കാനഡയിൽ മൊട്ടിട്ട പ്രണയം; ഏറെ നാളത്തെ പ്രണയം തുറന്നു പറഞ്ഞ് സുബി സുരേഷ്..!! ആകാംഷയോടെ ആരാധകർ…| Subi Suresh Revealing Her Love Malayalam
Subi Suresh Revealing Her Love Malayalam: മലയാളി പ്രേക്ഷകർക്ക് വളരെ പ്രിയപ്പെട്ട താരമാണ് നടി സുബി സുരേഷ്. അഭിനയത്തോടൊപ്പം നല്ല രീതിയിൽ അവതരണത്തിലും നടി തിളങ്ങി നിൽക്കുകയാണ്. സൂര്യ ടിവിയിൽ സംപ്രേഷണം ചെയ്തിരുന്ന കുട്ടിപ്പട്ടാളം എന്ന ഷോയിലൂടെയാണ് അവതരണത്തിൽ താരം തിളങ്ങിയത്. എല്ലായിപ്പോഴും ഒരു പുഞ്ചിരിയോടെ ആണ് പ്രേക്ഷകർ താരത്തെ കണ്ടിട്ടുള്ളത്. എന്ത് വിഷമമാണെങ്കിലും ഒരു തമാശയിലൂടെ താരം പ്രേക്ഷകരോട് പറഞ്ഞ് ചിരിപ്പിക്കാറുണ്ട്. തന്റേതായ സംഭാഷണങ്ങൾ രസമേറിയ ശൈലിയിൽ സുബി അവതരിപ്പിക്കുന്നത് പ്രേക്ഷകർക്ക് കാണാൻ തന്നെ ഏറെ ഇഷ്ടമാണ്.
ഏറെനാളുകളായി ആരാധകർ സുബിയോട് ചോദിക്കുന്ന ചോദ്യമാണ് വിവാഹിതയാകുന്നില്ലേ എന്നത്. ഇപ്പോൾ സുബി ഒരു വീഡിയോയിലൂടെ വൈറൽ ആവുകയാണ്. താരത്തെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്ന ഒരു യുവാവിനെ ചൂണ്ടിക്കാണിച്ചിരിക്കുകയാണ് നടി ഇപ്പോൾ. ആദ്യം പുറത്തുവന്നത് ഒരു പ്രോമോ ആണ്. തന്നെ വിവാഹം കഴിക്കാൻ താല്പര്യപ്പെടുന്ന ഒരു ചെറുപ്പക്കാരൻ വീട്ടിൽ വന്ന് ചോദിച്ചു എന്നും ഏഴ് പവന്റെ ഒരു താലിമാല ഓർഡർ കൊടുത്തിരിക്കുകയാണെന്നും എന്നാൽ താൻ ഇതുവരെ അതിന് പിടി കൊടുത്തിട്ടില്ല എന്നും പറയുകയാണ്.

ഇത് കള്ളം പറയുകയാണെന്ന് അവതാരകൻ പറഞ്ഞപ്പോൾ അല്ല ഇതാണ് കക്ഷി എന്നും കൂടെ വന്ന ആളെ ചൂണ്ടിക്കാണിക്കുകയാണ് സുബി ചെയ്തത്. ഫെബ്രുവരിയിൽ കല്യാണം നടത്തണമെന്നാണ് അദ്ദേഹത്തിന് ആഗ്രഹം എന്നും സുബി പറഞ്ഞു. ഷോയുടെ അവതാരകൻ ശ്രീകണ്ഠൻ നായർ ഈ പറഞ്ഞത് സത്യമാണോ എന്ന് വീണ്ടും വീണ്ടും ചോദിച്ചപ്പോൾ സുബി പറഞ്ഞത് സത്യമാണ് എന്നതാണ്. കൂടാതെ തന്നെ കല്യാണം കഴിക്കാൻ പോകുന്ന ആൾ ആരാണെന്ന് ഇപ്പോൾതന്നെ കാണിച്ചുതരാം
എന്നും സുബി പ്രൊമോയിൽ പറഞ്ഞിരുന്നു. ഇതാണ് ആദ്യം വൈറലായ വീഡിയോ. പക്ഷേ താൻ തല്പരകക്ഷി അല്ലാത്തതിനാൽ ഇതുവരെ പിടി കൊടുത്തിട്ടില്ല എന്നും സുബി പറഞ്ഞു. കൂടാതെ ആരെ കാണിച്ചു തരാമെന്ന് പറഞ്ഞ് തന്റെ കൂടെ ഷോയിൽ വന്ന രാഹുലിനെ കാണിച്ചു കൊടുക്കുകയായിരുന്നു. എന്നാൽ ഇതിന് രാഹുൽ പറഞ്ഞത് ഞാൻ ഇങ്ങനത്തെ മണ്ടത്തരത്തിന് നിൽക്കില്ല എന്നാണ്. എന്നാൽ അവസാനം രാഹുൽ തന്നെ ഈ വാർത്ത സത്യമാണെന്ന് പറയുകയുമായിരുന്നു.
Comments are closed.