ലളിതാമ്മ വിടവാങ്ങിയിട്ട് ഒരു വർഷം തികയുമ്പോൾ സുബിയുടെ വിയോഗം; സിനിമാലോകത്തിന് നഷ്ടമായത് മറ്റൊരു അതുല്യ പ്രതിഭ…| Subi Suresh Passed Away On Same Day As KPAC Lalitha’s Memorial Day Malayalam
Subi Suresh Passed Away On Same Day As KPAC Lalitha’s Memorial Day Malayalam: മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ നടിയും ഹാസ്യ താരവുമായ സുബിയെ നമുക്ക് നഷ്ടമായി. മലയാളികൾക്ക് മുന്നിൽ അവതാരകയായും താരം തിളങ്ങി. താരത്തിന്റെ സഹപ്രവർത്തകരും സുഹൃത്തുക്കളും വലിയ ദുഃഖത്തിലാണ്. അപ്രതീക്ഷിതമായ വിയോഗമെന്നാണ് താരത്തിന്റെ സഹപ്രവര്‍ത്തകരെല്ലാം പ്രതികരിക്കുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത് മഞ്ജുപിള്ള നടത്തിയ പ്രതികരണം ആണ്. വിങ്ങിപ്പൊട്ടി മഞ്ജു പിള്ള പറഞ്ഞത് ഇങ്ങനെയാണ് ‘
മലയാളത്തിന്റെ പ്രിയ താരമായ കെ പി സി ലളിത മര ണപ്പെട്ട അതേ ദിവസം തന്നെ ആണ് സുബിയും മരി ച്ചത്. ഒരു വർഷം തികഞ്ഞപ്പോൾ സുബി സുരേഷ് പോയി എന്നാണ് മഞ്ജു പിള്ള പറഞ്ഞത്. കെപിസി ലളിതയുടെ ഒന്നാം ചരമ വാർഷിക ദിവസമായ ഇന്ന് മകനും നടനും ആയ സിദ്ധാർത്ഥ ഭരതൻ തന്റെ ഫേസ്ബുക്കിൽ കുറിച്ച് കുറിപ്പ് ശ്രദ്ധ നേടുകയാണ് ഇപ്പോൾ ‘ ഒരു വർഷം കഴിഞ്ഞു കുടുംബവും സുഹൃത്തുക്കളും എല്ലാവരുമായി ഇവിടെ ഒരു ഒത്തുചേരൽ ഉണ്ടായിരുന്നു, എല്ലാവരുടെയും അഭിപ്രായം വളരെ പെട്ടെന്ന് ഒരുവർഷം പോയി എന്നാണ്..

എന്നാൽ എനിക്ക് വളരെ പതിയെ പോയ വർഷമായിരുന്നു ഇത്, അമ്മയെ ഒരുപാട് മിസ്സ് ചെയ്യുന്നുണ്ട് എന്റെ ഇമോഷൻ വാക്കുകൾക്ക് അതീതമാണ് ‘ ഇപ്പോൾ മലയാളികൾക്ക് വീണ്ടും ഒരു തീരാനഷ്ടം ഉണ്ടായ ഈ സാഹചര്യത്തിൽ കെപിസി ലളിതയെ ഓർക്കുകയാണ് മലയാള സിനിമ ലോകം. പ്രായം കുറവുള്ള വ്യക്തിക്ക് കരള്‍ രോഗം ഇത്രയും ഗുരുതരമാകുന്നത് പതിവില്ല. എന്നാൽ നടി സുബിയുടെ കാര്യത്തില്‍ കാര്യങ്ങള്‍ മറിച്ചാണ് സംഭവിച്ചത്.
സുബിയുടെ ചികില്‍സക്ക് വേണ്ട എല്ലാ കാര്യങ്ങളും അതിവേഗം തന്നെ ചെയ്തു. എന്നാൽ സുബി ലക്ഷ്യത്തിൽ എത്തും മുമ്പേ വിട പറയുകയായിരുന്നു. ഈ നടപടി ക്രമങ്ങളുടെ നൂലാമാലകള്‍ സംബന്ധിച്ച് നടൻ സുരേഷ് ഗോപി പ്രതികരിച്ചിരുന്നു. ഇപ്പോൾ എന്താണ് സുബിയുടെ അസുഖം എന്നും ആശുപത്രിയിൽ എത്തിയ ശേഷം സംഭവിച്ചത് എന്തൊക്കെ തുടങ്ങിയ കാര്യങ്ങള്‍ ആശുപത്രി സൂപ്രണ്ടായ ഡോ. സണ്ണി വിശദീകരിച്ചിരുന്നു.
Comments are closed.