ഉള്ളിത്തണ്ട് തോരൻ.!! ഇതുണ്ടെങ്കിൽ ഒരുപറ ചോറുണ്ണും.. വയറ് നിറച്ചു ചോറുണ്ണുവാൻ ഇതാ ഒരടിപൊളി വിഭവം.!! Spring Onion Stirfry Malayalam

Spring Onion Stirfry Malayalam : ഉള്ളി തണ്ടു കൊണ്ട് ഒരു തോരൻ, ഇങ്ങനെ ഒരു തോരൻ ഉണ്ടായിരുന്നോ? സാധാരണ ഉള്ളിത്തണ്ട്ടിമേടിച്ചു കഴിഞ്ഞാൽ ഇതൊന്നും ആയിരുന്നില്ലല്ലോ ഉപയോഗം.. പക്ഷേ ഇതൊരു തവണയെങ്കിലും കഴിച്ചു നോക്കി കഴിഞ്ഞാൽ പിന്നെ ഉള്ളിത്തണ്ട് മിക്കവാറും എല്ലാ ദിവസങ്ങളിലും നമുക്ക് കഴിക്കാൻ തോന്നും. അങ്ങനെ വളരെ രുചികരമായ ഒരു തോരനാണ്. ഉള്ളിത്തണ്ട് ചെറുതായി ഒന്ന് കട്ട് ചെയ്ത് എടുക്കുക തോരൻ തയ്യാറാക്കുന്നതിനായി

ഒരു ചീനച്ചട്ടി ചൂടാക്കി അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് കടുക് ചുവന്ന മുളകും കറിവേപ്പിലയും ചേർത്തു നന്നായി പൊട്ടിക്കുക. അതിലേക്ക് സവാള ചേർത്ത് നന്നായിട്ടൊന്ന് വഴറ്റി കുറച്ചു വെള്ളം ഒഴിച്ച് ഒന്ന് അടച്ചു വെച്ച് വേവിക്കുക. തേങ്ങ, ജീരകം, പച്ചമുളകു ചതച്ചത് കൂടി ചേർത്ത് കൊടുത്ത് നന്നായിട്ട് ഒന്ന് അടച്ചു വയ്ക്കുക, ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുത്ത് കറിവേപ്പിലയും ചേർത്തു കൊടുത്തു ഇളക്കി എടുക്കുക…..

Spring Onion Stirfry Malayalam

ഈയൊരു തോരൻ സ്വാദ് പറഞ്ഞറിയിക്കാൻ കഴിയില്ല, സാധാരണ നമ്മൾ എന്ത് തോരൻ ഉണ്ടാക്കിയാലും അതിന്റെ ഒരു മണം നമുക്ക് അത്രമാത്രം ഒരു ഫീൽ ചെയ്യില്ല, എന്നാൽ സ്പ്രിങ് ഒണിയൻ ആയതുകൊണ്ട് തന്നെ ഇതിന്റെ മണം വളരെയധികം കൂടുതലാണ്, സ്വാദിഷ്ടവുമാണ് ചോറിന്റെ കൂടെ ഇത് കുഴച്ചു കഴിക്കുമ്പോൾ ഉള്ള ടേസ്റ്റ് പറയുകയും വേണ്ട, എല്ലാവരും ട്രൈ ചെയ്തു നോക്കണം അതുപോലെ വളരെയധികം ഹെൽത്തി ആയത് കൊണ്ട് തന്നെ

സ്പ്രിങ് ഒണിയൻ സാധാരണ നമ്മൾ നോർത്തിന്ത്യൻ വിഭവങ്ങളിലോ അല്ലെങ്കിൽ ചൈനീസ് വിഭവങ്ങളും മാത്രം ഉപയോഗിച്ചുകൊണ്ടിരുന്നത്.. സ്പ്രിംഗ്ഒണിയൻ ഇതുപോലെ തയ്യാറാക്കിയാൽ മുഴുവനായി നമ്മുടെ ശരീരത്തിനുള്ളിലേക്ക് പോവുകയും ചെയ്യും എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട്. Video credits : COOK with SOPHY

Rate this post

Comments are closed.