ആരാണ് ഒരു ചേഞ്ച് ആഗ്രഹിക്കാത്തത്; പുത്തൻ ഗെറ്റപ്പിൽ സിതാര കൃഷ്ണകുമാർ.! ആളാകെ മാറിയല്ലോ എന്ന് ആരാധകർ…| Sithara Krishnakumar New Look Goes Viral Malayalam

മലയാളത്തിന്റെ പ്രിയ ഗായിക ആണ് സിതാര കൃഷ്ണകുമാർ. സിതാര കൃഷ്ണകുമാറിന്റെ മേക്കോവർ ചിത്രങ്ങൾ കണ്ട് ഇപ്പോൾ അമ്പരന്നിരിക്കുകയാണ് ആരാധകർ. ഗായിക സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചത് തലമുടി കളർ ചെയ്തതിന്റെ ചിത്രങ്ങളാണ്. പിങ്ക് നിറമാണ് സിതാര തന്റെ തലമുടിക്കു നൽകിയത്.
സിത്താരയുടെ ഈ കിടിലൻ മേക്കോവറിനു പിന്നിൽ മേക്കപ്പ് ആർട്ടിസ്റ്റുകളായ സജിത്തും സുജിത്തും ആണ്. പുതിയ ചിത്രങ്ങൾ പങ്കിട്ട് സിതാര സമൂഹ മാധ്യമങ്ങളിൽ കുറിച്ചത് ഇങ്ങനെ ആണ് “ഇരുവരും വളരെ

മനോഹരമായി തന്റെ തലമുടിയുടെ ലുക്ക് മാറ്റിയെന്നും ഒരുപാട് സന്തോഷം തോന്നുന്നുവെന്നുമാണ് ” സിതാരയുടെ പുതിയ ലുക്ക് ചുരുങ്ങിയ സമയം കൊണ്ട് തന്നെ ആരാധക ശ്രദ്ധ നേടി കഴിഞ്ഞു. നിരവധി പേരാണു പുതിയ ചിത്രത്തിന് പ്രതികരണങ്ങള്‍ അറിയിക്കുന്നത്. പീകോക്ക് ബ്ലൂ നിറമായിരുന്നു മുൻപ്
സിതാര തന്റെ തലമുടിക്കു നൽകിയത്. ഗായികയുടെ പുത്തൻ പരീക്ഷണങ്ങൾ ആരാധകർക്കിടയിൽ പലപ്പോഴും ചർച്ചയാകാറുണ്ട്. താരം ടെലിവിഷന്‍ ചാനലുകളിലെ സംഗീത പരിപാടികളിലൂടെയും

റിയാലിറ്റി ഷോകളിലൂടെയുമാണ് ചലച്ചിത്ര ലോകത്തേക്ക് എത്തിചേർന്നത്. കെരളി ടിവിയുടെ ഗന്ധര്‍വ സംഗീതം സീനിയേഴ്‌സ് 2004, ഏഷ്യാനെറ്റ് ചാനലിന്റെ സപ്തസ്വരങ്ങള്‍, ജീവന്‍ ടിവിയുടെ വോയ്‌സ് 2004 തുടങ്ങിയവയിലെ മികച്ച പാട്ടുകാരി ആയി സിതാര മുൻപ് തിരഞ്ഞെടുക്കപ്പെട്ടു. സമൂഹ മാധ്യമങ്ങളിൽ സജീവ സാന്നിധ്യമാണ് താരം. സിത്താരയും മകൾ സാവന്‍ ഋതുവും എല്ലായിപ്പോഴും സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടാറുണ്ട്. സാവന്റെ കുറുമ്പും കളികളും സിതാര തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ

പങ്കുവെക്കാറുണ്ട്. അടുത്തിടെ സിത്താര പങ്കുവെച്ച പുതിയ റീൽ വീഡിയോ ചർച്ച ആയിരുന്നു. മകൾ സാവന്‍ ഋതുവിനെ തോളിലേറ്റി നിൽക്കുന്ന വീഡിയോ ആണ് മുൻപ് വൈറൽ ആയത്. ഇൻഡി ഗംഗയുടെ മ്യൂസിക് ഫെസ്റ്റിവലിൽ പങ്കെടുക്കുന്ന സിത്താരയെയും മകളെയുമാണ് ആ വീഡിയോയിൽ കാണാൻ സാധിക്കുന്നത്. കൊച്ചിയിലെ ബോൾഗാട്ടി ഐലൻഡിൽ വച്ച് നടന്ന മ്യൂസിക് പ്രോഗ്രാമിലാണ് ഇരുവരും പങ്കെടുത്തപ്പോൾ.

Rate this post

Comments are closed.