ഒരുഗ്ലാസ് ചോറ് വയ്ക്കുന്ന അരി പാനിൽ ഇങ്ങനെ ഇട്ടാൽ കാണു അത്ഭുതം! 😳👌 കണ്ടു നോക്കൂ നിങ്ങൾ ഞെട്ടും.!! 😍👌

ഒരുഗ്ലാസ് ചോറ് വയ്ക്കുന്ന അരി പാനിൽ ഇങ്ങനെ ഇട്ടാൽ കാണു അത്ഭുതം! 😳👌 കണ്ടു നോക്കൂ നിങ്ങൾ ഞെട്ടും.!! 😍👌 ഇന്ന് നമ്മൾ ഇവിടെ ഉണ്ടാക്കാൻ പോകുന്നത് ചോറ് വയ്ക്കുന്ന അരി കൊണ്ട് ഒരു കിടിലൻ റെസിപ്പിയാണ്. അതിനായി ആദ്യം ഒരു ചൂടായ പാനിലേക്ക് 1 1/2 ഗ്ലാസ് ചോറ് വയ്ക്കുന്ന അരി ഇട്ടുകൊടുക്കുക. എന്നിട്ട് നല്ലപോലെ ഇളക്കി കൊടുത്ത് വറുത്തെടുക്കണം. അരി നല്ലപോലെ വറുത്തു വരുമ്പോൾ തീ ഓഫ് ചെയ്യാവുന്നതാണ്.

അടുത്തതായി നമുക്ക് തയ്യാറാക്കേണ്ടത് ശർക്കരപാനിയാണ്. അതിനായി ഒരു ചൂടായ പാത്രത്തിലേക്ക് കുറച്ച് ശർക്കര എടുക്കുക. എന്നിട്ട് അതിലേക്ക് കുറച്ച് വെള്ളം ഒഴിച്ച് നല്ലപോലെ ചൂടാക്കി ശർക്കര ഉരുക്കി എടുക്കുക. അടുത്തതായി ചൂടാറിയ വറുത്ത അരി പൊടിച്ചെടുക്കുവാനായി ഒരു മിക്സിയുടെ ജാറിലേക്കിടുക. എന്നിട്ട് അതിലേക്ക് 2 ഏലക്കായ, 1/4 tsp നല്ലജീരകം എന്നിവ ചേർത്ത് മിക്സിയിൽ നല്ലപോലെ ഒന്ന് പൊടിച്ചെടുക്കുക. അതിനുശേഷം

ഇതിലേക്ക് കുറച്ച് തേങ്ങ ചിരകിയത് ചേർത്ത് മിക്സിയിൽ ഒന്ന് കറക്കിയെടുക്കുക. എന്നിട്ട് ഇത് ഒരു പ്ലേറ്റിലേക്ക് മാറ്റുക. അടുത്തതായി ഇതിലേക്ക് തയ്യാറാക്കി വെച്ചിരിക്കുന്ന ശർക്കരപാനി അരിപ്പയിൽ അരിച്ച് ചേർക്കുക. എന്നിട്ട് കൈകൊണ്ട് നല്ലപോലെ മിക്സ് ചെയ്‌ത്‌ കുഴച്ചെടുക്കുക. വേണമെങ്കിൽ കുറച്ചു വെള്ളം ചേർത്ത് കുഴച്ചെടുക്കാവുന്നതാണ്. അതിനുശേഷം ഇതിൽ നിന്നും കുറേശെ ആയി കയ്യിലെടുത്ത് ഉണ്ടപോലെ കയ്യിൽ ഉരുട്ടി എടുക്കുക.

അങ്ങിനെ അരികൊണ്ടുള്ള ടേസ്റ്റിയും ഈസിയുമായ അരിയുണ്ട ഇവിടെ റെഡിയായിട്ടുണ്ട്. തേങ്ങ ചിരകിയത് നെയ്യിൽ മൂപ്പിക്കുകയും ശർക്കരപാനി നല്ല കട്ടിയിൽ ഉണ്ടാക്കിയെടുക്കുകയും ചെയ്യുക ആണെങ്കിൽ ഈ അരിയുണ്ട രണ്ടു മൂന്നു ദിവസം കേടാകാതെ ഇരിക്കുന്നതാണ്. എങ്ങിനെയാണ് ഇത് തയ്യാറാക്കുന്നത് എന്ന് വീഡിയോയിൽ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. നിങ്ങളും ഇതുപോലെ ഉണ്ടാക്കൂ.. Video credit: Grandmother Tips

Rate this post

Comments are closed.