞ്ഞൊഴിച്ച് ആവിയിൽ വേവിച്ചെടുത്ത മാറ്റിവയ്ക്കുക നല്ല മൃദുവാ ഇടിയപ്പത്തിനെ കൈകൊണ്ട് ഒന്ന് പൊടിച്ചെടുക്കുക പൊടിച്ചതിനുശേഷം ഇതൊരു പാത്രത്തിലേക്ക് മാറ്റി വെക്കുക..

ഇനി ചിക്കന്റെ നല്ലൊരു മസാലയാണ് തയ്യാറാക്കി എടുക്കുന്നത്, ചിക്കൻ കൊണ്ടാണ് ഇന്നത്തെ ബിരിയാണി തയ്യാറാക്കുന്നത് നല്ലൊരു മസാല തയ്യാറാക്കി എടുത്തതിനുശേഷം ആ മസാലയ്ക്ക് പൊടിച്ചു വെച്ചിട്ടുള്ള നമ്മുടെ ഇടിയപ്പത്തിലേക്ക്ചേർത്ത് കൊടുത്ത് നന്നായി ഇളക്കി യോജിപ്പിച്ച് എടുക്കുകയാണ് ഈ ബിരിയാണിയിൽ ചെയ്യുന്നത് എങ്ങനെയാണ് ഇത് തയ്യാറാക്കിയെടുക്കുന്നത് എന്നുള്ള വിശദമായ വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട്….

ഏത് സമയത്തും കഴിക്കാൻ ഇഷ്ടപ്പെടുന്ന ഒരു ബിരിയാണിയാണ് ഈ ഒരു നൂൽപുട്ട് ബിരിയാണി ഇത് തയ്യാറാക്കാൻ വളരെ എളുപ്പമാണ് രാവിലെ ബ്രേക്ക്ഫാസ്റ്റ് ആയിട്ടായിരുന്നാലും ഉച്ചയ്ക്ക് കഴിക്കാനായിരുന്നാലും വൈകിട്ട് നാലുമണി പലഹാരം കഴിക്കാൻ ആയിരുന്നാലും രാത്രി ആയിരുന്നാലും നൂൽപ്പുട്ട് ബിരിയാണി സൂപ്പർ ആണ്…തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക്ക്ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ.. Video credits :Kannur kitchen

Rate this post

Comments are closed.