ബേക്കിങ്ങ് സോഡയോ യീസ്റ്റോ വേണ്ട, അരിപ്പൊടി കൊണ്ട് സോഫ്റ്റ് ഇഡ്ഡലി ഉണ്ടാക്കാം.. ഇങ്ങനെ ചെയ്തു നോക്കൂ.!! Soft idali making tips Malayalam

Soft idali making tips Malayalam : എല്ലാവര്ക്കും ഒരുപാട് ഇഷ്ടമുള്ള ഒരു ബ്രേക്ഫാസ്റ് വിഭവമാണ് ഇഡലി. ഈ ഒരു രീതിയിൽ ഇഡലിക്ക് മാവ് തയ്യാറാക്കുകയാണെങ്കിൽ ഏതു തണുപ്പുള്ള കാലാവസ്ഥയിലും ഇഡലി നല്ല സോഫ്റ്റ് ആയി കിട്ടുമെന്ന് മാത്രമല്ല ഇഢലിക്കുള്ള മാവ് അരച്ച് റെസ്റ്റ് ചെയ്യുവാൻ വെച്ച് കഴിഞ്ഞാൽ സോപ്പ് പതഞ്ഞ പോലെ മാവ് പതഞ്ഞുപൊന്തിവരും. തുടക്കക്കാർക്ക് പോലും ഇനി ഇഡലി നല്ല സോഫ്റ്റ് ആയി തയ്യാറാക്കാം. തീർച്ചയായും ട്രൈ ചെയ്യൂ..

സാധാരണ എല്ലാവരും പച്ചരി ഉപയോഗിച്ചാണ് ഇഡലി തയ്യാറാക്കാറുള്ളത്. എന്നാൽ പച്ചരിക്കു പകരം അരിപ്പൊടി ഉപയോഗിച്ചും നല്ല ടേസ്റ്റി ആൻഡ് സോഫ്റ്റ് ഇഡലി തയ്യാറാക്കാവുന്നതാണ്. സോഫ്റ്റ് ഇഡലി തയ്യാറാക്കുന്നത് എങ്ങനെ എന്ന് നോക്കാം. ഇതിനായി ഒന്നേകാൽ കപ്പ് ഉഴുന്ന് ഒരു പാത്രത്തിൽ ഇട്ടുകൊടുക്കാം. അരടീസ്പൂൺ ഉലുവ ചേർക്കാം. ഉലുവ ചേർത്താൽ ഇഡലി നല്ല സോഫ്റ്റ് ആവുകയും നല്ല ടേസ്റ്റി ആവുകയും ചെയ്യും. ഇത് മൂന്ന് പ്രാവശ്യം കഴുകുക.

മൂന്ന് പ്രാവശ്യത്തെ കൂടുതൽ കഴുകരുത്. ഉഴുന്നിന്റെ കൊഴുപ്പ് നഷ്ടമാകും. കഴുകിയ ഉഴുന്ന് ആറു മണിക്കൂർ കുതിര്ത്താൻ വെക്കണം. അതിൽ മൂന്ന് മണിക്കൂറും പുറത്തും മൂന്ന് മണിക്കൂർ ഫ്രിഡ്ജിനുള്ളിലും വെക്കുക. ആറ് മണിക്കൂറിനു ശേഷം തണുപ്പോടു കൂടി തന്നെ അരച്ചെടുക്കാം.. ഈ വെള്ളം തന്നെ അരക്കുന്നതിനായി ഉപയോഗിക്കാം. ഇതിലേക്ക് അര കപ്പ് ചോറ് കൂടി ചേർത്ത് പേസ്റ്റ് പോലെ അരക്കുക. ഇത് ഒരു പാത്രത്തിലേക്ക് മാറ്റിയശേഷം

ഒന്നര കപ്പ് അരിപ്പൊടി ചേർക്കുക. ഒന്നേകാൽ കപ്പ് ഉഴുന്നിന് ഒന്നര കപ്പ് അരിപ്പൊടിയാണ് ആവശ്യമായത്. ഉഴുന്ന് കൂടുതലായാലും അരിപ്പൊടി കൂടാതിരിക്കുവാൻ ശ്രദ്ധിക്കുക. ഇതിലേക്ക് ഐസ് ക്യൂബ് ചേർക്കുക. ഈ മാവ് അഞ്ചു മിനിറ്റോളം കയ്യൂവെച്ച് നല്ലതുപോലെ ഇളക്കുക. ഇത് ഒരു തെര്മോകുക്കറിൽ വെക്കുകയാണെങ്കിൽ നല്ലതുപോലെ മാവ് പതഞ്ഞുപൊന്തിവരും. കൂടുതൽ അറിയാൻ വീഡിയോ കാണൂ.. Video Credit : Ansi’s Vlog

Rate this post

Comments are closed.