സുരേഷേട്ടനും ഹണി റോസും ഒന്നിച്ച് എത്തി; താരങ്ങളെ കാണാൻ ജനസാഗരം.! പുത്തൻ വിശേഷം അറിഞ്ഞോ.? Suresh Gopi And Honey Rose At Shivarathri Function Malayalam
Suresh Gopi And Honey Rose At Shivarathri Function Malayalam: മലയാളികളുടെ പ്രിയപ്പെട്ട ഗ്ലാമർ താരമാണ് ഹണി റോസ്. മോഡേൺ ഔട്ട്ഫിറ്റിൽ അതീവ സുന്ദരിയായി എത്താറുള്ള ഹണി റോസ് എപ്പോഴും സമൂഹ മാധ്യമങ്ങളിൽ തരംഗം ആവാറുണ്ട്. ഇപ്പോഴിതാ ഹണി റോസിന്റെ പുത്തൻ ലുക്ക് ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. സാരിയിൽ തനി നാടൻ ലുക്കിൽ എത്തി ആരാധകരുടെ മനം കവർന്നെ ഇരിക്കുകയാണ് ഹണി റോസ്. സാരിയിൽ ഒരു ദേവതയെ പോലെ തിളങ്ങി നിൽക്കുകയാണ് താരം. മലയാളത്തിന്റെ സൂപ്പർ താരം സുരേഷ് ഗോപിയോടൊപ്പം ആണ് ഹണി റോസ് എത്തിയത്.
വെണ്ണല തൈക്കാട്ട് ശ്രീമഹാദേവ ക്ഷേത്രത്തിന്റെ ശിവരാത്രി ആഘോഷം ചടങ്ങിന്റെ ഭാഗമായാണ് നടൻ സുരേഷ് ഗോപിയും ഹണി റോസും എത്തിയത്. ഹണി റോസിനെ കണ്ടതോടെ ആരാധകരും ആവേശത്തിലായി. ജാങ്കോ സ്പോട്ട് എന്ന യൂട്യൂബ് ചാനലാണ് ഹണി റോസിന്റെ ഈ വീഡിയോ യൂട്യൂബിലൂടെ പങ്കുവച്ചത്. നടൻ സുരേഷ് ഗോപിയോട് കുശലം പറഞ്ഞ് വേദിയിലിരിക്കുന്ന ഹണി റോസ് തുടർന്ന് തിരി തെളിയിക്കുന്നതും വിഡിയോയിൽ കാണാം.

തന്റെ പതിനാലാം വയസ്സിൽ അഭിനയം ആരംഭിച്ച നടിയാണ് ഹണി റോസ്. ബോയ്ഫ്രണ്ട് എന്ന വിനയൻ സിനിമയിലൂടെയാണ് താരം അഭിനയ മേഖലയിലെക്ക് എത്തിയത്. ട്രിവാൻഡ്രം ലോഡ്ജ് എന്ന ചിത്രത്തിലെ ധ്വനി നമ്പ്യാർ നടിയുടെ കരിയർ ബെസ്റ്റ് കഥപാത്രമായി മാറി. മലയാളത്തിന് പുറമെ ഇപ്പോൾ തമിഴിലും തെലുങ്കിലും കന്നഡയിലും താരം സജീവ സാന്നിധ്യമാണ്.
നന്ദമൂരി ബാലകൃഷ്ണ നായകനായി ഈ വർഷം എത്തിയ വീര സിംഹ റെഡ്‌ഡി എന്ന സിനിമയിൽ ഹണി നായിക ആയിരുന്നു. 100 കോടി കളക്ഷൻ നേടിയ ഈ സിനിമയിലൂടെ ഒരുപാട് ടോളിവുഡ് ആരാധകരെ നേടിക്കഴിഞ്ഞു താരം. സമീപ കാലത്തായി നിരവധി ഉത്ഘാടന ചടങ്ങുകളിൽ പങ്കെടുക്കാറുണ്ട് ഹണി റോസ്. അതിനാൽ തന്നെ നടിയെ ഇനാഗുറേഷൻ സ്റ്റാർ എന്നാണ് സോഷ്യൽ മീഡിയ ഇപ്പോൾ വിളിക്കുന്നത്.
Comments are closed.