ആദ്യന്തക്ക് സ്നേഹചുംബനം; താരപുത്രിക്ക് പിറന്നാൾ സന്തോഷം.! ആഘോഷമാക്കി സ്നേഹ പ്രസന്ന താരദമ്പതിമാർ…| Sneha And Prasanna Daughter Birthday Celebration Goes Viral Malayalam

Sneha And Prasanna Daughter Birthday Celebration Goes Viral Malayalam: പ്രശസ്ത തെന്നിന്ത്യന്‍ സിനിമ താരമാണ് സ്‌നേഹ. സ്നേഹ തന്റെ അഭിനയ ജീവിതം തുടങ്ങിയത് 2001 ൽ ഒരു മലയാള സിനിമയിൽ സഹ നടിയുടെ വേഷത്തിൽ എത്തിയാണ്. പിന്നീട് ആ വർഷം തന്നെ താരം തമിഴ് ചിത്രമായ ‘എന്നവളെ’ എന്ന ചിത്രത്തിൽ മാധവനോടൊപ്പം അഭിനയിച്ചു. തുടർന്ന് 2002ൽ സ്നേഹയുടെ എട്ട് ചിത്രങ്ങൾ പുറത്തിറങ്ങി. ഇതിൽ പല ചിത്രങ്ങളും ശ്രദ്ധേയമായി. പിന്നീട് കന്നടയിലും ചില ചിത്രങ്ങളിൽ സ്നേഹ അഭിനയിയ മികവ് കാഴ്ചവച്ചു.

2003, 2004 വർഷങ്ങളിൽ ധാരാളം ശ്രദ്ധേയ ചിത്രങ്ങളിൽ സ്നേഹ എത്തി. 2004 ൽ അഭിനയിച്ച ഓട്ടോഗ്രാഫ് എന്ന ചിത്രം ബോക്സ് ഓഫീസിൽ വൻ വിജയമായി മാറി. രാധ ഗോപലത്തിലെ സ്നേഹയുടെ അഭിനയത്തിന് സ്പെഷ്യൽ ജൂറി പുരസ്കാരം ലഭിച്ചുട്ടുണ്ട്. സമൂഹ മാധ്യമങ്ങളിൽ സജീവ സാന്നിധ്യമാണ് താരം.തന്റെ ചിത്രങ്ങളും വിശേഷങ്ങളും നിരന്തരം ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവെക്കാറുണ്ട്. ഇപ്പോൾ താരത്തിന്റെതായി വൈറൽ

ആകുന്നത് താരം തന്നെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ച് പുതിയ ചിത്രങ്ങളാണ്. ഇന്നാണ് തന്റെ മകൾ ആദ്യന്തയുടെ ബർത്ത് ഡേ. തന്റെ മകളെ കെട്ടിപ്പിടിച്ച് സ്നേഹ ചുംബനം നൽകുന്ന ചിത്രങ്ങളാണ് താരം തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. “ഹാപ്പി ബർത്ത് ഡേ മൈ സൺസ് ഷൈൻ, യുവിൽ ഫിൽ മൈ ഹാർട്ട്, യുവിൽ ഫിൽ മൈ വേള്‍ഡ്, യുവിൽ ഫീൽ മൈ സോൾ,

നീ എനിക്ക് നൽകുന്ന സ്നേഹം ഈ ലോകത്ത് ഏറ്റവും മഹത്തരമാണ്, എപ്പോഴും കുസൃതികൾ ഉള്ള സ്നേഹത്തോടെയുള്ള കുട്ടിയായിരിക്കുക, ജീവിതത്തിന്റെ വില എന്താണെന്ന് പഠിപ്പിച്ചത് നീയാണ്” എന്നാണ് താരം പങ്കുവെച്ച പോസ്റ്റിന് ക്യാപ്ഷൻ നൽകിയിരിക്കുന്നത്. സ്നേഹയുടെ ഭർത്താവും തമിഴ് നടനുമായ പ്രസന്നയോടൊപ്പമുള്ള ഉള്ള ചിത്രങ്ങളും തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്.

Rate this post

Comments are closed.